Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാശിഫലം: ശുക്രമാറ്റവും മഹാഭാഗ്യ യോഗങ്ങളും!


പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ


സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ ആറുപേർ മരിച്ചു...14 പേർക്ക് പരുക്ക്, കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...

ഹൈഡല്‍ ടൂറിസം സെന്ററുകളില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന കേന്ദ്രം, ആനയിറങ്കല്‍ ജലാശയം

13 OCTOBER 2017 02:11 PM IST
മലയാളി വാര്‍ത്ത

തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ മലനിരകള്‍ക്ക് മധ്യത്തില്‍ നീലാകാശത്തിന്റെ പ്രതിബിംബമെന്നോണം നിറഞ്ഞുകിടക്കുന്ന ആനയിറങ്കല്‍ ജലാശയം മനോഹരകാഴ്ച്ചകളുടെ പറുദീസയാണ്. മൂന്നാറില്‍ നിന്നു തേക്കടിയിലേക്കു പോകുമ്പോള്‍ പൂപ്പാറയ്ക്കു സമീപമാണ് ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഈ മനോഹര ദേശം. അനന്തമായ വിനോദസഞ്ചാര സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ ആനയിറങ്കലില്‍ ബോട്ടിങ് ഏര്‍പ്പെടുത്തിയത്.

ആനയിറങ്കല്‍ ടൂറിസം പദ്ധതി വന്‍വിജയമായതിന്റെ പ്രധാന കാരണം ഇവിടത്തെ ബോട്ട് യാത്രയാണ്. പച്ചപരവതാനി വിരിച്ചപോലത്തെ വൃഷ്ടിപ്രദേശങ്ങളും മലയിറങ്ങിയെത്തുന്ന വന്യമൃഗങ്ങളും ബോട്ട് യാത്രയിലെ അമൂല്യകാഴ്ചകളാണ്.

മൂന്നാറില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെയാണ് ആനയിറങ്കല്‍. സാഹസികരായ സഞ്ചാരികള്‍ക്കായി പൊളാരിയസ് വാഹന റൈഡും ഒരുക്കിയിട്ടുണ്ട്. സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട താമസസൗകര്യം വാഗ്ദാനം ചെയ്യുന്ന അനവധി സ്വകാര്യ റിസോര്‍ട്ടുകള്‍ പൂപ്പാറ, ശാന്തന്‍പാറ എന്നിവിടങ്ങളിലുണ്ട്.

ശക്തമായ മഴയില്‍ ആനയിറങ്കല്‍ ജലാശയത്തില്‍ ജലനിരപ്പുയര്‍ന്ന് ബോട്ടിംഗ് പുനരാരംഭിച്ചതോടെ ഇവിടേക്ക് സഞ്ചാരികളുടെ കടന്നുവരവും വര്‍ധിച്ചു. പച്ചവിരിച്ച തേയിലക്കാടുകള്‍ക്കും മൊട്ടക്കുന്നുകള്‍ക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന ജലാശയത്തിലൂടെയുള്ള ബോട്ടു യാത്രയില്‍ കാഴ്ചയ്ക്ക് വിരുന്നൊരുക്കി കാട്ടാനക്കൂട്ടം പ്രത്യക്ഷപ്പെടുന്നതും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന ഒരു പ്രധാന കാരണമാണ്.

ജില്ലയിലെ ഹൈഡല്‍ ടൂറിസം സെന്ററുകളില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന കേന്ദ്രമാണ് മൂന്നാര്‍ കുമളി റൂട്ടില്‍ ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന ആനയിറങ്കല്‍ ഹൈഡല്‍ ടൂറിസം സെന്റര്‍. ഇത്തവണത്തെ കടുത്ത വരള്‍ച്ചയില്‍ ജലാശയത്തിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നതോടെ ഇവിടുത്തെ ബോട്ട് സര്‍വ്വീസ് നിര്ത്തിവച്ചിരുന്നു. ഇതോടെ ഇവിടേക്കുള്ള സഞ്ചാരികളുടെ വരവും നിലച്ചു.

എന്നാല്‍ കഴിഞ്ഞദിവസങ്ങളില്‍ ശക്തമായി പെയ്യുന്ന മഴയില്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഹൈഡല്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് വീണ്ടും ഇവിടെ ബോട്ടിംഗ് ആരംഭിച്ചു. ഇതോടെ അവധിദിവസങ്ങളിലടക്കം നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.

നിലവില്‍ രണ്ട് സ്പീഡ് ബോട്ടുകളും ഒരു ഹൗസ് ബോട്ടും രണ്ട് കുട്ടവഞ്ചികളും രണ്ട് കയാക്കിംഗ് ബോട്ടുകളുമാണ് ഇവിടെയുള്ളത്. സഞ്ചാരികളുടെ തിരക്കേറിയതോടെ മണിക്കൂറുകള്‍ കാത്തുനിന്നാണ് സഞ്ചാരികള്‍ ജലയാത്ര നടത്തുന്നത്. മറ്റ് ഹൈഡല്‍ ടൂറിസം സെന്ററുകളെ അപേക്ഷിച്ച് കൂടുതല്‍ ദൂരത്തില്‍ ജലയാത്ര നടത്താമെന്നതാണ് ഇവിടുത്തെ പ്രത്യേകത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓ​ണ​വി​പ​ണി​യി​ൽ നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ​ക്കും പൂ​ക്ക​ളും നി​റ​ക്കാ​ൻ കു​ടും​ബ​ശ്രീ വ​നി​താ ക​ർ​ഷ​ക​ർ...  (7 minutes ago)

ആകാശത്ത് ഓണമുണ്ണാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്...  (16 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 520 രൂപയുടെ കുറവ്  (32 minutes ago)

മുഴുവൻ പൈലറ്റുമാരെയും നിർബന്ധിത ലഹരി പരിശോധനയ്‌ക്ക്‌ വിധേയരാക്കി എയർ ഇന്ത്യ...  (47 minutes ago)

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം... സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർ ഏറ്റെടുക്കും  (1 hour ago)

ഇന്നത്തെ നക്ഷത്രഫലം: അപ്രതീക്ഷിത ജോലിയും ദാമ്പത്യ ഐക്യവും തേടിയെത്തുന്ന രാശികൾ!  (1 hour ago)

ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം നൽകുന്നതിന് ആരോഗ്യവകുപ്പിൽ പ്രത്യേക എച്ച്.ആർ സെൽ പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ  (2 hours ago)

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ  (2 hours ago)

അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും... എറണാകുളത്ത് രജിസ്റ്റർ ചെയ്ത കേസിൽ അർജുനെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങി പൊലീസ്  (2 hours ago)

സപ്ലൈകോയെ സ്വയം പര്യാപ്തമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി.ഡി.സതീശൻ  (3 hours ago)

​നേവിയും സ്‌കൂബ ടീമും തെരച്ചിൽ നടത്തിയിട്ടും ഗ‍ൗതം കൃഷ്‌ണനെ കണ്ടെത്താനാകാതെ.... നേവി ടീമും സ്‌കൂബ ടീമും മടങ്ങി  (3 hours ago)

​ അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക എണ്ണലിന്‌ പുതിയ നടപടികളുമായി ട്രസ്റ്റ്‌...  (3 hours ago)

സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (3 hours ago)

Malayali Vartha Recommends