വിദേശത്തു കുറ്റകൃത്യം നടത്തി ഇന്ത്യയില്‍ പിടിക്കപ്പെട്ടാല്‍ ഒന്നിലധികം കോടതികള്‍ക്കു കേസെടുക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി
വിദേശത്തു കുറ്റകൃത്യം നടത്തിയ ഇന്ത്യന്‍ പൗരനെ രാജ്യത്ത് എവിടെ വച്ചു പിടിച്ചാലും ഒന്നിലധികം കോടതികള്‍ക്ക് കേസെടുക്കാന്‍ അധികാരമുണ്ടെന്നു ഡല്‍ഹി ഹൈക്കോടതി. സിംബാവെയിലും സിഡ്നിയിലും വ്യാജപാസ്പോര്‍ട്ട് പുതുക്കിയ കേസില്‍ സിബിഐ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്ത പ്രതിയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. വ്യാജപാസ്പോര്‍ട്ട് നിര്‍മിച്ചതു ബെംഗളൂരുവില്‍ ആയതിനാല്‍ കേസ് ഡല്‍ഹിയില്‍നിന്നു ബെംഗളൂരുവിലേക്കു മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി.
വിദേശരാജ്യത്ത് കുറ്റകൃത്യം നടത്തുന്ന ഇന്ത്യന്‍ പൗരനെ ഇന്ത്യയില്‍ എവിടെവച്ചാണോ പിടിക്കുന്നത് അവിടെത്തന്നെയോ കേസ് പരിഗണിക്കാന്‍ ഇന്ത്യന്‍ശിക്ഷാ നിയമം 188ാം വകുപ്പ് അനുമതി നല്‍കിയിട്ടുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ഹരാരെയിലും സിഡ്നിയിലും ചെയ്ത കുറ്റകൃത്യത്തിന്റെ തുടക്കം ബെംഗളൂരുവിലാണെന്നും അതുകൊണ്ട് കേസ് ബെംഗളൂരു പ്രത്യേക കോടതിയിലേക്കു മാറ്റണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം.
കുറ്റകരമായ നടപടിയുടെ തുടക്കം ബെംഗളൂരുവിലാണെങ്കിലും വഞ്ചനയുടെയും കബളിപ്പിക്കലിന്റെയും തുടര്‍ച്ച ഹരാരെയിലും സിഡ്നിയിലും നടന്നുവെന്ന് ജസ്റ്റിസ് മുക്ത ഗുപ്ത പറഞ്ഞു. ഇന്ത്യയില്‍ എവിടെയെങ്കിലും വച്ചു പിടിക്കപ്പെട്ടാല്‍ 188ാം വകുപ്പിന്റെ പരിധിയില്‍ വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha