ഞാൻ അത്രയും ക്രൂരമായിട്ട് തമാശ പറയുമോ:- റിയാലിറ്റി ഷോയ്ക്കിടെ ആ ദുരനുഭവം- വെളിപ്പെടുത്തി റിമി ടോമി...

സംഗീത ലോകത്ത് മാത്രം ഒതുങ്ങാതെ സിനിമാ ലോകത്തെ നിറ സാന്നിധ്യമായി മാറാൻ കഴിഞ്ഞ പ്രതിഭയാണ്, റിമി ടോമി. കരിയറിൽ റിമി ഇന്ന് നേടിയെടുത്ത നേട്ടങ്ങൾ ഏവർക്കും പ്രചോദനമാണ്. എപ്പോഴും രസകരമായി സംസാരിക്കുന്ന റിമിയെ മാത്രമേ പ്രേക്ഷകർ കണ്ടിട്ടുള്ളൂ. അപൂർവമായി മാത്രമേ റിമിടോമി ക്യാമറയ്ക്ക് മുന്നിൽ കരഞ്ഞിട്ടുള്ളൂ. മരിച്ച് പോയ പിതാവിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് റിമി വികാരഭരിതയാകാറുള്ളത്. എനിക്കൊരു തരത്തിലും അംഗീകരിക്കാൻ സാധിക്കുന്നതായിരുന്നില്ല പപ്പയുടെ വിയോഗം. അതുവരെ കൂടെയുണ്ടായിരുന്ന ആൾ പെട്ടെന്ന് ഇല്ലാതായി.
ഇനിയൊരിക്കലും മടങ്ങി വരില്ല എന്നൊക്കെ കേട്ടാൽ എങ്ങനെ സഹിക്കാൻ കഴിയുമെന്നും വിങ്ങിപ്പൊട്ടികൊണ്ട്, റിമി ചോദിച്ചിരുന്നു. 2014 ജൂലൈയിലാണ് റിമിയുടെ പിതാവ് ടോമി ജോസഫ് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചത്. 20 വർഷം സൈനിക സേവനം അനുഷ്ഠിച്ച ടോമി അമ്മയ്ക്ക് സുഖമില്ലെന്നറിഞ്ഞതോടെയാണ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വന്നത്. ചില വിവാദങ്ങളും കരിയറിൽ റിമി നേരിട്ടുണ്ട്.
ഒരു സംഗീത റിയാലിറ്റി ഷോയിൽ അതിഥിയായെത്തുകയും സംഗീത സംവിധായകൻ ശരത്തിന്റെ അതൃപ്തി കാരണം റിമി ഷോ വിടുകയും ചെയ്ത സാഹചര്യം ഒരിക്കലുണ്ടായിട്ടുണ്ട്. അന്ന് നടന്ന സംഭവത്തെക്കുറിച്ച് റിമി ഒരിക്കൽ ഒരു ചാനലിനോട് പ്രതികരിച്ചിരുന്നു. ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ് ഈ വീഡിയോ.
തനിക്ക് ഒത്തിരി വിഷമം ഉണ്ടായ സംഭവമായിരുന്നു അതെന്ന് റിമി ടോമി അന്ന് തുറന്ന് പറഞ്ഞു. പി ജയചന്ദ്രൻ സാറും ശരത് സാറുമെല്ലാമുണ്ടായിരുന്ന ഷോ. എന്നെ ആ ചാനലിൽ നിന്നും വിളിച്ചപ്പോൾ ഞാനും ജഡ്ജായി ഇരുന്നു. അന്നാണ് എനിക്ക് പുള്ളിയുടെ അടുത്ത് നിന്ന് ഒരു ബുദ്ധിമുട്ട് തോന്നിയത്. നാല് ദിവസത്തെ ഷൂട്ടിന് പോയിട്ട് രണ്ട് ദിവസം കഴിഞ്ഞ് അവിടെ നിന്നും ഇറങ്ങിപ്പോവുകയായിരുന്നെന്ന് റിമി ടോമി തുറന്ന് പറഞ്ഞു. ശരത് തമാശയായി പറഞ്ഞതായിരിക്കാം തമാശ പറയുന്ന റിമിക്ക് അത് ആ തരത്തിൽ എടുത്താൽ പോരായിരുന്നോ എന്ന ചോദ്യത്തിനും റിമി ടോമി മറുപടി നൽകി.
ശരത്തേട്ടന്റെയും എന്റെയും തമാശ തമ്മിൽ വ്യത്യാസമുണ്ട്. ഞാൻ അത്രയും ക്രൂരമായിട്ട് തമാശ പറയുമോയെന്ന് എനിക്ക് സംശയമുണ്ട്. എന്റെയടുത്താണെങ്കിലും പിള്ളേരുടെ അടുത്താണെങ്കിലും. ഒരുപക്ഷെ അവരുടെ സമപ്രായക്കാർ ഇരിക്കാത്തതിന്റെയോ അവരേക്കാൾ വിവരം കുറഞ്ഞ ഒരാൾ ഇരുന്നതിന്റെയോ ബുദ്ധിമുട്ടായിരിക്കും. സംഗീതത്തെക്കുറിച്ച് അവരുടെയത്ര തനിക്ക് അറിയില്ലെന്നും റിമി തുറന്ന് സമ്മതിച്ചു. അത്രയും ഗുരു തുല്യരായി ബഹുമാനിക്കുന്നവരാണ്. പക്ഷെ എത്ര ഇഷ്ടപ്പെടുന്നവരാണെങ്കിലും ഒത്തിരി നമ്മളെ താഴ്ത്തിക്കെട്ടിയാൽ ഇഷ്ടം കുറയും. പക്ഷെ അവരുടെ പാട്ടിനെ നമ്മൾ സ്നേഹിക്കും. ശരത്തേട്ടനെ മോശമായി പറഞ്ഞതല്ല.
അദ്ദേഹം അദ്ദേഹത്തിന്റേതായ രീതിയിൽ പറഞ്ഞെന്നേയുള്ളൂയെന്നും റിമി ടോമി വ്യക്തമാക്കി. ഏത് നേരവും താൻ എന്റർടെയ്നർ ആണെന്ന ധാരണ പൊതുജനങ്ങൾക്കുണ്ട്. എന്നാൽ അങ്ങനെയല്ലെന്നും റിമി ടോമി തുറന്ന് പറഞ്ഞു. എത്ര വലിയ വിഷമം വന്നാലും അത് മനസിൽ തന്നെ വെക്കാറില്ല. മറവി ഒരു തരത്തിൽ അനുഗ്രഹമാണെന്ന് ചൂണ്ടിക്കാണിച്ച റിമി ഒരു അവാർഡ് ഷോയിൽ ഷാരൂഖ് ഖാൻ എടുത്ത് പൊക്കിയ സംഭവത്തെക്കുറിച്ചും സംസാരിച്ചു.
അത്രയും താരങ്ങൾ താഴെ ഇരിക്കെ എനിക്ക് ആ സമയത്ത് പോയി അറ്റാക്ക് ചെയ്ത് സംസാരിക്കാൻ തോന്നി. 'കോൻ ഹേ തൂ? ജാവോ' എന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിൽ ഇതിൽ പരം നാണക്കേടില്ല. പക്ഷെ നാണം കെടുമോ ഇല്ലയോ എന്ന് ഞാൻ ചിന്തിക്കാൻ നിന്നില്ലെന്ന് റിമി ടോമി ഓർത്തു.
https://www.facebook.com/Malayalivartha