ജപ്പാനിലെ ഷിന്‍മോ അഗ്നി പര്‍വതം വീണ്ടും പൊട്ടിത്തെറിച്ചു, മുന്‍ കരുതലിന്റെ ഭാഗമായി സമീപ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു
ജപ്പാനിലെ ഷിന്‍മോ അഗ്നിപര്‍വതം വീണ്ടും പൊട്ടിത്തെറിച്ചു. മിയാസാക്കി, കഗോഷിമ മേഖലയില്‍ സ്ഥിതി ചെയ്യുന്ന അഗ്നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. അഗ്നിപര്‍വതത്തില്‍ നിന്ന് 2,300 അടി ഉയരത്തിലേക്ക് ചാരവും പുകയും വമിച്ചു.
പ്രദേശിക സമയം രാവിലെ ഒമ്പതിനാണ് സംഭവം. മുന്‍കരുതലിന്റെ ഭാഗമായി സമീപ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
https://www.facebook.com/Malayalivartha