Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...

ചേരിയിലെ പട്ടിണിപ്പിള്ളേരോട് വേണമായിരുന്നോ ആഞ്ജലീനാ.. ഈ അഭിനയക്കളി?

30 JULY 2017 08:55 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോളിവുഡ് താരവും ഓസ്‌കര്‍, എമ്മി പുരസ്‌കാര ജേതാവുമായ ലൂയിസ് ഗോസെ ജൂനിയര്‍ അന്തരിച്ചു...

  96ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം ഹോളിവുഡിലെ ഡോള്‍ബി തീയറ്ററില്‍ തുടങ്ങി.... ദ ഹോള്‍ഡോവേഴ്‌സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ഡേവൈന്‍ ജോയ് റാന്‍ഡോള്‍ഫ് നല്ല സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു, ദ ബോയ് ആന്‍ഡ് ദ ഹെറോണ്‍ മികച്ച അനിമേഷന്‍ ചിത്രം

ഞാൻ അത്രയും ക്രൂരമായി‌ട്ട് തമാശ പറയുമോ:- റിയാലിറ്റി ഷോയ്ക്കിടെ ആ ദുരനുഭവം- വെളിപ്പെടുത്തി റിമി ടോമി...

അവശതകൾക്കിടയിലും ഭാഗ്യയെയും,വരൻ ശ്രേയസിനെയും നേരിട്ട് അനുഗ്രഹിക്കാൻ എത്തി ജഗതി ശ്രീകുമാർ; ചടങ്ങിൽ പങ്കെ‍ടുക്കാൻ എത്തിയവരോടെല്ലാം കൈ വീശി കാണിച്ച് സന്തോഷ പ്രകടനം...

ടേക്ക്ഓഫിന് പിന്നാലെ വിമാനം കരീബിയൻ കടലിൽ വീണു, ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും 2 പെൺമക്കളും മരിച്ചു

ഒരു സിനിമയെടുത്ത് ശരിക്കും പുലിവാല്‍ പിടിച്ചിരിക്കുകയാണ് നടി ആഞ്ജലീന ജോളി. പട്ടിണിയും പോരാട്ടങ്ങളും പാപ്പരാക്കിയ ഖമര്‍ റൂഷ് കാലത്തെ കംബോഡിയയുടെ കഥ പറഞ്ഞ ദേ ഫസ്റ്റ് കില്‍ഡ് മൈ ഫാദര്‍ എന്ന ചിത്രത്തിലേയ്ക്ക് താരങ്ങളെ കണ്ടെത്താന്‍ നടത്തിയ വ്യത്യസ്തമായ ശ്രമമാണ് ആഞ്ജലീനയെ വെട്ടിലാക്കിയത്.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ ലൗങ് യുങിനെ അവതരിപ്പിക്കാന്‍ ഒരു ബാലതാരത്തെ കണ്ടെത്താനായി വേറിട്ട ഒരു രീതിയാണ് ആഞ്ജലീനയും കാസ്റ്റിങ് ഡയറക്ടറും അവലംബിച്ചത്. ചിത്രത്തിന്റെ സഹ തിരക്കഥാകൃത്ത് കൂടിയായ ലൗങ് യുങ്ങിന്റെ വിവരണത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഇരുവരും ചേര്‍ന്ന് വിവിധ ചേരികളിലെ സ്‌കൂളുകളിലും അനാഥാലയങ്ങളിലും സര്‍ക്കസ് കൂടാരങ്ങളിലും പോകും. എന്നിട്ട് കുട്ടികളെ വിളിച്ച് അവരുടെ മുന്നില്‍ കുറച്ച് പണം വയ്ക്കും. എന്നിട്ട് ഈ പണം കിട്ടിയാല്‍ അവര്‍ എന്തു ചെയ്യുമെന്ന് ചിന്തിക്കാന്‍ പറയും. ഇതിനുശേഷം പെട്ടന്ന് പണം തിരികെ എടുക്കും. അപ്പോള്‍ കുട്ടികളുടെ മുഖത്ത് തെളിയുന്ന ഭാവം നോക്കിയാണ് ആളെ തിരഞ്ഞെടുക്കുന്നത്.

വിചിത്രമായ ഈ മത്സരത്തില്‍ സ്രേ മോച്ച് എന്ന പെണ്‍കുട്ടിയാണ് വിജയിച്ചത്. അവള്‍ ഒരുപാട് നേരം പണം നോക്കിയിരുന്നു. പണം തിരിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വികാരങ്ങളുടെയും വിവിധ ഭാവങ്ങളുടെയും തള്ളിച്ചയായിരുന്നു മുഖത്ത്. ഈ പണം കിട്ടിയാല്‍ എന്തു ചെയ്യുമായിരുന്നു എന്ന ചോദ്യത്തിന് സങ്കടകരമായ മറുപടിയായിരുന്നു അവള്‍ നല്‍കിയത്: 'എന്റെ മുത്തച്ഛന്‍ മരിച്ചു. പണമില്ലാത്തതിനാല്‍ അദ്ദേഹത്തിന് നല്ലൊരു സംസ്‌കാരം ഒരുക്കാന്‍ കഴിഞ്ഞിരുന്നില്ല.'ഓഗസ്റ്റ് ലക്കം വാനിറ്റി ഫെയര്‍ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ആഞ്ജലീന തന്നെയാണ് ഇക്കാര്യങ്ങളെല്ലാം കണ്ണീരണിഞ്ഞുകൊണ്ട് വെളിപ്പെടുത്തിയത്.

