Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

ഇന്നും ഉദ്ഘാടനം നടന്നിട്ടില്ലാത്ത ശിരുവാണി എന്ന ഐതീഹ്യത്തടയണ

20 DECEMBER 2017 04:03 PM IST
മലയാളി വാര്‍ത്ത

ശിരുവാണിക്കാടുകളിലെ ചെറുവഴികളിലൂടെ യാത്ര ചെയ്ത് പാലക്കാടന്‍ കാറ്റേല്‍ക്കാത്ത അണക്കെട്ടിനരികെ എത്തുമ്പോള്‍ ഡാമിലെ ജലത്തോളം ആഴമുള്ള കഥകളുണ്ടെന്ന് മനസ്സിലാകും.

പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാടിനടുത്താണ് ശിരുവാണി ഡാം. ജലാശയം കേരളത്തിലാണെങ്കിലും ജലം തമിഴ്‌നാടിന് അവകാശപ്പെട്ടതാണ്. കോയമ്പത്തൂരിലേക്ക് കുടിവെള്ളമെത്തിക്കാനാണ് ശിരുവാണിപ്പുഴയ്ക്കു കുറുകെ ഡാം കെട്ടിയത്. രസകരമായൊരു വസ്തുയെന്തെന്നോ..? ഇതുവരെ ഉദ്ഘാടനം ചെയ്തിട്ടില്ലാത്ത ഡാം ആണിത്. മിക്ക ഡാമുകളുടെയും വിവരങ്ങള്‍ തിരഞ്ഞാല്‍ ഉദ്ഘാടനം ചെയ്തത് ആരെന്ന് കാണാം. എന്നാല്‍ ശിരുവാണി ഇപ്പോഴും ക്രോണിക് ബാച്ച്‌ലര്‍ ആണ്.

സംഗതി അല്‍പ്പം സീരിയസ് ആണ്. ഡാം ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ച നേതാക്കളെല്ലാം മരണപ്പെടുകയാണുണ്ടായത്. അതുകൊണ്ടുതന്നെ അന്ധവിശ്വാസത്തിന്റെ ആഴത്തിലായി ഡാമിന്റെ ഉദ്ഘാടനം. 33 വര്‍ഷമായി ആരും പിന്നെ ആ വഴി , ഉദ്ഘാടനം എന്നുപറഞ്ഞുവന്നില്ലത്രേ. ഉദ്ഘാടനം ചെയ്തില്ലെങ്കിലെന്താ ശിരുവാണി ഡാം സഞ്ചാരികള്‍ക്ക് നല്ല കാഴ്ചയും തമിഴ് മക്കള്‍ക്ക് കുടിനീരും നല്‍കി ക്രോണിക് ബാച്ച്‌ലര്‍ ആയി നിലകൊള്ളുന്നു.

സാധാരണ സഞ്ചാരികളെ ഇപ്പോള്‍ ശിരുവാണി ഡാമിലേക്കു കടത്തിവിടുന്നില്ല. റോഡ് അപകടത്തിലാണ് എന്നു പറഞ്ഞാണ് യാത്രാനിരോധനം. അതുകൊണ്ടുതന്നെ കേരളത്തിന്റെ നല്ലൊരു കാട്ടുപാതയിലൂടെയുള്ള സഞ്ചാരവും സുന്ദരമായ ജലാശയത്തിന്റെ മനംകുളിര്‍പ്പിക്കുന്ന കാഴ്ചയും നമുക്കന്യം.

ചിത്രത്തില്‍ കാണുന്നതുപോലെയാണ് ചിലയിടത്ത് കാടിന്റെ സ്വഭാവം. ഇടതൂര്‍ന്നു വളര്‍ന്നുനില്‍ക്കുന്ന ചെറുമരങ്ങള്‍. വള്ളികളോ വലിയ അടിക്കാടുകളോ ഇല്ലതന്നെ. കാടിനുള്ളില്‍ കുളിര്‍മയാണെങ്കിലും റോഡരുകില്‍ തുറന്ന കാനകള്‍ പണിതിട്ടിട്ടുണ്ട്. അതിനു മുകളിലൂടെ ശുദ്ധജലം കൊണ്ടുപോകുന്ന പൈപ്പ് പോകുന്നുണ്ട്. പൈപ്പുകളുടെ ചേര്‍ച്ച വേര്‍പ്പെടുത്തി വെള്ളം കുടിച്ചുനോക്കിയാല്‍ അറിയാം മധുരമുള്ള ജലം. വഴിയില്‍നിന്നുതന്നെ നാം ശിരുവാണിയെ അറിയുന്നു.

ശിരുവാണി ഡാമിലെ ഉദ്യോഗസ്ഥര്‍ക്കു താമസിക്കാനുള്ള പഴയ കെട്ടിടങ്ങള്‍ കടന്ന് മുന്നോട്ടുചെല്ലുമ്പോള്‍ പകല്‍തന്നെ ഭീതി ജനിപ്പിക്കുന്ന ഇരുട്ടുണ്ട് വഴിയില്‍. ഡാമില്‍ നാം ചെല്ലുമ്പോള്‍ കാണുന്ന കവാടം തമിഴ്‌നാട് ശൈലിയിലാണ് പണിതിരിക്കുന്നത്. ഡാമിനപ്പുറത്താണ് നൂറ്റന്‍പതുവര്‍ഷം പഴക്കമുള്ള പട്യാര്‍ ബംഗ്ലാവ്. ഡാമിനു മുകളിലൂടെ വഴിയുണ്ടെങ്കിലും പോകാന്‍ അനുമതിയില്ല. പന്തലിട്ടതുപോലെയാണ് റോഡിനെ പൊതിഞ്ഞ് കാട്. കറുത്ത റോഡില്‍ അതിലേറെ കറുപ്പുമായി അട്ടകള്‍ കാത്തിരിപ്പുണ്ട്.

ഡാമിന്റെ ഇങ്ങേത്തലയില്‍ കേരളവാസ്തുശില്‍പ മാതൃകയിലാണു കവാടം. ഇവിടെനിന്നാലാണ് ശിരുവാണി ഡാമിന് നല്ല കാഴ്ച ലഭിക്കുക. തമിഴ്‌നാനാട് സര്‍ക്കാര്‍ ചെലവു വഹിച്ച്, കേരള സര്‍ക്കാര്‍ പരിപാലിക്കുന്ന ഡാം ആണിതെന്ന് പറഞ്ഞാലും തെറ്റില്ല. ജലം തമിഴ്‌നാട്ടിലേക്കാണ് കൊണ്ടുപോകുന്നത്. എന്നാല്‍ ഈ കാടും സുന്ദരമായ ഡാമും വിനോദസഞ്ചാര ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയാല്‍ കേരളത്തിനും നേട്ടമാണ്. അരപ്പൊക്കത്തിലുള്ള മതിലില്‍ ഇരുന്ന് അത്ര വിശാലമല്ലാത്ത, എന്നാല്‍ ഭംഗിയേറിയ ജലാശയക്കാഴ്ചയാസ്വദിക്കാം.

പ്രശസ്തമായ പട്ട്യാര്‍ ബംഗ്ലാവിലേക്കെത്താന്‍ കിടങ്ങിനുമുകളിലൂടെ വാഹനത്തിനു പോകാവുന്ന, ചക്രവീതിയിലുള്ള രണ്ട് ഇരുമ്പുതകിടുകളുണ്ട്. അതിലൂടെ സൂക്ഷിച്ചുവേണം വണ്ടിയോടിക്കാന്‍. ജലാശയത്തില്‍ വെള്ളം കുറയുമ്പോള്‍ അങ്ങിങ്ങു ചെറുതുരുത്തുകള്‍ പ്രത്യക്ഷപ്പെടും. അവിടെയൊക്കെ ആനക്കൂട്ടങ്ങളുമുണ്ടാകും. പ്രധാന കാഴ്ച ഇതൊന്നുമല്ല.

