മഴ (കവിത) ഗീതു
മഴ
.......
ഇന്നലെ രാത്രി തുടങ്ങിയതാണ്
ഇപ്പൊഴും ...
ചിണുങ്ങി പെയ്യുകയാണ്
നിന്റെ ശൃംഗാരക്കൊഞ്ചലുകള്‍ പോലെ
എന്നോട് മാത്രമായെന്തോ പതിയെ
കാതുകളിലാ ചുണ്ടുകള്‍ ചേര്‍ത്ത് ...
പരിഭവമാണോ ,പരാതിയാണോ
അത്രയും മൃദുലമായ് ...
കണ്ണില്‍ തെളിയും കുസൃതിയോടെ..
പതിയെ ഇലകളെ തഴുകി പ്രണയം പറഞ്ഞ്
ചിതറി വീണ് ചെറിയ അലകളായ്
മണ്ണിലൂടെ ഒഴുകുകയാണ്
ഒരിത്തിരിക്കുളിരും ഒത്തിരി മോഹങ്ങളുമായ്
ഈ ഇടനെഞ്ചില്‍ വീണലിയുകയാണ്
എന്റെ സ്വപ്നങ്ങളായ് മാറുകയാണ് ...!
https://www.facebook.com/Malayalivartha