ദക്ഷിണകൊറിയന്‍ മുന്‍ പ്രധാനമന്ത്രി കിം ജോങ് പില് അന്തരിച്ചു
ദക്ഷിണകൊറിയന്‍ മുന്‍ പ്രധാനമന്ത്രി കിം ജോങ് പില് അന്തരിച്ചു. ദക്ഷിണകൊറിയന്‍ രഹസ്യാന്വേഷണ എജന്‍സി രൂപീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് കിം ജോങ് പില്. വാര്‍ധ്യകസഹജമായ അസുഖങ്ങളെ തുടര്‍ന്ന് രാവിലെ 8.15ഓടെയായിരുന്നു അന്ത്യം.
ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ സുന്‍ചന്‍ഹാങ് യൂനിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചതായി അധികൃതര്‍ അറിയിച്ചു. 1926ല്‍ ജനിച്ച കിം കോറിയ മിലിട്ടറി അക്കാദമിയില്‍ നിന്നാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. 1961ല്‍ പ്രസിഡന്റ് പാര്‍ക്ക് ചങ് ഹിയുടെ നേതൃത്വത്തിലുള്ള സൈന്യത്തില്‍ നിര്‍ണായക സേവനം അനുഷ്ഠിച്ചു.
1971- 1975 വരെയുള്ള കാലയളവിലും 1998-2000 കാലയളവിലും അദ്ദേഹം കൊറിയന്‍ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1980- 90കളിലെ കൊറിയയിലെ ഏറ്റവും സ്വാധീനമുണ്ടായിരുന്ന രാഷ്ട്രീയക്കാരില്‍ ഒരാളായിരുന്നു കിം ജോങ് പില്.
https://www.facebook.com/Malayalivartha