ബിഗ് ബോസ് മലയാളം സീസണ്‍ 6... വിഷു ദിനത്തില്‍ ലാലേട്ടന്‍ ബിഗ് ബോസ് ഹൗസില്‍

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 6 അവേശത്തോടെ മുന്നോട്ട് പോവുകയാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ വന്നതോടെ കൂടി കളി വേറെ ലെവലാണ്. ഇപ്പോള്‍ വീക്കന്റ് എപ്പിസോഡാണ്. ശനിയാഴ്ചത്തെ എപ്പിസോഡില്‍ വിഷു ദിനത്തില്‍ ലാലേട്ടന്‍ ബിഗ് ബോസ് ഹൗസിനകത്തേക്ക് വരുമോ എന്ന് മത്സരാര്‍ത്ഥികള്‍ ചോദിച്ചിരുന്നു, വരും എന്ന ഉറപ്പ് ലാലേട്ടന്‍ നല്‍കിയിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന പ്രൊമോയില്‍ മോഹന്‍ലാല്‍ വീട്ടിനകത്ത് എത്തുന്നത് കാണാനാകും. മത്സരാര്‍ത്ഥികള്‍ സന്തോഷം കൊള്ളുന്നതും അതേസമയം മോഹന്‍ലാലിനെ കണ്ടപ്പോള്‍ ജാന്‍മണി പൊട്ടിക്കരയുന്നതായും പ്രൊമോയില്‍ കാണാനാകും. ശനിയാഴ്ചത്തെ എപ്പിസോഡില്‍ ജാന്‍മണിയെ മോഹന്‍ലാല്‍ വഴക്ക് പറഞ്ഞിരുന്നു. ഒരു ടാസ്‌ക്കിനിടെയാണ് വഴക്ക് പറഞ്ഞത്.
ക്രിതൃമത്വം, വഞ്ചന, ആശ്രിതത്വം ഇത്തരം അസുഖം ഉള്ള ആളെ മത്സാരാര്‍ത്ഥികള്‍ കണ്ടുപിടിക്കണം. അതിന് ശേഷം കാരണം പറഞ്ഞിട്ട് അയാള്‍ക്കൊരു മരുന്ന് കഴിക്കാന്‍ കൊടുക്കണം എന്നതാണ് ടാസ്‌ക്. അസുഖത്തിന്റെ കാഠിന്യം അനുസരിച്ചാണ് മരുന്ന് കൊടുക്കേണ്ടത്. ഇതില്‍ വിശ്വസവഞ്ചന എന്ന് പറഞ്ഞ് ജാന്‍മണിയെ ആണ് നോറ തിരഞ്ഞെടുത്തത്.
മരുന്നു കുടിക്കാന്‍ കൊടുത്തപ്പോള്‍ നീ തന്നത് എനിക്ക് കുടിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ജാന്‍മണി മരുന്ന് മറ്റൊരു ഗ്ലാസിലേക്ക് ഒഴിച്ചു. എന്നാല്‍ ഇത് കണ്ട മോഹന്‍ലാല്‍ ജാന്‍മണിയോട് അത് കുടിക്കാന്‍ പറയുന്നു. ജാന്‍മണി നിങ്ങള്‍ക്ക് ഇവിടെ വേറെ യാതൊരുവിധ പ്രത്യേകതയും ഇല്ല. അത് കഴിച്ചേ പറ്റൂ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞു. പിന്നാലെ ജാന്‍മണി ആ മരുന്ന് കുടിക്കുകയും ചെയ്തു.
പക്ഷേ മോഹന്‍ലാല്‍ പോയതിന് പിന്നാലെ ജാന്‍മണി ദേഷ്യപ്പെടാന്‍ തുടങ്ങി. നോറയുടെ ജീവിതം ഇല്ലാതാക്കുമെന്ന് പറഞ്ഞ് ഹൗസിനകത്ത് നടന്നു. ജാന്‍മണി പറയുന്നത് തെറ്റാണ് എന്ന് മറ്റ് മത്സരാര്‍ത്ഥികള്‍ പറയുമ്പോഴും ജാന്‍മണി തിരുത്താന്‍ തയ്യാറായില്ല. മോഹന്‍ലാല്‍ വന്നപ്പോള്‍ ഇതേക്കുറിച്ച് ചോദിക്കുകയും നോറയോട് ക്ഷമ ചോദിക്കാന്‍ തോന്നുണ്ടെങ്കില്‍ ക്ഷമ ചോദിക്കണം എന്നും പറയുന്നു. ഇതിന് പിന്നാലെ ജാന്‍മണി ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha