ദിവസവും ഫെയ്സ്ബുക്കിലൂടെ തകർപ്പൻ പ്രാർത്ഥനയും ഫെയ്സ്ബുക്ക് ലൈവും..മുട്ടൻ പണി കിട്ടിയപ്പോൾ തുണയായത്...
ഫെയ്സ്ബുക്ക് ലൈവ് വീട്ടമ്മയുടെ ജീവൻ രക്ഷിച്ചു. ഫ്രാൻസിൻ സിംസ് ഗേയ്റ്റസാണ് ഫെയ്സ്ബുക്ക് ലൈവിൽ വന്നത് കാരണം ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. തിങ്കളാഴ്ചയാണ് സംഭവം. ദിവസവും ഫെയ്സ്ബുക്കിലൂടെ പ്രാർത്ഥന നടത്തുന്ന യുവതിക്ക് സംഭവ ദിവസം നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു.
ഉടൻ തന്നെ ഇവർ വീഡിയോ കണ്ട് കൊണ്ടിരിക്കുന്നവരോട് തനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. ‘എനിക്ക് സഹായമൊന്നും വേണ്ട, പക്ഷെ എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം’ ഇതായിരുന്നു അവർ പറഞ്ഞത്. എന്നാൽ പിന്നീട് യുവതി കൂടുതൽ അസ്വസ്ഥയാകുകയും ആരെയെങ്കിലും വിളിക്കൂ എന്ന പറയുകയുമായിരുന്നു. വീഡിയോ കണ്ട് കൊണ്ടിരുന്ന അയാൽവാസിയായ ഒരാൾ ഉടൻ തന്നെ ലീസിങ് ഓഫീസിൽ വിവരമറിയിക്കുകയായിരുന്നു.
ഇവർ ഫ്ളാറ്റിലെത്തി 911 എന്ന നമ്പറിൽ വിളിക്കുകയും വേണ്ട സഹായങ്ങളുമായി പാരാമെഡിക്കൽ സംഘം പറന്നെത്തുകയുമായിരുന്നു. അതേസമയം ഇവരുടെ രക്ത സമ്മർദ്ദം അധികമായിരുന്നുവെന്ന് പരിശോധിച്ച ഡോക്ടർ പറഞ്ഞു. രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും സമയത്ത് ചികിത്സ നൽകാൻ കഴിഞ്ഞതിനാൽ തന്നെ രക്ഷപ്പെടുത്താൻ സാധിച്ചെന്നും ഡോക്ടർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha