Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.പി.സി.സി അധ്യക്ഷ സ്ഥാനം...സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഒഴിഞ്ഞ കെ.സുധാകരനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തുറുപ്പുഗുലാനുമായി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തിറങ്ങി.... അങ്ങനെ ഒരു ഇടവേളക്ക് ശേഷം കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്....


മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ.... അദ്ദേഹത്തിന്റെ അച്ഛനും സം​​ഗീതജ്ഞനുമായ കെ ജയൻ അടുത്തിടെയാണ് അന്തരിച്ചത്.... അന്ന് മനോജ് കെ ജയന്റെ ഭാര്യ ആശ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു...


ഇരുവരും സുഹൃത്തുക്കളാണ്.... യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ്, പൊലീസിന്റെ പ്രാഥമിക നിഗമനം...രണ്ടു പേരും വിവാഹിതർ...


അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...


കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയരാജനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി

26 APRIL 2024 04:31 PM IST
മലയാളി വാര്‍ത്ത

More Stories...

കോണ്‍ഗ്രസുകാര്‍ ദീര്‍ഘവീക്ഷണമുള്ളവരാണ്, പ്രത്യേകിച്ച് തമ്മിലടി, കുതികാല്‍വെട്ട് എന്നിവയുടെ കാര്യത്തില്‍; എല്‍.ഡി.എഫിന് കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ സീറ്റും ബിജെപിക്ക് വോട്ട് ഷെയറും ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിട്ടുമെന്ന് വിലയിരുത്തൽ

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ് ഹാജരാക്കാത്തതെന്തെന്ന് കോണ്‍ഗ്രസ്

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പായി. തിരുവനന്തപുരം സീറ്റിലാണ് ബി ജെ പിക്ക് സാധ്യത ഉറപ്പായത്. ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയരാജനെ കുറ്റപ്പെടുത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപിക്ക് ജാഗ്രത കുറവുണ്ടായി എന്നും പിണറായി വിജയൻ പറഞ്ഞു. ഇത്തരക്കാരുമായി പരിയത്തിനപ്പുറത്തുള്ള ബന്ധമോ ലോഹ്യമോ ആവശ്യമില്ലെന്നും മുഖ്യമന്ത്രി വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ദല്ലാൾ നന്ദകുമാറാണ് ബി.ജെ പി സഖ്യത്തിന് ഇട നില നിന്നത്. പിണറായി അറിയാതെ ഇ.പി. ബി.ജെ പി നേതാക്കളുമായി ചർച്ച നടത്തിയെന്ന് പറഞ്ഞാൽ അത് അതിശയോക്തികരമാണ്. പണ്ട് ജി. സുകുമാരൻ നായർ തെരഞ്ഞടുപ്പ് ബൂത്തിൽ നിന്നു മിറങ്ങി നടത്തിയ വിവാദ പ്രസ്താവന പോലെയാണ് പിണറായിയുടെ പ്രസ്താവനയും വിവാദമായത്. പിണറായിയുടെ അറിവോടെയാണ് ഇ.പിയുടെ ബി.ജെ.പി ചർച്ച നടന്നതെന്ന വിവരങ്ങൾ അധികം വൈകാതെ പുറത്താകുമെന്നാണ് മനസിലാക്കുന്നത്. ഇ പിയെ തള്ളിപ്പറഞ്ഞ പിണറായിയുടെ പ്രസ്താവനയിൽ അദ്ദേഹം ബി ജെ പി യെ തൊടാതിരുന്നതും ശ്രദ്ധേയമായി.

തെഞ്ഞെടുപ്പ് സമയങ്ങളിൽ തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടാറുണ്ട്. അതിന്റെ ഭാഗമായേ ജനങ്ങൾ ഇതിനെ കാണുകയുള്ളൂ. സഖാവ് ഇപി ജയരാജൻ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവും. ഇവിടെ എൽഡിഎഫ് കൺവീനറുമാണ്. പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം വലിയ പരീക്ഷണങ്ങളിലൂടെ കടന്നുവന്നതാണ്. അത് ഏത് കമ്യൂണിസ്റ്റുകാരനും ആവേശമുണര്‍ത്തുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുണ്ടായിട്ടുള്ളത്. അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ സിപിഎമ്മിനെതിരെയും എൽഡിഎഫിനെതിരെയും ഉന്നയിച്ചുള്ളതാണ്. അത്തരം ആരോപണത്തിൽ യാതൊരു കഴമ്പുമില്ലെന്ന് ജനങ്ങൾ മനസിലാക്കും. പിണറായി പറഞ്ഞു.

കെ സുരേന്ദ്രൻ ഇതിന്റെ വക്താവായി മാറുന്നതിൽ അത്ഭുതമില്ല. എല്ലാ കാലത്തും ഈ രീതിയിലുള്ള തെറ്റായ പ്രചാരണങ്ങൾക്ക് ബിജെപിയുടെയും, യുഡിഎഫിന്റെയും, പ്രധാനമായും കോൺഗ്രസ് നേതാക്കൾ മുന്നിൽ നിൽക്കുന്നതാണ് കാണാറുള്ളത്. ഇപിയുടെ പ്രകൃതം നമുക്ക് അറിയാമല്ലോ. എല്ലാവരോടും സൗഹൃദം വെക്കുന്ന ആളാണ് ജയരാജൻ. പക്ഷെ നാട്ടിൽ ഒരു പഴഞ്ചൊല്ലുണ്ടല്ലോ, 'പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയായിടും" എന്ന്. ഈ കൂട്ടുകെട്ടിൽ എപ്പോഴും ശ്രദ്ധിക്കണം. ഉറക്കപ്പായയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ തന്നെ ഇന്ന് ആരെയാണ് വഞ്ചിക്കണമെന്ന് ആലോചിച്ച് ഉറക്കമുണരുന്ന ആളുകളുണ്ട്. അത്തരക്കാരുമായുള്ള അതിര് കവിഞ്ഞ സ്നേഹബന്ധം ഒഴിവാക്കാണ്ടേതാണ്. സഖാവ് ജയരാജൻ ഇത്തരം കാര്യങ്ങൾ വേണ്ട ജാഗ്രത കാണിക്കാറില്ല എന്നത് നേരത്തെ തന്നെയുള്ള അനുഭവമാണ്. അതിന്റെ ഭാഗമായി കേരളത്തിൽ ഏറ്റവും കൂടുതൽ സംശയകരമായ സാഹചര്യത്തിൽ ഒരു വ്യക്തിക്ക് ഇതിന്റെ സാക്ഷിയായി വരാൻ കഴിഞ്ഞു എന്നത് കാണേണ്ടതാണ്. ഈ കക്ഷിയാണെങ്കിൽ പണത്തിന് വേണ്ടി മാത്രം ജീവിക്കുന്ന ആളാണ്. കൂടുതൽ പണം കിട്ടുന്നവര്‍ക്ക് വേണ്ടി അയാൾ വാദമുഖങ്ങൾ ഉയര്‍ത്തും.

അത്തരമൊരു ആളുകളുമായി പരിചയത്തിനപ്പുറമുള്ള നില സ്വീകരിച്ച് പോകരുത്. ജാവദേക്കറെ കാണുന്നതിൽ എന്താണ് തെറ്റ്. ഞാൻ പല തവണ അദ്ദേഹത്തെ കണ്ടിരുന്നു. അടുത്തിടെ കണ്ടപ്പോൾ, നിങ്ങൾ പരമാവധി ശ്രമിക്കുകയാണല്ലേ, നമുക്ക് കാണാം എന്ന് ഞാൻ പറഞ്ഞു. നിങ്ങൾക്ക് ഒന്നും കിട്ടില്ല എന്ന് തന്നെയായിരുന്നു എന്റെ മനസിൽ. ആ നിലയ്ക്ക് കാര്യങ്ങൾ പറയുമല്ലോ. അത്തരത്തിൽ ആളുകളെ കാണുന്നത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. എനിക്കെതിരെ ദശാബ്ദങ്ങളായി പ്രവര്‍ത്തിക്കുന്ന ഒരു വൃത്തം ചുറ്റുമുണ്ട്. അവര്‍ക്ക് ഫണ്ടിങ്ങുണ്ട്. ഒരു കൂട്ടം മാധ്യമ പിന്തുണയുണ്ട്. അവരൊക്കെ ശ്രമിച്ചിട്ട് എന്ത് സംഭവിച്ചു. ഞാൻ ഇല്ലാതായിപ്പോയോ? അവര്‍ ഉദ്ദേശിച്ചതുപോലെ ഞാൻ ആത്യന്തികമായി തകര്‍ന്നുപോയോ? എന്നും മുഖ്യമന്ത്രി ചോദിച്ചു. ജാവദേക്കറാണ് സംസ്ഥാനത്തെ പ്രമുഖ ബി.ജെ പി നേതാവ്.

ജാവദേക്കറെ താനും കാണാറുണ്ടെന്ന പിണറായിയുടെ പ്രതികരണത്തിൽ വലിയ രാഷ്ട്രീയ മാനങ്ങളുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം പോളിങ് ബൂത്തിലേക്കു എത്തി മണിക്കൂറുകൾക്കുള്ളിലാണ് മുഖ്യമന്ത്രി ഇത്തരം ഒരു പ്രതികരണം നടത്തിയത്. സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുകയാണ് ബിജെപി പ്രവേശന വിവാദം. മുഖ്യമന്ത്രി പിണറായി വിജയനോളം തലപ്പൊക്കമുള്ള ഒരു കമ്യൂണിസ്റ്റ് നേതാവിന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് ചർച്ച നടന്നതായി വെളിപ്പെടുത്തി മുതിർന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ ദിവസങ്ങൾക്കു മുൻപ് കത്തിച്ച വിവാദ തിരിയാണ് കത്തിയത്. നിർണായകമായ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്റെ തൊട്ടുതലേന്ന് കോൺഗ്രസ്, സിപിഎം, ബിജെപി എന്നീ മൂന്നു പാർട്ടികളിലെയും മുതിർന്ന നേതാക്കൾ പങ്കാളികളായ ഈ രാഷ്ട്രീയ വിവാദം, വോട്ടെടുപ്പിനെ കൃത്യമായി സ്വാധീനിക്കും . വോട്ടെടുപ്പിന്റെ തൊട്ടുതലേന്ന്, നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ് വൻ രാഷ്ട്രീയ കോളിളക്കങ്ങൾക്കു കാരണമായേക്കാവുന്ന വിവാദം ശ്രദ്ധേയമായത്.

ഇടതുമുന്നണി കൺവീനർ കൂടിയായ മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജൻ ബിജെപിയിലേക്കു പോകാൻ ചർച്ച നടത്തിയെന്ന് കെപിസിസി അധ്യക്ഷനും കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായ കെ. സുധാകരൻ ഇന്നലെ നടത്തിയ പ്രസ്താവനയാണ് വിവാദമായത് . ഇ.പിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഗൾഫിൽവച്ച് ചർച്ച നടന്നുവെന്നായിരുന്നു സുധാകരന്റെ വെളിപ്പെടുത്തൽ. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിനു ശേഷം പാർട്ടി സെക്രട്ടറി സ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിക്കാത്തതിൽ ഇ.പി ഖിന്നനായിരുന്നുവെന്ന അഭ്യൂഹങ്ങളെ ചുറ്റിപ്പറ്റിയാണ് അദ്ദേഹവുമായി ബന്ധപ്പെട്ട ബിജെപി പ്രവേശന വിവാദത്തിനു വേരോട്ടമുണ്ടായത്. താരതമ്യേന തന്നേക്കാൾ ജൂനിയറായ എം.വി. ഗോവിന്ദന്റെ വരവിൽ ഇ.പിക്കുണ്ടായിരുന്ന അസ്വസ്ഥത മാധ്യമങ്ങളിൽ ദിവസങ്ങളോളം ചർ‌ച്ചാവിഷയമായിരുന്നു.

ബിജെപിയുമായി ചർച്ച നടത്തിയെങ്കിലും, പാർട്ടിയിൽനിന്നു ഭീഷണിയുണ്ടായ പശ്ചാത്തലത്തിലാണ് അദ്ദേഹം പിന്തിരിഞ്ഞതെന്നായിരുന്നു സുധാകരന്റെ ആരോപണത്തിന്റെ രത്നച്ചുരുക്കം. ഈ ചർ‌ച്ചകൾക്കു മധ്യസ്ഥത വഹിച്ചയാളെ അറിയാമെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ശോഭ സുരേന്ദ്രനുമാണ് ഇ.പിയുമായി ചർച്ച നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ഇതിനൊപ്പമാണ്, പാർട്ടി സെക്രട്ടറി സ്ഥാനം കിട്ടാത്തതിൽ ജയരാജൻ നിരാശയിലാണെന്ന ചൂണ്ട കൂടി സുധാകരൻ ഇട്ടുവച്ചത്.

അപകടം മണത്ത ഇ.പി. ജയരാജൻ സുധാകരന്റെ ആരോപണങ്ങൾ തള്ളിയെന്നു മാത്രമല്ല, ബിജെപി പ്രവേശനത്തിന്റെ അപകടമുന അദ്ദേഹത്തിനു നേരെ തിരിച്ചുവയ്ക്കുകയും ചെയ്തു. അമിത്‌ ഷായുമായും ബിജെപി നേതാക്കളുമായും ബന്ധപ്പെടാനുള്ള നടപടികൾ സ്വീകരിച്ചതായി മുൻപ് സുധാകരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണൂരിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളിൽ ബിജെപിക്കെതിരെ പൊരുതിനിന്ന തന്റെ ചരിത്രം കൂടി അദ്ദേഹം ഓർമിപ്പിച്ചു. അങ്ങനെയുള്ള തന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ ജനം വിശ്വസിക്കില്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സാധാരണ കഴിക്കുന്ന മരുന്നു കഴിക്കാത്തതിന്റെ കുഴപ്പമാണ് സുധാകരനെന്ന് പരിഹസിക്കുകയും ചെയ്തു.

ഇതിനിടെ ജയരാജനെ ന്യായീകരിച്ചും സുധാകരനെ പ്രതിക്കൂട്ടിലാക്കിയും വിവാദ ദല്ലാൾ ടി.പി. നന്ദകുമാർ രംഗത്തെത്തി. ഇ.പി. ജയരാജനെ സമീപിച്ചത് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറാണെന്നും, അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾക്ക് ജയരാജൻ വഴങ്ങിയില്ലെന്നുമായിരുന്നു ‘ദല്ലാളി’ന്റെ വെളിപ്പെടുത്തലുകളുടെ രത്നച്ചുരുക്കം. തൃശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചാൽ ലാവ്‍ലിൻ കേസടക്കമുള്ളവ പിൻവലിക്കാമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും അധികാരത്തിലെത്താൻ എൽഡിഎഫിനെ സഹായിക്കാമെന്നും ജാവഡേക്കർ ഇ.പിയോടു പറഞ്ഞു. ജയരാജൻ അതിനു സമ്മതിച്ചില്ല. ജാവഡേക്കർ കേരളത്തിന്റെ പ്രഭാരിയായിരിക്കുമ്പോഴാണ് തന്നെയും ജയരാജനെയും തിരുവനന്തപുരത്തു വന്നു കണ്ടത്. സുധാകരൻ ബിജെപിയില്‍‍ പോകാനും അവരുടെ സംസ്ഥാന പ്രസിഡന്റാകാനും തീരുമാനിച്ചിരുന്നുവെന്നു കൂടി നന്ദകുമാർ പറഞ്ഞു. ദല്ലാളിന്റെ അടുത്ത ചങ്ങാതിയാണ് ഇ.പി.ഗോവിന്ദൻ മാഷിന്റെ മാർച്ചിന് പോലും പോകാതെ ഇ.പി. പോയത് ദല്ലാളിന്റെ വീട്ടിലക്കാണ്.

ഇതിനെല്ലാം ഒടുവിലാണ് ഉച്ചയ്ക്കു ശേഷം വിളിച്ചുചേർ‌ത്ത വാർത്താ സമ്മേളനത്തിൽ ബിജെപിയിൽ ചേരാൻ‌ തീരുമാനിച്ചിരുന്ന ‘പിണറായിയുടെ തലപ്പൊക്കമുള്ള കമ്യൂണിസ്റ്റ് നേതാവ്’ ഇ.പിയാണെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചത്. ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് ജയരാജൻ 90 ശതമാനം ചർച്ചയും പൂർത്തിയായിരുന്നതായി ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തി. പാർട്ടി ക്വട്ടേഷൻ ഭയന്നാണ് അദ്ദേഹം ബിജെപിയിൽ ചേരാതിരുന്നതെന്നും ശോഭ പറഞ്ഞു.

ഇ.പി.ജയരാജന്റെ മകന്റെ നമ്പറിലൂടെയാണ് തന്നെ ആദ്യം ബന്ധപ്പെട്ടത്. നോട്ട് മൈ നമ്പർ എന്ന് ജയരാജന്റെ മകൻ വാട്സ് ആപ്പിലൂടെ മെസേജ് അയച്ചു. ബിജെപിയിൽ ചേരാനുള്ള തീരുമാനത്തിൽ നിന്നു ജയരാജൻ പിന്മാറിയതിന്റെ കാരണം മുഖ്യമന്ത്രി പിണറായി വിജയന് അറിയാം. ജയരാജൻ ജീവനോടെ ഉണ്ടായിരിക്കണമെന്ന് തനിക്ക് ആഗ്രമുള്ളതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേര് ഇത്രയും നാൾ വെളിപ്പെടുത്താതെയിരുന്നത്. ഡൽഹിയിൽ വച്ചാണ് ജയരാജനുമായി ചർച്ച നടത്തിയത്. ദല്ലാൾ നന്ദകുമാറാണ് തനിക്ക് ഡൽഹിക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് നൽകിയത്. ബിജെപിയിൽ ചേരണം എന്ന ആഗ്രഹവുമായി തലയെടുപ്പുള്ള ഏതു നേതാക്കൾ വന്നാലും അവരെ സ്വീകരിക്കും. ബിജെപിയിലേക്ക് ആളെ ചേർക്കാനുള്ള അഞ്ചംഗ കേന്ദ്ര കമ്മിറ്റിയിലെ ഒരംഗമാണ് താൻ. ബിജെപിയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന നേതാക്കളുമായി ചർച്ച നടത്താൻ എട്ടു സംസ്ഥാനങ്ങളുടെ ചുമതലയുള്ള തനിക്ക് കേന്ദ്ര കമ്മിറ്റി അധികാരം നൽകിയിട്ടുണ്ടെന്നും ശോഭ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ച നടത്തിയ സിപിഎം നേതാവ് ഇ.പി. ജയരാജനാണെന്ന് രാവിലെ കെ.സുധാകരൻ ഉന്നയിച്ച ആരോപണം, വൈകിട്ടോടെ ശോഭ സുരേന്ദ്രൻ തന്നെ ശരിവച്ചതാണ് വിവാദവുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിൽ കണ്ടത്. ദല്ലാൾ നന്ദകുമാർ ഉന്നയിച്ച ആരോപണങ്ങളും ശോഭ സുരേന്ദ്രന്റെ വാർത്താ സമ്മേളനത്തിനു കാരണമായിട്ടുണ്ടാകാമെന്ന് സ്വാഭാവികമായും അനുമാനിക്കാം. ഈ ആരോപണ പ്രത്യാരോപണങ്ങൾ നാളത്തെ വോട്ടെടുപ്പിനെ ഏതു വിധത്തിൽ ബാധിക്കുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. സി പി എം നേതാവ് ബി ജെ പിയുമായി പരസ്യചർച്ച നടത്തിയെന്ന് പറഞ്ഞാൽ അത് ചെറിയ കാര്യമല്ല. കേരളത്തിൽ ബി ജെ പിയുമായാണ് സി.പി.എം.മത്സരിക്കുന്നതെന്ന ഇ.പിയുടെ പ്രസ്താവനയുമായി കൂട്ടിവായിക്കണം.

ഇ പി യുടെ ഉടമസ്ഥതയിലുള്ള വൈദേകം റിസോർട്ടിൻെറ നടത്തിപ്പ് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ ഉടമസ്ഥതതയിലുള്ള കമ്പനിക്ക് നൽകിയത് ബി ജെ പി ബന്ധത്തിൻ്റെ ഭാഗമായാണെന്നാണ് ആരോപണം. . സി പി എമ്മുകാർ തന്നെ ഒറ്റികൊടുത്തു എന്ന വേദനയിലായിരുന്ന കാലത്താണ് ഇ.പി. ബി ജെ പി ചർച്ച തുടങ്ങിയത്.

നിരാമയ റിട്രീറ്റ്സ്’ എന്ന സ്ഥാപനമാണ് റിസോർട്ടിന്റെ നടത്തിപ്പ് ഏറ്റെടുത്തത്. സ്ഥാപനത്തിന്റെ പൂർണ നടത്തിപ്പ് ‘നിരാമയ റിട്രീറ്റ്സ്’ ഏറ്റെടുത്തു.എൽഡിഎഫ് നേതാവിന്റെ റിസോർട്ട് ബിജെപി നേതാവിന് നൽകുന്നത് ഒരു കൊടുക്കൽവാങ്ങലാണെന്ന്, കരാർ സംബന്ധിച്ച വാർത്ത പുറത്തുവന്ന സമയത്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പരിഹസിച്ചിരുന്നു. ഇ.പി.ജയരാജൻ ബുദ്ധിമുട്ടിൽ ആയപ്പോൾ രക്ഷിക്കാൻ ബിജെപി നേതാവ് വന്നെന്നും അവർ തമ്മിൽ സ്‌നേഹമുണ്ടെന്നും സതീശൻ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ പിന്നീട് സതീശനും നിശബ്ദനായി.

ആയുർവേദ ചികിത്സാ രംഗത്തുള്ള പ്രമുഖ സ്ഥാപനത്തെയായിരുന്നു വൈദേകത്തിലെ ചികിത്സാ നടത്തിപ്പ് മുമ്പ് ഏൽപിച്ചിരുന്നത്. ഈ സ്ഥാപനത്തെ പങ്കാളിയാക്കിയതിനു പിന്നിൽ വൈദേകത്തിന്റെ ഡയറക്ടർമാരിൽ ഒരാൾ കള്ളക്കളി നടത്തിയെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് ഇവരുമായുള്ള കരാർ റദ്ദാക്കി. തുടർന്നാണ് പുതിയ പങ്കാളിയെ വൈദേകം കണ്ടെത്തിയത്.

പല സ്ഥാപനങ്ങളുമായി ചർച്ചകൾ നടന്നു. ഒടുവിൽ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലുള്ള നിരാമയയുമായി ചേർന്നു പോകാൻ തീരുമാനിക്കുകയായിരുന്നു. അതിനിടെ, റിസോർട്ട് വിൽപനയുമായി ബന്ധപ്പെടുത്തി വരുന്ന വിവരങ്ങൾ തെറ്റാണെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ചിരുന്നു.

റിസോർട്ട് വിഷയം പാർട്ടിക്കകത്ത് വിവാദമായ സാഹചര്യത്തിൽ ഇ.പിയുടെ കുടുംബം വൈദേകത്തിന്റെ ഓഹരി വിറ്റൊഴിയുകയാണെന്ന തരത്തിൽ പ്രചാരണമുണ്ടായിരുന്നു. ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിരയ്ക്കും മകൻ ജയ്സണും ഓഹരി പങ്കാളിത്തമുള്ള കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ആന്തൂർ നഗരസഭയിലെ മൊറാഴയിൽ 11 ഏക്കറിൽ റിസോർട്ട് പണിതത്. ഇന്ദിരയ്ക്കും മകൻ ജയ്സണുമായി 91.99 ലക്ഷം രൂപയുടെ ഓഹരികളാണുള്ളത്. റിസോർട്ടിലെ നിക്ഷേപം സംബന്ധിച്ചു സിപിഎമ്മിൽ പരാതി ഉയർന്നിരുന്നു.

എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ ഭാര്യയ്ക്കും മകനും പങ്കാളിത്തമുള്ള വൈദേകം ആയുർവേദ റിസോർട്ടിൽ ആദായ നികുതി വകുപ്പിന്റെ ടിഡിഎസ് സംഘം നടത്തിയ പരിശോധനയിൽ ലക്ഷ കണക്കിന് രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയെന്ന്
സൂചന വന്നതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ സ്ഥാപനം വൈദേകം ഏറ്റെടുത്തത്. ഇതോടെയാണ് ഇ.പിയുടെ ബി ജെ പി നീക്കം ചർച്ചയായത്.

അജ്ഞാതരായ നിരവധി നിക്ഷേപകർ വൈദേകത്തിൽ ഉണ്ടെന്ന സൂചനയാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്നതെന്ന് മനസിലാക്കുന്നു. സി പി എമ്മിൻ്റെ കള്ളപ്പണ വെളുപ്പിക്കൽ കേന്ദ്രമായി റിസോർട്ടിനെ അന്വേഷണ ഏജൻസികൾ കാണുന്നു. ഇ ഡി യെ സംബന്ധിച്ചടത്തോളം വൈദേകം ഒരു ഇരയായിരുന്നു. വൈദേകത്തിലൂടെ ഇ.പി. ബി ജെ പിയിലെത്തിയാൽ അത് വലിയ ക്രെഡിറ്റായി മാറും.

 

ഇ പി ക്ക് മലയാളിയായ ഒരു ഗവർണറുമായി അടുത്ത ബന്ധമുണ്ട്.ഗവർണർക്ക് നിരവധി സി പി എം നേതാക്കളുമായി വളരെ അടുത്ത ബന്ധമുണ്ട്. ഇടതു നേതാക്കളുടെ ബി ജെ പി പ്രവേശനത്തിന് പിന്നിൽ ഗവർണറുടെ സമ്മർദ്ദമുണ്ടെന്ന് മനസിലാക്കാം.

 

കേന്ദ്ര സർക്കാരിൽ ഉന്നത സ്വാധീനമുള്ള കോഴിക്കോട് സ്വദേശിയോട് തന്നെ രക്ഷിക്കണമെന്ന് ഇ.പി.അഭ്യർത്ഥിച്ചിരുന്നു. ഇടതുപക്ഷത്തെ സംസ്ഥാനത്ത് നിന്നും തുടച്ചു നീക്കുന്ന ഓപ്പറേഷനാണ് കേന്ദ്ര സർക്കാർ നടത്തി കൊണ്ടിരിക്കുന്നത്. അതിനാൽ ഉന്നതൻ വിഷയത്തിൽ ഉടൻ ഇടപെട്ടു. ഇ പി വന്നാൽ ചില പ്രമുഖ നേതാക്കൾ കൂടി വരുമെന്ന് ബിജെപി നേതൃത്വം കരുതുന്നു.

 

റിസോർട്ടിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്.. കൊച്ചിയിൽനിന്ന് എത്തിയ ഉദ്യോഗസ്ഥരാണു പരിശോധന നടത്തിയത്. സി പി എമ്മി ൽ നടക്കുന്നത് വൻ കച്ചവടമാണ്. പല പ്രമുഖ സി പി എം നേതാക്കൾക്കും വൈദേകത്തിൽ നിക്ഷേപമുണ്ട്. ഇവരുടെ വിശദാംശങ്ങൾ ബി ജെ പി ദേശീയ നേതൃത്വത്തിൻ്റെ കൈയിലുണ്ട്. അവരും ഭാവിയിൽ ബിജെപിയിൽ എത്തിയേക്കാം.

