സായി പല്ലവിയുടെ ദേഷ്യം..നടന്റെ പ്രതികരണം ഇങ്ങനെ
പ്രേമം എന്ന ചിത്രത്തിലൂടെ നായികയായി സിനിമയിലെത്തിയ മലരിനെ അത്രപെട്ടെന്നൊന്നും മലയാളി മറക്കില്ല. പ്രേമത്തിനുശേഷം കലി എന്ന സിനിമയിലും അഭിനയിച്ച സായി പല്ലവി ഈ അടുത്ത് ടോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരുന്നു.
സായി പല്ലവിയുടെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു ഫിദ. ശേഖര്‍ കമ്മുള സംവിധാനം ചെയ്ത ചിത്രത്തില്‍ വരുണ്‍ തേജിന്റെ നായികയായാണ് അഭിനയിച്ചത്. തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രം ഫിദയ്ക്കു ശേഷം പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് സായി പല്ലവി. മിഡില്‍ ക്ലാസ് അബ്ബായ് ചിത്രത്തിലാണ് സായി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ നടന് നാനിയോട് സായി പല്ലവി ദേഷ്യപ്പെട്ടുവെന്നാണ് ടോളിവുഡില്‍നിന്നും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ നാനിയും സായി പല്ലവിയും ചേര്‍ന്നുളള രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം.
സായി പല്ലവിയും നാനിയും നടന്നുവരുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഇതിനിടയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. സായി പല്ലവി നാനിയോട് ദേഷ്യപ്പെട്ട് സംസാരിച്ചു. കുപിതനായ നാനി ഷൂട്ടിങ് സെറ്റില്‍നിന്നും ഇറങ്ങിപ്പോയി.
ഒടുവില്‍ സായി പല്ലവി തന്റെ പ്രവൃത്തിയില്‍ നാനിയോട് ക്ഷമ ചോദിച്ചുവെന്നും അതിനുശേഷം നാനി തിരികെയെത്തി ഷൂട്ടിങ് പുനരാരംഭിച്ചുവെന്നും ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്തിനെ ചൊല്ലിയാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതെന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha