മദ്യപിച്ച് വാഹനമോടിച്ച് അപകടം സൃഷ്ടിച്ചു; നടന് ജയ് അറസ്റ്റില്‍
മദ്യപിച്ച് വാഹനമോടിച്ച തെന്നിന്ത്യന്‍ താരം ജയ് അറസ്റ്റില്‍. ജയ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് അടയാര്‍ ഫ്ളൈ ഓവറില്‍ ഇടിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി. ജയ് മദ്യപിച്ചതായി കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
അപകടത്തില്‍ ജയുടെ ഓഡി കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും താരം പരുക്കുകള്‍ ഒന്നും കൂടാതെ രക്ഷപ്പെട്ടു. ജയുടെ പുതിയ ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലില്‍ നടന്ന ആഘോഷങ്ങളില്‍ പങ്കെടുത്ത് വീട്ടിലേയ്ക്ക് മടങ്ങവെയായിരുന്നു അപകടം.
ഇതാദ്യമായല്ല ജയ് മദ്യപിച്ച് വാഹനമോടിക്കുന്നത്. 2014-ലും സമാനമായ കേസ് ജയ്ക്കെതിരെ നടന്നിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. ജയുടെ ലൈസന്‍സ് റദ്ദാക്കാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
https://www.facebook.com/Malayalivartha