എന്നാല്‍, ലോകം അത്ര നിസാരമായല്ല ഈ കാസ്റ്റിങ് കളിയെ എടുത്തത്. ഒരു സിനിമയുടെ പേരിൽ കംബോഡിയയിലെ പട്ടിണിക്കാരായ കുട്ടികളോട് വേണ്ടായിരുന്നു ഈ ക്രൂരമായ കളി എന്നായിരുന്നു വിമർശനം.വിമര്‍ശനം ശക്തമായതോടെ ആഞ്ജലീനയ്ക്കുതന്നെ വിശദീകരണവുമായി രംഗത്തുവരേണ്ടിവന്നു. യുദ്ധം കുട്ടികളില്‍ ഉണ്ടാക്കുന്ന ആഘാതം വിശദീകരിക്കുകയും യുദ്ധക്കെടുതികളില്‍ നിന്ന് അവരെ രക്ഷിക്കുകയുമായിരുന്നു ചിത്രത്തിന്റെ ഉദ്ദേശം തന്നെ. സിനിമയിലെ ഒരു യഥാര്‍ഥ സീന്‍ തന്നെയായിരുന്നു അത്. ഞങ്ങള്‍ പണം തിരികെ വാങ്ങി കുട്ടികളെ കളിപ്പിച്ചു എന്നത് തെറ്റായ വാര്‍ത്തയാണ്.

അങ്ങനെ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഞാന്‍ തന്നെ രോഷാകുലയാവുമായിരുന്നു. കാസ്റ്റിങ് മുതല്‍ ചിത്രീകരണം വരെ കുട്ടികളുടെ സുരക്ഷയ്ക്കും സൗകര്യത്തിനും വേണ്ട എല്ലാ നടപടികളും കൈക്കൊണ്ടിരുന്നു. കുട്ടികളുടെ കുടുംബാംഗങ്ങളും രക്ഷിതാക്കളും സന്നദ്ധ സംഘടനാ പ്രതിനിധികളും എപ്പോഴും ഒപ്പമുണ്ടായിരുന്നു-ആഞ്ജലീന വിശദീകരിച്ചു.

കുട്ടികളെ കളിപ്പിച്ചതു മാത്രമല്ല, മനുഷ്യാവകാശധ്വംസനങ്ങള്‍ക്ക് പേരുകേട്ട കംബോഡിയന്‍ സൈന്യത്തെ ചിത്രത്തിനുവേണ്ടി ഉപയോഗിച്ചതിനും ആഞ്ജലീനയ്ക്ക് കണക്കിന് വിമര്‍ശനം ഏല്‍ക്കേണ്ടിവന്നു. ഏതാണ്ട് അഞ്ഞൂറോളം കംബോഡിയന്‍ സൈനികരാണ് ചിത്രത്തില്‍ പഴയ ഖര്‍ റൂഷ് സൈന്യത്തിലെ അംഗങ്ങളായി അഭിനയിച്ചത്. പരിസ്ഥിതി സംഘടനകളുമായി സഹകരിക്കുന്ന ആഞ്ജലീന ഇത്തരം പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തുന്ന കംബോഡിയന്‍ സൈന്യവുമായി സഹകരിച്ചത് വിരോധാഭാസമാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഏഷ്യയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബ്രാഡ് ആഡംസ് പറഞ്ഞു. ആഞ്ജലീന സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. ഈ വര്‍ഷം അവസാനം നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (5 minutes ago)

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...  (30 minutes ago)

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്  (40 minutes ago)

കുടുംബസമേതം പോളിങ് ബൂത്തിലെത്തി.... കുടുംബ സമേതം രാവിലെ വോട്ട് ചെയ്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി....  (56 minutes ago)

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തു  (1 hour ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്  (1 hour ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍  (2 hours ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി....മോക്ക് പോളിങ് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി... ചിലയിടങ്ങളില്‍ വിവിപ  (2 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്... വോട്ട് ചെയ്യാന്‍ പോകുന്നവരും വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം, 12 ജില്ല  (2 hours ago)

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ...എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്  (3 hours ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (3 hours ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (4 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (4 hours ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (5 hours ago)

Malayali Vartha Recommends