ഇനി ജെല്ലിക്കെട്ടിന്റെ കാലം ; ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ജല്ലിക്കെട്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ ലിജോ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ചിത്രത്തില്‍ ആന്‍റണി വര്‍ഗീസ് നായകനാകുമെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഒ. തോമസ് പണിക്കര്‍ നിര്‍മാണം. എസ് ഹരീഷ്, ആര്‍ ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍, എഡിറ്റിങ് ദീപു ജോസഫ്, സംഗീതം പ്രശാന്ത് പിള്ള.നേരത്തെ വിനായകനെ നായകനാക്കി ലിജോ 'പോത്ത്' എന്ന ചിത്രമൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
https://www.facebook.com/Malayalivartha