കോലഞ്ചേരി ഭൂസമരവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു
വടയമ്പാടി ഭജനമഠത്തെ ദളിത് ഭൂ സമരവേദിയില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ച് രണ്ടുപേരെ പൊലീസ് പിടികൂടി.അരുണ്‍, അഭിലാഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ രാമമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. നിറ്റ ജലാറ്റിന്‍ കമ്പനി ആക്രമണമടക്കം പല കേസുകളിലും ഇവര്‍ക്കു ബന്ധമുണ്ടെന്നാണ് പൊലീസ് ഭാഷ്യം.
എന്നാല്‍ ഇവരില്‍ ഒരാള്‍ ഒരു ഒണ്‍ലൈന്‍ പത്രത്തില്‍ എഡിറ്ററാണെന്നും മറ്റേയാള്‍ പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ ഇന്‍ടേണ്‍ ഷിപ്പ് ചെയ്യുന്നയാളാണെന്നുമാണ് റിപ്പോര്‍ട്ട്. സമരത്തെ കുറിച്ചുള്ള വിവരം ശേഖരിക്കുന്നതിനാണ് ഇവിടെയെത്തിയതെന്നാണ് സമരസമിതി നേതാക്കള്‍ പറയുന്നത്.
കോളനിവാസികളുടെ സമരത്തെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് തകര്‍ക്കാനുള്ള പൊലീസിന്റെ അജണ്ടയാണ് സംഭവമെന്നും അവര്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha