കാലഴകിന് ലെഗിംസും, ജെഗിംസും

ചുരിദാറിന് 3 ഭാഗങ്ങളുണ്ട്. ടോപ്പ്, ബോട്ടം, ഷാള്‍. ഇവ മൂന്നും തമ്മില്‍ യോജിച്ചാലേ ചുരിദാറിന്റെ ഭംഗി കൂടുകയുള്ളു. ബോട്ടം എന്നറിയപ്പെടുന്ന പാന്റ് ചുരുദാറിന്റെ ഒരുപ്രധാന ഭാഗമാണ്. ചുരുദാറിന്റെ പാന്റ് കുറച്ചു നാള്‍ മുമ്പു വരെയും നല്ല ലൂസായിരുന്നു. ലൂസ് മോഡലില്‍ പല ഫാഷനും വന്നു. എന്നാല്‍ അടുത്ത കാലത്തായി ഇറുകിപ്പിടിച്ച ലെഗിംസിന് മറ്റുള്ളവ വഴിമാറി. ബനിയന്‍ തുണിയില്‍ ഇറങ്ങുന്ന ലെഗിംസുകള്‍ ഇന്നൊരു ഫാഷന്‍ തന്നെയാണ്. വിവിധ വര്‍ണങ്ങളില്‍ ഇപ്പോള്‍ ഇത് വിപണിയില്‍ ലഭ്യമാണ്. ബനിയന്‍ തുണിയായതുകൊണ്ട് ഇവ ധരിക്കാനും സുഖമാണ്. പ്രിന്റിംഗിലുള്ള ലെഗിംസിനാണ് ഇപ്പോള്‍ പ്രിയം. ഈ പ്രിന്റിംഗ് ലെഗിംസിന് നാനൂറിനു മുകളില്‍ വില വരും.
ജീന്‍സിന് പകരം ധരിക്കാന്‍ പാകത്തില്‍ തയ്യാറാക്കിയിരിക്കുന്നതാണ് ജെഗിംസ്. ജീന്‍സിന്റെ തരത്തിലുള്ള ബനിയന്‍ തുണി കൊണ്ടാണ് ഇവയും തച്ചിരിക്കുന്നത്. എണ്ണൂറിനു മുകളില്‍ വിലവരും ഈ ജെഗിംസിന്.
https://www.facebook.com/Malayalivartha