മക്ക ഹറം പള്ളിയില്‍ വീണ്ടും ആത്മഹത്യ
മക്ക: മക്ക ഹറം പള്ളിയില്‍ വീണ്ടും ആത്മഹത്യ. ബംഗ്ലാദേശ് സ്വദേശിയായ യുവാവാണ് പള്ളിയുടെ മുകളില്‍ നിന്നും യുവാവ് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. ജൂണ്‍ 16 ന് വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്തുന്നതിനിടെയായിരുന്നു സംഭവം.
വീഴ്ചയില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പള്ളിക്കുള്ളിലെ സിസിടിവി ദൃശ്യങ്ങളില്‍ യുവാവ് മുകളില്‍ നിന്ന് ചാടുന്നത് പതിഞ്ഞിരുന്നു. ജൂണ്‍ ഒന്‍പതിന് പാക്കിസ്ഥാന്‍ സ്വദേശിയായ മറ്റൊരു യുവാവ് പള്ളിയുടെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തിരുന്നു.
https://www.facebook.com/Malayalivartha