ഹോളിവുഡ് താരവും ഓസ്‌കര്‍, എമ്മി പുരസ്‌കാര ജേതാവുമായ ലൂയിസ് ഗോസെ ജൂനിയര്‍ അന്തരിച്ചു...
ഹോളിവുഡ് താരവും ഓസ്‌കര്‍, എമ്മി പുരസ്‌കാര ജേതാവുമായ ലൂയിസ് ഗോസെ ജൂനിയര്‍ (87) അന്തരിച്ചു. കാലിഫോര്‍ണിയയിലെ സാന്റാ മോണിക്കയിലായിരുന്നു അന്ത്യം. മരണവിവരം ഒരു പ്രസ്താവനയിലൂടെ കുടുംബം സ്ഥിരീകരിച്ചു. മരണകാരണം വ്യക്തമായിട്ടില്ല.
സഹനടനുള്ള ഓസ്‌കര്‍ നേടുന്ന കറുത്തവര്‍ഗക്കാരനായ ആദ്യ നടനായിരുന്നു ലൂയിസ് ഗോസെ ജൂനിയര്‍. ആന്‍ ഓഫീസര്‍ ആന്‍ഡ് എ ജെന്റില്‍മാന്‍ ആയിരുന്നു ചിത്രം.
ഇതേ ചിത്രത്തിലെ അഭിനയത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും ഗോസെയെ തേടിയെത്തി. റൂട്ട്‌സ് എന്ന വി മിനി സീരീസിലൂടെ എമ്മി പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി. ഏറെ നാളുകളായി ഗോസെയെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നുായിരുന്നു. ഇത് അദ്ദേഹത്തിന്റെ മാലിബുവിലെ വീട്ടില്‍ കണ്ടെത്തിയ വിഷാംശമുള്ള പൂപ്പല്‍ മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു.
2010-ല്‍ താരത്തിന് പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉണ്ടെന്നും കണ്ടെത്തി. എന്നാല്‍ പ്രാരംഭ ഘട്ടത്തില്‍ രോഗനിര്‍ണയം നടത്തിയതിനാല്‍ പൂര്‍ണമായി സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha