പൂര്‍ണിമയുടെ സാരി മഞ്ജുവാര്യര്‍ ഉടുത്തു
മലയാളത്തിലെ മിക്ക താരങ്ങളും ഇപ്പോള്‍ ഉടുക്കുന്നത് പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സാരിയാണ്. അടുത്തിടെ മഞ്ജുവാര്യരും ഉടുത്തു പൂര്‍ണിമയുടെ സാരി. ഡിസൈനറായ പൂര്‍ണിമയ്ക്ക് നല്ല തെരക്കാണ്. എങ്കിലും മഞ്ജു പറഞ്ഞാല്‍ ചെയ്യാതിരിക്കാനൊക്കുമോ? അതിന്റെ ഗുണവും കിട്ടി. ഒരു സ്വകാര്യ ചാനല്‍ അവാര്‍ഡ് വാങ്ങാന്‍ വന്ന മഞ്ജു വാര്യരുടെ സാരി ശ്രദ്ധിച്ചവരില്‍ പലരും എവിടെ നിന്ന് വാങ്ങിയതാണെന്ന് ചോദിച്ചു. സിംപിള്‍ ആന്റ് ബ്യൂട്ടി എന്നൊക്കെയാണ് പലരും അഭിപ്രായം പറഞ്ഞത്. അപ്പോഴാണ് പൂര്‍ണിമയുടെ കരവിരുതാണ് സാരിയെന്ന് അറിഞ്ഞത്. മമ്മൂട്ടിയയുടെ ഭാര്യ സുല്‍ഫിത്തിന് വരെ സാരി ഇഷ്ടമായി.
കറുത്ത സാരിയിലും ബ്ലൗസിലും ഒരു സിംപിള്‍ ബ്യൂട്ടിയുണ്ട്. എറണാകുളത്ത് പ്രാണ എന്ന സിസൈനിംഗ് ഷോപ്പ് നടത്തുകയാണ് പൂര്‍ണിമ. പൂര്‍ണമയുടെ ഡിസൈനിങ് ഇതിനോടകം തന്നെ സിനിമാ ലോകം അംഗീകരിച്ചതാണ്. അമല പോള്‍, നയന്‍താര, നസ്‌റിയ നസീം അങ്ങനെ ഒട്ടുമിക്ക താരങ്ങള്‍ക്കും പൂര്‍ണിമ ഡ്രസ് ഡിസൈന്‍ ചെയ്തു കൊടുത്തിട്ടുണ്ട്. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ പ്രിയാമണി മിന്നിത്തിളങ്ങുന്നത് പൂര്‍ണിമ ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങളിലാണ്. കൂടാതെ ഇപ്പോള്‍ പൂര്‍ണിമ വിധികര്‍ത്താവായെത്തുന്ന ഉഗ്രം ഉജ്ജ്വലം എന്ന റിയാലിറ്റി ഷോയിലും താരം ധരിച്ചുവരുന്ന വസ്ത്രം ആള്‍ക്കാര്‍ ശ്രദ്ധിക്കുറാണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha