Widgets Magazine
23
Feb / 2018
Friday

നിങ്ങൾ കായികതാരങ്ങളാണോ ?...എങ്കിൽ അപേക്ഷിച്ചോളൂ; കെഎസ്ഇബിയിൽ ഒഴിവുകൾ

25 NOVEMBER 2017 12:42 PM IST
മലയാളി വാര്‍ത്ത

നിങ്ങൾ കായികതാരങ്ങളാണോ ? എങ്കിൽ കെ.എസ്.ഇ.ബിയില്‍ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം. ബാസ്കറ്റ് ബോള്‍ (പുരുഷന്‍)- 2, ബാസ്കറ്റ് ബോള്‍ (സ്ത്രീ)-2, വോളിബോള്‍ (പുരുഷന്‍)-2, വോളിബോള്‍ (സ്ത്രീ)-2, ഫുട്ബോള്‍ (പുരുഷന്‍)- 3, ടെന്നീസ് (പുരുഷന്‍)- 1, ബാഡ്മിന്റണ്‍- ഷട്ടില്‍ (പുരുഷന്‍) -1 എന്നിങ്ങനെ 13 ഒഴിവുകളാണുള്ളത്.

അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്‌ട്രിക്കല്‍): യോഗ്യത: കേരളത്തിലെ എതെങ്കിലും സര്‍വകലാശാലയില്‍ നിന്നും ഇലക്‌ട്രിക്കല്‍/ ഇലക്‌ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ നേടിയ ബിരുദം/ തത്തുല്യം. ശമ്പള സ്കെയില്‍: 40975- 81630 രൂപ.

അസിസ്റ്റന്റ് എന്‍ജിനീയര്‍: കേരളത്തിലെ എതെങ്കിലും സര്‍വകലാശാലയില്‍ നിന്നും സിവില്‍ എന്‍ജിനീയറിങ്ങില്‍ നേടിയ ബിരുദം/ തത്തുല്യം. ശമ്പള സ്കെയില്‍: 40975- 81630 രൂപ.
സബ് എന്‍ജിനീയര്‍ (ഇലക്‌ട്രിക്കല്‍): കേരളത്തിലെ എതെങ്കിലും സര്‍വകലാശാലയില്‍ നിന്നും ഇലക്‌ട്രിക്കല്‍/ ഇലക്‌ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ നേടിയ ഡിപ്ലോമ/ തത്തുല്യ ഡിപ്ലോമ. ശമ്പള സ്കെയില്‍: 28855- 57220 രൂപ.

സബ് എന്‍ജിനീയര്‍ (സിവില്‍): കേരളത്തിലെ എതെങ്കിലും സര്‍വകലാശാലയില്‍ നിന്നും സിവില്‍ എന്‍ജിനീയറിങ്ങില്‍ നേടിയ ഡിപ്ലോമ/ തത്തുല്യ ഡിപ്ലോമ. ശമ്പള സ്കെയില്‍: 28855- 57220 രൂപ.

മീറ്റര്‍ റീഡര്‍: യോഗ്യത: എട്ടാം ക്ലാസ് വിജയം/ തത്തുല്യം, ഇലക്‌ട്രീഷ്യന്‍/ വയര്‍മാന്‍/ ഇലക്‌ട്രോണിക്സ് ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് / തത്തുല്യം. ശമ്പള സ്കെയില്‍: 22085- 47815 രൂപ.

ജൂനിയര്‍ അസിസ്റ്റന്റ് / കാഷ്യര്‍: യോഗ്യത: അംഗീകൃത സര്‍വകലാശാലാ ബിരുദം. ശമ്പള സ്കെയില്‍: 22085- 47815 രൂപ.

ഓഫീസ് അറ്റന്‍ഡന്റ് ഗ്രേഡ് II: മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലൊന്നില്‍ എഴുത്തും വായനയും അറിയണം. പുരുഷന്മാര്‍ സൈക്കിള്‍ ഓടിക്കാന്‍ അറിയുന്നവരാകണം. ശമ്പള സ്കെയില്‍: 17000- 30220 രൂപ.

മസ്ദൂര്‍ (ഇലക്‌ട്രിസിറ്റി വര്‍ക്കര്‍): നാലാം ക്ലാസ് പാസായിരിക്കണം. പത്താക്ലാസ് പാസാവാന്‍ പാടില്ല. പുരുഷന്മാര്‍ സൈക്കിള്‍ ഓടിക്കാന്‍ അറിയുന്നവരാകണം.

2015 ജനുവരി 1 മുതല്‍ ഇതുവരെയുള്ള കാലത്ത് താഴെ പറയുന്ന ഏതെങ്കിലും കായിക മത്സരങ്ങളില്‍ പങ്കെടുത്തർക്ക് അപേക്ഷിക്കാം;

അന്താരാഷ്ട്ര മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചവര്‍. ദേശിയ ചാംപ്യന്‍ഷിപ്പുകളില്‍ ജൂനിയര്‍/യൂത്ത്/ സീനിയര്‍ വിഭാഗങ്ങളില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവര്‍, ദേശീയഗെയിംസില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവര്‍, ഇന്റര്‍സോണ്‍ ചാംപ്യന്‍ഷിപ്പില്‍ സര്‍വകലാശാലയെ പ്രതിനിധീകരിച്ചവര്‍ കൂടാതെ 2016 ജനുവരി 1 മുതല്‍ ദേശിയ ടീം കോച്ചിങ് ക്യാമ്ബില്‍ പങ്കെടുത്തവരും അര്‍ഹരാണ്. നവംബര്‍ 9 ന് 18 നും 25 നും മധ്യേ പ്രായമുള്ളവരായിരിക്കണം അപേക്ഷിക്കേണ്ടത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തവര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ ഒരു വര്‍ഷത്തെ ഇളവും നൽകുന്നുണ്ട്.

500 രൂപയാണ് അപേക്ഷാഫീസ്. Secretary (Administration), Kerala State Electricity Board Ltdഎന്ന വിലാസത്തില്‍ തിരുവനന്തപുരത്ത് മാറാവുന്ന ഡി.ഡി. ആയാണ് ഫീസ് അടയ്ക്കേണ്ടത്. അപേക്ഷ അയയ്ക്കേണ്ട വിധം: മേല്‍പറഞ്ഞ വെബ്സൈറ്റിലെ വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി അപേക്ഷാ ഫോറം പൂരിപ്പിക്കണം. പൂരിപ്പിച്ച അപേക്ഷ പ്രായം, ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക്, സ്പോര്‍ട്സ് രംഗത്തെ നേട്ടം, എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും ഡി.ഡിയും സഹിതം അയയ്ക്കണം.

Sports Co-ordinator, Sports Cell, Kerala State Electricity Board Ltd, Cabin No.838, Vydyuthi Bhavanam, Pattom Palace P.O., Thiruvananthapuram - 695 004 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. കവറിനു പുറത്ത് ' Application for recruitment under Sports Quota for the Year 2017 എന്ന് എഴുതണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

4ജി വേഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഏറെ പിന്നിലാണെന്നു റിപ്പോര്‍ട്ട്  (1 minute ago)

സ്‌പെയിനിലെ ബില്‍ബാവോയില്‍ യൂറോപ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ കാണികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ മരിച്ചു  (10 minutes ago)

ഇന്ത്യന്‍ സൈനിക ക്യാമ്പ് ആക്രമണത്തിനു പാക്കിസ്ഥാന് ഉടന്‍ മറുപടി നല്‍കുമെന്ന് കരസേന മേധാവി   (25 minutes ago)

ഷുഹൈബ് കൊലപാതകം: പ്രതികളുടെ  (30 minutes ago)

സുപ്രീംകോടതിയില്‍ ജഡ്ജിമാര്‍ക്കിടയിലെ ഭിന്നതകള്‍ തുടരവേ ബെഞ്ചുകള്‍ തമ്മില്‍ പഴയ ഉത്തരവിന്റെ പേരില്‍ വീണ്ടും ഏറ്റുമുട്ടല്‍  (31 minutes ago)

ക്രൂരമായി ആഞ്ഞു വെട്ടുമ്പോഴും വേദനകൊണ്ട് പുളഞ്ഞ ഷുഹൈബ് അക്രമികളുടെ കാലിൽ ബലമായി പിടിച്ചു... നിലത്ത് ഇരുന്നു പോയ കൊലയാളി സംഘം നീറുന്ന പകയിൽ ഷുഹൈബിനെ ഇറച്ചി വെട്ടും പോലെ കൊത്തിയരിഞ്ഞു... ഷുഹൈബ് വധത്തിൽ  (35 minutes ago)

ബാഗ്ദാദിലെ ഇന്ത്യന്‍ നയന്ത്രകാര്യാലയത്തിന് സിആര്‍പിഎഫ് കമാന്‍ഡോസിന്റെ സുരക്ഷ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന  (37 minutes ago)

സൂര്യാഘാതം: പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമവേള  (44 minutes ago)

''ജീൻസുകമ്പനിക്കാർ ഇദ്ദേഹത്തെ കടിച്ചോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു''; രജിത് കുമാറിനെതിരെ ആഞ്ഞടിച്ചുകൊണ്ടുള്ള ഡോ. നെൽസൺ ജോസഫിന്റെ കുറിപ്പ് വൈറലാകുന്നു...    (44 minutes ago)

യൂണിസെഫ് ഡപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനം ജസ്റ്റിന്‍ ഫോര്‍സിത് രാജിവച്ചു  (59 minutes ago)

എന്റമ്മോ ഇതൊരു വല്ലാത്ത കൂട്ടത്തല്ലാ... കുട്ടികളുടെ വഴക്ക് തീര്‍ക്കാനായി സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിളിച്ചു വരുത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്...  (1 hour ago)

അശ്ലീലചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിക്കും,ഗര്‍ഭിണിയാകാതിരിക്കാന്‍ ഗുളിക നല്‍കും,  (1 hour ago)

പെരുമ്പാവൂരില്‍ പ്ലാസ്റ്റിക്‌ കമ്പനിയില്‍ വന്‍ അഗ്‌നിബാധ, ലക്ഷങ്ങളുടെ നാശനഷ്ടം  (1 hour ago)

നമ്മുടെ കുഞ്ഞുങ്ങളെ സൂക്ഷിക്കുക! കട്ടപ്പനയിൽ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം  (1 hour ago)

ധര്‍മ്മജന്‍ സപ്ലി എഴുതി, ഏത്  (1 hour ago)

Malayali Vartha Recommends