Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; കോടികൾ വിലമതിക്കുന്ന സ്വർണ–വജ്രാഭരണങ്ങൾ നഷ്ടമായി!!

20 APRIL 2024 01:31 PM IST
മലയാളി വാര്‍ത്ത

മലയാളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും മികച്ച സംവിധായകരെ എടുത്താൽ അതിൽ ആദ്യ പേരുകളിൽ ഒന്നായിരിക്കും ജോഷിയുടേത്. പതിറ്റാണ്ടുകളായി മലയാളികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന സംവിധായകനാണ് അദ്ദേഹം.

മലയാളത്തിലെ പ്രഗൽഭരായ പല തിരക്കഥാകൃത്താക്കളോടൊപ്പവും ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിങ്ങനെ സൂപ്പർ താരങ്ങളെയെല്ലാം നായകന്മാരാക്കി ജോഷി സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ എല്ലാവരെയും ഒന്നടങ്കം ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്.

ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടന്നു. കൊച്ചി പനമ്പള്ളി നഗറിലുള്ള വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും നഷ്ടപ്പെട്ടു.

ഒരു കോടി രൂപയോളം വില വരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് വിവരം. അടുക്കള ഭാഗത്തെ ജനാല വഴിയാണ് കള്ളൻ‍ അകത്തു കയറിയത്. വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

ജോഷിയുടെ പനമ്പള്ളി നഗർ 10 th ക്രോസ് റോഡിലുള്ള B സ്ട്രീറ്റിൽ ഹൗസ് നമ്പർ 347 അഭിലാഷം വീട്ടിൽ ഇന്ന് പുലർച്ചെ 1.30 ഓടെയാണ് മോഷണം നടക്കുന്നത്. വീടിന്റെ പിൻവശം അടുക്കള ഭാഗത്തെ ജനൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. രണ്ട് നിലകളുള്ള വീടിന്റെ മുകളിലത്തെ നിലയിൽ രണ്ട് മുറികളിലാണ് മോഷ്ടാവ് കയറിയത്.

ഒരു റൂമിന്റെ സേഫ് ലോക്കർ കുത്തിപ്പൊളിച്ച് 25 ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലസ് 8 ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ടിന്റെ പത്ത് കമ്മലുകളും പത്തു മോതിരങ്ങളും സ്വർണ്ണത്തിൻറെ പത്ത് മാലകളും 10 വളകളും സ്വർണ്ണത്തിൻറെ 2 വങ്കികളും വില കൂടിയ പത്ത് വാച്ചുകളും അടക്കമാണ് മോഷണം പോയത്.

രാത്രി 1.30നു ശേഷമാണ് ജോഷി ഉറങ്ങിയത്. ഇന്ന് പുലർച്ചെ മോഷണം നടന്നിരിക്കാമെന്നാണ് കരുതപ്പെടുന്നത്. എറണാകുളം സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദ​ഗ്ധരടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാവിലെ ആറു മണിയോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്.

വീട്ടിൽ ജോഷി ഭാര്യ സിന്ധു, മരുമകൾ വർഷ , 3 കുട്ടികൾ എന്നിവർ ഉണ്ടായിരുന്നു. പുലർച്ചെ 5.30 മണിയോടെ സിന്ധുവും ജോഷിയും ഉണർന്ന് അടുക്കളയിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട്ടുജോലിക്കാരി കോന്തുരുത്തി സ്വദേശി ക്ലിൻസി ജോലിക്കാരിയുടെ മുറിയിൽ ഉറങ്ങുന്നുണ്ടായിരുന്നു.

CCTV ദൃശ്യത്തിൽ ഏകദേശം 30 വയസ്സു തോന്നിക്കുന്ന ടീഷർട്ടും തൊപ്പിയും കറുത്ത ഷാളും ധരിച്ചയാൾ ജനൽ തുറക്കാൻ ശ്രമിക്കുന്നതായി കണ്ടെത്തി. പിന്നീട് CCTV തിരിച്ചു വച്ചു കളഞ്ഞു, ഡോഗ് സ്‌ക്വാഡും ഫിംഗർപ്രിന്റും സ്ഥലത്തെത്തിയിട്ടുണ്ട്, ജോഷിയുടെ മകൻ അഭിലാഷ് ടോമിയുടെ മൊഴിയെടുക്കുന്നുണ്ട്.

പ്രശസ്ത ചലച്ചിത്ര സംവിധായകരായ എം. കൃഷ്ണൻ നായരുടെയും ജെ . ശശികുമാറിൻ്റെയും കീഴിൽ സഹസംവിധായകനായി പ്രവർത്തിച്ചാണ് ജോഷി തൻ്റെ കരിയർ ആരംഭിച്ചത്. 1978ൽ പുറത്തിറങ്ങിയ ടൈഗർ സലിം എന്ന ചിത്രമായിരുന്നു ജോഷി സ്വതന്ത്ര സംവിധായകനായ ആദ്യ ചിത്രം.

അതിനുശേഷം ജയനെ നായകനാക്കി മൂർഖൻ എന്ന സിനിമ സംവിധാനം ചെയ്തു. പ്രേംനസീർ, മധു എന്നിവർ നായകന്മാരായ രക്തം ആയിരുന്നു ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ മൂന്നാമത്തെ ചിത്രം. മമ്മൂട്ടിയുമായി ചേർന്ന് ജോഷി ഒട്ടനവധി ഹിറ്റു ചിത്രങ്ങൾ ഒരുക്കി. നായർസാബ്, ന്യൂഡൽഹി, സംഘം, നിറക്കൂട്ട്, എന്നിവയൊക്കെ അതിൽ ചിലതാണ്. മമ്മൂട്ടി-ജോഷി കൂട്ടുകെട്ടിൽ പുറത്തു വന്ന സിനിമകൾ വലിയ സാമ്പത്തിക വിജയങ്ങൾ നേടിയ ചിത്രങ്ങളുമായിരുന്നു.

മോഹൻലാൽ നായകനായ ആദ്യ ജോഷി ചിത്രം 1987ൽ പുറത്തിറങ്ങിയ "ജനുവരി ഒരു ഓർമ്മ" ആണ്. 1984-ൽ ജോഷി ഹിന്ദി സിനിമയും സംവിധാനം ചെയ്തു. ധർമ്മ ഔർ ഖനൂൻ ചിത്രത്തിൽ രാജേഷ്ഖന്നയും ധർമ്മേന്ദ്രയുമായിരുന്നു നായകൻമാർ. ബോക്സ് ഓഫീസ് കളക്ഷൻ റെക്കോഡുകൾ തിരുത്തിക്കുറിച്ച ചിത്രമായിരുന്നു അത്.

മലയാളത്തിനും ഹിന്ദിക്കും പുറമേ 1998ൽ എയർപോർട്ട് എന്ന തമിഴ് ചിത്രവും ജോഷി സംവിധാനം ചെയ്‌തു. തെലുങ്ക്, കന്നഡ ഭാഷകളിലും ജോഷി സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. താരസംഘടനയായ അമ്മ മലയാളത്തിലെ എല്ലാ താരങ്ങളെയും വച്ച് നിർമ്മിച്ച ട്വന്റി ട്വന്റി എന്ന ചിത്രത്തിന്റെ സംവിധായകനും ജോഷിയായിരുന്നു. വലിയ കൊമേഴ്സ്യൽ ഹിറ്റുകൾ, ആക്ഷൻ-ത്രില്ലറുകൾ എന്നിവയാണ് ജോഷിയുടെ കൂടുതൽ സിനിമകളുടെയും സ്വഭാവം.1978 മുതൽ 2023 വരെ വിവിധ ഭാഷകളിലായി ഒട്ടനവധി സിനിമകൾ ജോഷി സംവിധാനം ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (28 minutes ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (43 minutes ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (51 minutes ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (1 hour ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (1 hour ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (1 hour ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (2 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (3 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (3 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (4 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (5 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (5 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (6 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (6 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (7 hours ago)

Malayali Vartha Recommends