Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദുബായിൽ നടന്നത് ഗൂഡാലോചനയോ..? രാജ്യത്തിന് വലിയ നഷ്ടം വരുത്തിവെച്ച ഈ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു..കാരണം എന്താണ്..? ദുരൂഹത മറനീക്കി പുറത്തു വരും..


സുപ്രീം കോടതിയിൽ പോയ കേരള സർക്കാർ ഇതാ ഗവർണറുടെ കാലിൽ പിടിക്കാൻ വഴിതേടുന്നു.. ഉടക്കാൻ നിന്നാൽ തന്റെ കൈയിലുള്ള ബില്ലുകളെല്ലാം അദ്ദേഹം രാഷ്ട്രപതിക്ക് അയയ്ക്കും..


സ്വന്തംകൈപ്പടയിൽ പിത്തള എന്നത് വെട്ടി ചെമ്പ് എന്നെഴുതി..ബോര്‍ഡിലെ മറ്റംഗങ്ങളായ കെ.ടി. ശങ്കര്‍ദാസ്, പാലവിള വിജയകുമാര്‍ എന്നിവര്‍ യോജിക്കുകയുംചെയ്തു..അടുത്ത ഏത് ഉന്നതന്റെ വീട്..?


സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..

ഇന്ത്യന്‍ രൂപയേക്കാള്‍ വിലകുറഞ്ഞ കറന്‍സികളുള്ള 8 രാജ്യങ്ങള്‍

07 DECEMBER 2017 12:23 PM IST
മലയാളി വാര്‍ത്ത

ദ്വീപുകളുടെ നാടായ ഇന്ത്യോനേഷ്യ

ഇവിടത്തെ തെളിഞ്ഞ നീലക്കടലും ഉഷ്ണമേഖലയിലെ ഹൃദ്യമായ കാലാവസ്ഥയും ആരുടെയും മനസ്സ് കവരും.

ഇന്ത്യക്കാര്‍ക്ക് ഇവിടെ 'ഫ്രീ വിസ ഓണ്‍ അറൈവല്‍ ' ലഭിക്കും.

അതായത് അധികം ചെലവിടാതെതന്നെ നമുക്ക് യാത്ര ആസ്വദിക്കാം.

ഇവിടെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രം ബാലിയാണ്.

1 ഇന്ത്യന്‍ രൂപ = 198.88 ഇന്തോനേഷ്യന്‍ റുപയ്യ

 

വിയറ്റ്‌നാം

തികച്ചും വ്യത്യസ്തമായ ഒരു സംസ്‌കാരമാണ് വിയറ്റ് നാമിലേത് .ഇവിടത്തെ ബുദ്ധിസ്റ്റ് പഗോഡകളും, വിഭവസമൃദ്ധമായ ഭക്ഷണരീതിയും ആരെയും ആകര്ഷിക്കും.

കയാക്കിംഗ് എന്ന സാഹസിക വിനോദത്തിനു പറ്റിയതാണ് ഇവിടത്തെ നദികള്‍ .

യുദ്ധ മ്യുസിയങ്ങളും ഫ്രഞ്ച് കൊളോണിയല്‍ വാസ്തുവിദ്യയും ആണ് പ്രധാന ആകര്‍ഷണങ്ങള്‍ .

1 ഇന്ത്യന്‍ രൂപ=336 .74 വിയറ്റ്‌നാമീസ് ദോംഗ്



കമ്പോഡിയ



അങ്കോര്‍ വാട്ട് എന്ന വലിയ ശിലാനിര്‍മ്മിത ക്ഷേത്രത്തിന്റെ പേരിലാണ് കമ്പോഡിയ എറ്റവും കൂടുതല്‍ അറിയപ്പെടുന്നത്.ഇവിടത്തെ രാജകൊട്ടാരം ,ദേശീയ മ്യുസിയം , പൗരാണിക അവശിഷ്ടങ്ങള്‍ മുതലായവയാണ് പ്രധാന ആകര്‍ഷണങ്ങള്‍ . പാശ്ചാത്യര്‍ക്കിടയിലും കമ്പോഡിയ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമാണ്.

1 ഇന്ത്യന്‍ രൂപ =60.59 കമ്പോഡിയന്‍ റിയെല്‍

ശ്രീലങ്ക

കടല്‍ത്തീരങ്ങള്‍, മലകള്‍ , പച്ചപ്പ്, ചരിത്രസ്മാരകങ്ങള്‍ എല്ലാംകൊണ്ടും ഇപ്പോള്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട അവധിക്കാല വിനോദസഞ്ചാരകേന്ദ്രമായി ശ്രീലങ്ക മാറിക്കഴിഞ്ഞു. ഇന്ത്യയോടുള്ള ദൂരക്കുറവും ചെലവുകുറഞ്ഞ വിമാനയാത്രയും കൂടെ ആയപ്പോള്‍ പിന്നൊന്നും പറയണ്ടല്ലോ...!

1 ഇന്ത്യന്‍ രൂപ= 2.20 ശ്രീലങ്കന്‍ രൂപ

നേപ്പാള്‍

ഷെര്‍പകളുടെ നാട്. എവറസ്റ്റും ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ 7 പര്‍വ്വതങ്ങളും നേപ്പാളിലാണ് .മലകയറാന്‍ ആഗ്രഹമുള്ളവര്‍ ലോകമെമ്പാട് നിന്നും ഇവിടേയ്ക്ക് കൂട്ടമായി എത്തുന്നു. ഇന്ത്യാക്കാര്‍ക്കാണെങ്കില്‍ നേപ്പാളില്‍ വരാന്‍ വിസയും ആവശ്യമില്ല.

