Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...

ജസ്റ്റിന്‍ ബീബറിനെ ചതിച്ചത് സെലീനയല്ലെന്ന് ഇന്‍സ്റ്റഗ്രാം അധികൃതര്‍!

05 SEPTEMBER 2017 11:40 AM IST
മലയാളി വാര്‍ത്ത

More Stories...

ഹോളിവുഡ് താരവും ഓസ്‌കര്‍, എമ്മി പുരസ്‌കാര ജേതാവുമായ ലൂയിസ് ഗോസെ ജൂനിയര്‍ അന്തരിച്ചു...

  96ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം ഹോളിവുഡിലെ ഡോള്‍ബി തീയറ്ററില്‍ തുടങ്ങി.... ദ ഹോള്‍ഡോവേഴ്‌സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ഡേവൈന്‍ ജോയ് റാന്‍ഡോള്‍ഫ് നല്ല സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു, ദ ബോയ് ആന്‍ഡ് ദ ഹെറോണ്‍ മികച്ച അനിമേഷന്‍ ചിത്രം

ഞാൻ അത്രയും ക്രൂരമായി‌ട്ട് തമാശ പറയുമോ:- റിയാലിറ്റി ഷോയ്ക്കിടെ ആ ദുരനുഭവം- വെളിപ്പെടുത്തി റിമി ടോമി...

അവശതകൾക്കിടയിലും ഭാഗ്യയെയും,വരൻ ശ്രേയസിനെയും നേരിട്ട് അനുഗ്രഹിക്കാൻ എത്തി ജഗതി ശ്രീകുമാർ; ചടങ്ങിൽ പങ്കെ‍ടുക്കാൻ എത്തിയവരോടെല്ലാം കൈ വീശി കാണിച്ച് സന്തോഷ പ്രകടനം...

ടേക്ക്ഓഫിന് പിന്നാലെ വിമാനം കരീബിയൻ കടലിൽ വീണു, ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും 2 പെൺമക്കളും മരിച്ചു

കഴിഞ്ഞ ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇരുപത്തിയഞ്ചുകാരിയായ ഗായിക സെലേന ഗോമസിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും മുന്‍ കാമുകന്‍ ജസ്റ്റിന്‍ ബീബറുടെ നഗ്‌ന ചിത്രങ്ങള്‍ പോസ്റ്റു ചെയ്തത്. ഇതിന് പിന്നില്‍ ഹാക്കര്‍മാരാണെന്ന കുറ്റസമ്മതമാണ് ഫെയ്‌സ്ബുക്കിന് കീഴിലെ ഇന്‍സ്റ്റഗ്രാം അധികൃതര്‍ നടത്തിയിരിക്കുന്നത്.

ജസ്റ്റിന്‍ ബീബറുടെ നഗ്‌ന ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പോപ് താരം സെലേനയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായിരുന്നു. സെലേനയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നോക്കുന്നവരാണ് ഇങ്ങനെയൊരു നീക്കം നടത്തിയത്. ഹാക്കര്‍മാര്‍ പ്രധാനപ്പെട്ട ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ലക്ഷ്യം വെക്കുന്നുവെന്ന് ഇതിന് പിന്നാലെയാണ് ഇന്‍സ്റ്റഗ്രാം വ്യക്തമാക്കിയിരിക്കുന്നത്. പ്രധാനമായും ഇ-മെയില്‍ വിലാസവും ഫോണ്‍ നമ്പറുകളും ഉപയോഗിച്ചാണ് ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ മാല്‍വെയറുകളെ കടത്തിവിടുന്നതെന്നും അധികൃതര്‍ പറയുന്നു.

അതേസമയം, ഹാക്കര്‍മാര്‍ക്ക് ഇതുവരെ അക്കൗണ്ടുകളുടെ പാസ്‌വേഡുകള്‍ ചോര്‍ത്താനായിട്ടില്ല. എങ്കിലും ഒന്നിലേറെ പ്രധാനപ്പെട്ട അക്കൗണ്ടുകളിലേക്ക് നുഴഞ്ഞുകയറാന്‍ ഹാക്കര്‍മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ദുഷ്ടപ്രോഗ്രാമിനെ നിയന്ത്രിക്കാനായെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നുമാണ് ഇന്‍സ്റ്റഗ്രാം അധികൃതര്‍ അറിയിക്കുന്നത്. അക്കൗണ്ടുകളുടെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും വെരിഫൈ ചെയ്യപ്പെട്ട എല്ലാ അക്കൗണ്ടുകളും സുരക്ഷാ പരിശോധനക്ക് വിധേയമാക്കുമെന്നും ഇന്‍സ്റ്റഗ്രാം വ്യക്തമാക്കുന്നു.

പ്രധാനപ്പെട്ട അക്കൗണ്ടുകള്‍ക്ക് നേരെയാണ് ആക്രമണമെന്ന് പറയുമ്പോഴും ഓരോരുത്തരും അക്കൗണ്ടുകളില്‍ പ്രാഥമിക പരിശോധന നടത്തുന്നത് നല്ലതാണെന്ന മുന്നറിയിപ്പും ഇന്‍സ്റ്റഗ്രാം നല്‍കുന്നുണ്ട്. പരിചിതമല്ലാത്ത അക്കൗണ്ടുകളില്‍ നിന്നുള്ള ഇ-മെയില്‍ സന്ദേശങ്ങളോ കോളുകളോ മെസേജുകളോ ലഭിച്ചാല്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പിലുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവു കൂടുതല്‍ ഫോളോവേഴ്‌സുള്ള അക്കൗണ്ടാണ് സെലേന ഗോമസിന്റേത്. 125 ദശലക്ഷം ഫോളോവേഴ്‌സാണ് സെലേനക്കുള്ളത്. ഈ അക്കൗണ്ടിലേക്ക് തന്നെ ഹാക്കര്‍മാര്‍ക്ക് നുഴഞ്ഞുകയറാനായത് ചെറുതല്ലാത്ത മുന്നറിയിപ്പാണ് ഇന്‍സ്റ്റഗ്രാമിന് നല്‍കുന്നത്. 2015-ല്‍ ബോറബോറയില്‍ അവധിക്കാലം ചെലവഴിക്കുന്നതിനിടെ പാപ്പരാസികള്‍ പകര്‍ത്തിയ ബീബറുടെ നഗ്‌നചിത്രമാണ് സെലേനയുടെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. സെലേനയും ബീബറും ബന്ധത്തിലായിരുന്ന സമയത്തെ ചിത്രമാണിത്. പിന്നീട് സെലേന ഗോമസിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നോക്കുന്ന സംഘം ട്വിറ്ററിലൂടെയാണ് നടന്ന സംഭവത്തെക്കുറിച്ച് വ്യക്തമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്  (12 minutes ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍  (41 minutes ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി....മോക്ക് പോളിങ് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി... ചിലയിടങ്ങളില്‍ വിവിപ  (58 minutes ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്... വോട്ട് ചെയ്യാന്‍ പോകുന്നവരും വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം, 12 ജില്ല  (1 hour ago)

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ...എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്  (1 hour ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (2 hours ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (2 hours ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (3 hours ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (3 hours ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (13 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (15 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (15 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (15 hours ago)

Malayali Vartha Recommends