യാത്രാമൊഴി

ഇടനെഞ്ചിലാളിപ്പടരുന്നോരാ തീയൊട്ടു
തടുക്കുവാനാകില്ല
നീയറിയുന്നുവോ?
ഞായറീപ്പകലിനെ
പ്രണയിച്ചിടുമ്പോള്‍ നാമീ-
ഞായറാഴ്ചകളൊഴിച്ചിഴ
പിരിയാതിരുന്നവര്‍.
ചിപ്പിയും മുത്തും ചിത്ര-
ശലഭങ്ങളും നിത്യം
തപ്പിയിറങ്ങിയീ സ്‌നേഹബന്ധങ്ങളില്‍
തപ്പുമാസത്തയു-
മന്യോന്യം തോളേറ്റിയന്നാ-
ചെപ്പു തുറന്നതുമെന്നുമേ ഒന്നിച്ച്.
എത്ര ശ്രമിച്ചാലും
മറക്കുവാനാകുമോ? നാമി-
ന്നത്രമേല്‍ മിത്രങ്ങളായയീ-
വേളയില്‍.
https://www.facebook.com/Malayalivartha
