സായിപ്പ് നിര്‍മിച്ച ആ ബംഗ്ലാവിന്റെ കോലായിലേക്കു വിഷുക്കണി കാണിക്കുന്നതുപോലെ കണ്ണുകെട്ടി വേണം പുതിയൊരാളെ കൊണ്ടുവരാന്‍. ഓടിട്ട കെട്ടിടത്തിന് താങ്ങായി വന്‍മരത്തൂണുകള്‍. ഇവയെല്ലാം കാലത്തെ അതിജീവിച്ച് ഇപ്പോഴും യൗവനത്തോടെ നില്‍ക്കുന്നു. വനംവകുപ്പിലെ ഉന്നതോദ്യോഗസ്ഥരുടെ അനുമതി കിട്ടിയാല്‍ മാത്രമേ ഇവിടെ താമസിക്കാനൊക്കൂ.

ആ പൂമുഖത്തിരുന്നാല്‍ കാണുന്നത് മുത്തിക്കുളം എന്ന മലയില്‍നിന്നുള്ള വെള്ളച്ചാട്ടമാണ്. ആരാണാവോ മലയ്ക്കു കുളം എന്ന പേരിട്ടത്. മൂന്നാറിലെ ഇരവിക്കുളം മല പോലെ. ആ വെള്ളച്ചാട്ടത്തിനു മുകളിലൊരു കുളമുണ്ട്. മുക്തിക്കുളം എന്നതു ലോപിച്ചാണത്രേ മുത്തിക്കുളം ആയത്. ആദിവാസികളിലെ മുത്തശ്ശിമാരെ മുത്തി എന്നു വിളിക്കാറുണ്ട്. അങ്ങനെയും ആ പേര് വീണിരിക്കാം. ശിവനും വാണിയും ചേര്‍ന്നു എന്ന അര്‍ഥമാണത്രേ ശിരുവാണിക്ക്. മുകളില്‍ അമ്പലമുണ്ടെന്നും അനേകം ഐതിഹ്യങ്ങള്‍ ഈ പ്രദേശത്തിനുണ്ടെന്നും പറയപ്പെടുന്നു.

ആ മലകളില്‍നിന്നെല്ലാം ചക്കമുറിക്കുമ്പോള്‍ പശ വലിഞ്ഞുനില്‍ക്കുന്നതുപോലെ പത്തോപതിനഞ്ചോ വെള്ളച്ചാട്ടങ്ങള്‍ മഴ കനക്കുമ്പോള്‍ ഉടലെടുക്കും. എടുക്കുമ്പോള്‍ പത്ത് തൊടുക്കുമ്പോള്‍ ആയിരം എന്ന മട്ടിലാണ് മഴ, വെള്ളച്ചാട്ടങ്ങളെ ജീവിപ്പിക്കുന്നത്. കോടവന്നു മൂടുന്നു, പിന്നെയും തെളിയുന്നു. അകലെ പുല്‍മേടുകള്‍. അവയില്‍ ചെമ്മണ്ണുചവിട്ടിനിരത്തിയിരിക്കുന്നത് ആനക്കൂട്ടങ്ങളാണ്. ഇതെല്ലാം പട്ട്യാര്‍ ബംഗ്ലാവിന്റെ വരാന്തയില്‍നിന്നുള്ള കാഴ്ചകളാണ്.

പാലക്കാടിന്റെ വരണ്ട കാലാവസ്ഥയില്‍ നിന്നു കടകവിരുദ്ധമായ കാലാവസ്ഥയും പ്രകൃതിയും കൊണ്ട് അനുഗ്രഹീതമായ ശിരുവാണിയില്‍ സര്‍ക്കാര്‍ ഇക്കോടൂറിസം പരിപാടികള്‍ തുടങ്ങുകയാണെങ്കില്‍ ശിരുവാണിയെപ്പോലെ കാടിനുള്ളില്‍ കിടക്കുന്ന പട്യാര്‍ ബംഗ്ലാവും സഞ്ചാരികളെ എന്നും ആകര്‍ഷിക്കും.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (4 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (4 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (6 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (6 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (6 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (7 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (7 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (8 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (8 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (9 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (9 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (9 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (9 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (9 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (9 hours ago)

Malayali Vartha Recommends