ദുബായിൽ ച്യൂയിഗം ചവച്ചരച്ച് റോഡിൽ എറിഞ്ഞാൽ പിറകേ വരുന്നത് എട്ടിന്റെ പണി
ച്യൂയിഗം റോഡിൽ വലിച്ചെറിയുന്നവർക്ക് താക്കീതുമായി ദുബായ് മുനിസിപ്പാലിറ്റി രംഗത്തെത്തിയിരിക്കുകയാണ്. ചവച്ചരച്ച ച്യൂയിഗം റോഡിലെറിയുന്നവരില് നിന്നും 500 ദിര്‍ഹം പിഴയായി ഈടാക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യകതമാക്കി.
2003 ലെ പതിനൊന്നാം ഉത്തരവ് പ്രകാരമാണ് ഇത്തരത്തിൽ പിഴ ഈടാക്കുന്നത്. അതേസമയം ഒരു കപ്പ് ചായ റോഡിലേയ്ക്ക് വലിച്ചെറിയുന്നതിനും 500 ദിര്‍ഹമാണ് പിഴ. പൊതുവിടങ്ങള്‍ വൃത്തിയുള്ളതാക്കുന്നതിന് പൊതുജനങ്ങളുടെ ഇടപെടല്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ദുബായ് മെട്രോയിലോ പ്ലാറ്റ്ഫോമിലോ ദുബായിലെ ബസുകളിലോ ച്യൂയിംഗം ചവയ്ക്കുന്നത് അനുവദനീയമല്ല. ച്യൂയിംഗം ചവയ്ക്കുന്നവര്‍ക്ക് പിഴ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതിന് ആയിരം ദിര്‍ഹമാണ് പിഴ. തെരുവുകളിലേയ്ക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിന് 500 ദിര്‍ഹമാണ് പിഴ. അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നതും ശിക്ഷാര്‍ഹമാണ്.
https://www.facebook.com/Malayalivartha