1 ഇന്ത്യന്‍ രൂപ =1.60 നേപാളി രൂപ



ഐസ്‌ലാന്‍ഡ്



ഈ ദ്വീപുരാഷ്ട്രം ലോകത്തിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ്. അവിടത്തെ നീല ലഗൂണുകളും വെള്ളച്ചാട്ടങ്ങളും മഞ്ഞുപാളികളും കരിമണല്‍ നിറഞ്ഞ കടല്‍ത്തീരങ്ങളും വളരെ പ്രശസ്തമാണ്. ' വടക്കന്‍ വെളിച്ചങ്ങള്‍ ' അഥവാ നോര്‍തേണ്‍ ലൈറ്റ്‌സ് എന്ന മനോഹര പ്രതിഭാസം കാണുവാന്‍ മറക്കല്ലേ!

1 ഇന്ത്യന്‍ രൂപ =1.87 ഐസ്ലാന്‍ഡിക് ക്രോണ

ഹംഗറി

നേപാള്‍ പോലെ ചുറ്റും കരയാല്‍ വലയം ചെയ്യപ്പെട്ട മറ്റൊരു രാജ്യം. ഇവിടത്തെ വാസ്തുകല പേരുകേട്ടതാണ്.
റോമന്‍ തുര്‍കിഷ് സംസ്‌കാരങ്ങളുടെ സ്വാധീനമുള്ളതാണ് ഇവിടത്തെ സംസ്‌കാരം.ഇവിടത്തെ കോട്ടകളും പാര്‍ക്കുകളും തീര്ച്ചയായും കണ്ടിരിക്കേണ്ടതാണ്. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് ലോകത്തിലെ ഏറ്റവും കാല്പനികമായ നഗരങ്ങളില്‍ ഒന്നായാണ് അറിയപ്പെടുന്നത്.

1 ഇന്ത്യന്‍ രൂപ = 4.10 ഹംഗേറിയന്‍ ഫോറിന്റ്

ജപ്പാന്‍

അതെ ,ജപ്പാനിലെ യെന്നും ഇന്ത്യന്‍ രൂപയേക്കാള്‍ വില കുറവുള്ള കൂട്ടത്തിലാണ്. ലോകത്തിലെ ഏറ്റവും സാങ്കേതികമായി മുന്നിലുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍.എന്നാല്‍ അവരുടെ സംസ്‌കാരത്തിന് അവര്‍ വളരെയേറെ പ്രാധാന്യം നല്കുന്നു .ഇവിടെ വരുമ്പോള്‍ ദേവാലയങ്ങളും ദേശീയോദ്യാനങ്ങളും അംബരചുംബികളും സന്ദര്ശിക്കുക.ചെറി പൂക്കളെ കാണാന്‍ മറക്കണ്ട.

1 ഇന്ത്യന്‍ രൂപ =1.65 ജാപ്പനീസ് യെന്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരണസംഖ്യ ആറായി...  (13 minutes ago)

ദുബായിൽ നടന്നത് ഗൂഢാലോചന ?  (20 minutes ago)

ഗവർണർ കാത്തിരിക്കുന്നു പകരം വീട്ടാൻ !  (37 minutes ago)

പവന് 92,000 രൂപ കടന്നു  (37 minutes ago)

ഇനി അടുത്ത് ശങ്കര്‍ദാസോ?  (49 minutes ago)

ശബരിമല ദർശനം നടത്തിയത് ഇതുവരെ അഞ്ച് ലക്ഷത്തോളം തീർഥാടകർ....  (1 hour ago)

പത്മകുമാറിന്റെ ആറന്മുള കൊട്ടാരം തുരന്ന് SIT..! 12 മണിക്കൂർ വീട് വളഞ്ഞ് റെയ്ഡ് കടകംപള്ളിയെ തൂക്കാൻ തെളിവ് ;അറസ്റ്റ് ..?  (1 hour ago)

സ്ത്രീയുടെ ജഡം ചാക്കിൽ പൊതിഞ്ഞനിലയിൽ  (1 hour ago)

ദർശന സമയം ഗുരുവായൂർ ക്ഷേത്രത്തിൽ വർദ്ധിപ്പിക്കുന്ന കാര്യം ആലോചിക്കണമെന്ന്  (1 hour ago)

പെട്രോൾ പമ്പുകൾ ആരംഭിക്കാൻ പദ്ധതി  (2 hours ago)

ന​വം​ബ​ർ 27 മു​ത​ൽ ഡി​സം​ബ​ർ ഏ​ഴു​വ​രെ  (2 hours ago)

വാസുവിന് കട്ടില്‍ പത്മകുമാര്‍ സെല്ലില്‍ തടവുകാര്‍ക്കൊപ്പം തറയിൽ..! സെല്ലിൽ സംഭവിക്കുന്നത്..!  (2 hours ago)

കൂടിക്കാഴ്ച നടത്തി  (2 hours ago)

കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കൽ, ഉയർന്ന പദവി ലഭിക്കുവാനുള്ള ഭാഗ്യം  (2 hours ago)

ഇന്ത്യ വിടണമെന്ന് തീട്ടുരം  (2 hours ago)

Malayali Vartha Recommends