 

പി.ജയരാജൻ സിപിഎം സംസ്ഥാന സമിതിയിൽ ഉന്നയിച്ചതോടെയാണ് ആയുർവേദ റിസോർട്ട് വിവാദമായത്. ഇതിൽ അതൃപ്തനായ ഇ.പി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുത്തില്ല. റിസോർട്ടിലെ പരിശോധന ഇ.പി.ജയരാജനും സിപിഎമ്മിനും തലവേദനയായേക്കും.

ഇ.പി.ജയരാജന്റെ മകന്റെ ഉടമസ്ഥതയില്‍ കണ്ണൂര്‍ മൊറാഴയില്‍ നിര്‍മിച്ച വിവാദ റിസോര്‍ട്ടായ വൈദേകത്തിനു പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. പരിസ്ഥിതി ആഘാതം പരിശോധിപ്പിക്കാമെന്ന് വ്യക്തമാക്കി തളിപ്പറമ്പ് തഹസില്‍ദാര്‍ 2018ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവന്നിരുന്നു. ശാസ്ത്രീയ പരിശോധനകള്‍ നടക്കാതെയാണ് റിസോര്‍ട്ട് നിര്‍മിക്കാന്‍ അനുമതി നല്‍കിയതെന്ന് ശാസ്ത്ര സാഹിത്യപരിഷത്ത് ആക്ഷേപം ഉന്നയിച്ചിരുന്നു.

മൊറാഴയിലെ വൈദേകം ആയൂ‍ര്‍വേദ റിസോർട്ടുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളിൽ നിന്നു തന്നെ സാമ്പത്തിക ആരോപണമുന്നയിക്കപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ തേടിയത്. ഇ പി യെ കൂടാതെ സി പി എമ്മിൻ്റെ സമുന്നതരായ ചില നേതാക്കൾക്കും വൈദേകം റിസോർട്ടിൽ നിക്ഷേപമുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കം. സി പി എമ്മിൻ്റെ കള്ള പണം വെളുപ്പിക്കാൻ ഇത്തരത്തിൽ ചില പദ്ധതികൾ മലബാറിൽ നടക്കുന്നുണ്ടെന്നാണ്

കേന്ദ്ര സർക്കാരിന് ലഭിച്ച സൂചന.


ഇതിനിടെ ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറാൻ ശ്രമിച്ചിരുന്നു. സിപിഎം സംസ്ഥാന സമിതിയിൽ പി ജയരാജൻ വിഷയം ഉന്നയിച്ചപ്പോൾ പരാതി എഴുതി നൽകാനായിരുന്നു സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ മറുപടി. എന്നാൽ പി ജയരാജൻ പരാതിയുമായി മുന്നോട്ട് പോയില്ല. ഇത് പിണറായിയുടെ നിർദ്ദേശപ്രകാരമാണെന്നാണ് സൂചന.


സാമ്പത്തികാരോപണത്തിൽ പാര്‍ട്ടി വേദികളിൽ ഇ.പി.മറുപടി നൽകി... തനിക്കെതിരെ വന്ന ആരോപണത്തേക്കാൾ വലിയ ആരോപണങ്ങൾ നേരിടുന്ന നേതാക്കൾ ഇപ്പോഴും പാര്‍ട്ടിക്കുള്ളിലുണ്ടെന്നത് ചൂണ്ടിക്കാട്ടി പ്രതിരോധം തീ‍‍ര്‍ക്കാനാണ് ഇപി ജയരാജൻ ശ്രമിച്ചത്. പി ജയരാജനെതിരെ ഉയ‍ര്‍ന്ന ക്വട്ടേഷൻ സ്വര്‍ണ്ണക്കടത്ത് ആരോപണങ്ങളെ ചൂണ്ടിക്കാട്ടിയാണ് ഇപി ജയരാജൻ പുതിയ പോര്‍ മുഖം തുറന്നത്. ഇതിന്റെ ഭാഗമായി പി ജയരാജനെതിരെ കേന്ദ്ര സംസ്ഥാന നേതൃത്വത്തിന് ഇപി അനുകൂലികൾ പരാതി നൽകിയിരുന്നു.


കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘവുമായി പി ജയരാജന് ബന്ധമുണ്ടെന്നും ഇതിൽ പാർട്ടി അന്വേഷണം വേണമെന്നുമായിരുന്നു ഇ.പിയുടെ ആവശ്യം. ഇതോടൊപ്പം വടകര ലോക്സഭാ സീറ്റിൽ മത്സരിക്കുമ്പോൾ ജയരാജൻ തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും സിപിഎമ്മിന് പരാതി ലഭിച്ചു. തെരഞ്ഞെടുപ്പ് ഫണ്ടിനായി പിരിച്ച തുക മുഴുവൻ പാർട്ടിക്ക് അടച്ചില്ലെന്നാണ് പരാതി. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരാണ് ജയരാജനെതിരെ പരാതി നൽകിയിരിക്കുന്നത്.


ഇത്തരത്തിൽ പാർട്ടി നേതാക്കൾ പരസ്പരം ആരോപണം ഉയർത്തിയപ്പോഴാണ് പാർട്ടിയിലെ പല രഹസ്യങ്ങളും കേന്ദ്ര സർക്കാർ അറിഞ്ഞത്.അതാണ് ബി ജെ പി ചാട്ടത്തിന് വഴിവച്ചത്.


ഇതിനിടെ എൽഡിഎഫ് കൺവീനരും സിപിഎം കേന്ദ്രകമ്മറ്റിയംഗവുമായ ഇപി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ സിപിഎം കേന്ദ്ര നേതൃത്വം വിവരം തേടിയിരുന്നു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രനേതൃത്വം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോട് വിവരം തേടിയത്. കേന്ദ്രകമ്മിറ്റി അംഗമായതിനാൽ ഇപി ജയരാജനെതിരെ അന്വേഷണത്തിന് പൊളിറ്റ് ബ്യൂറോയുടെ അനുമതി ആവശ്യമായിരുന്നു.എന്നാൽ പിണറായിയുടെ ഇടപെടലിലൂടെ അന്വേഷണം മുക്കി.

 

കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്‍റെ മറവില്‍ കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്‍ അനധികൃതസ്വത്ത് സമ്പാദനം നടത്തിയെന്നാണ് സിപിഎം സംസ്ഥാന സമിതിയില്‍ പി ജയരാജൻ ആരോപണം ഉന്നയിച്ചത്. വിവാദമായ കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്‍റെ മറവില്‍ ഇപി കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നും പാര്‍ട്ടി നേതാവെന്ന പദവി വച്ചാണ് എല്ലാം ചെയ്തതെന്നും പി ജയരാജന്‍ തുറന്നടിച്ചു. ആധികാരിക രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് തന്‍റെ ആരോപണമെന്നും പാര്‍ട്ടി അന്വേഷിച്ച് നടപടിയെടുക്കണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു. ആധികാരിക വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ആരോപണം പാര്‍ട്ടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട പി ജയരാജനോട് പരാതി രേഖാമൂലം എഴുതിത്തന്നാല്‍ അന്വേഷിക്കാമെന്നായിരുന്നു എംവി ഗോവിന്ദന്‍ മറുപടി നൽകിയത്. മുതിര്‍ന്ന കേന്ദ്രകമ്മിറ്റിയംഗമായ തന്നെ തഴഞ്ഞ് എംവി ഗോവിന്ദനെ പാര്‍ട്ടി സെക്രട്ടറിയാക്കിയത് മുതല്‍ പാര്‍ട്ടി നേതൃത്വവുമായി ഇപി ഉടക്കി നില്‍ക്കുകയാണ്. കണ്‍വീനറായിട്ട് കൂടി എല്‍ഡിഎഫിന്‍റെ രാജ്ഭവന്‍മാര്‍ച്ചില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നു. ആരോഗ്യപ്രശ്നങ്ങളാള്‍ ലീവെടുത്തിരിക്കുകയാണെന്ന് പറഞ്ഞിരുന്നെങ്കിലും തൃശൂരില്‍ നടന്ന കിസാന്‍സഭാ അഖിലേന്ത്യാസമ്മേളനത്തില്‍ ഇപി ജയരാജന്‍ മുഴുവന്‍ സമയവും പങ്കെടുത്തിരുന്നു. വിഎസ്- പിണറായി വിഭാഗീയ കാലത്തും ഒന്നാം പിണറായി സര്‍ക്കാരിന‍്‍‍റെ കാലത്തും ഏറ്റവും പ്രമുഖനായിരുന്ന കണ്ണൂരിലെ ശക്തനായ നേതാവായ ഇപി ജയരാജന്‍ പാര്‍ട്ടിയില്‍ ഏതാണ്ട് ഒറ്റപ്പെട്ട് നില്‍ക്കുന്ന സമയത്താണ് അതിഗുരുതര സ്വഭാവമുള്ള ആരോപണം സംസ്ഥാനസമിതിയില്‍ അദ്ദേഹത്തിനെതിരെ ഉയർത്തിയത്.


പാർട്ടി യോഗത്തിൽ മുതിർന്ന നേതാവിനെതിരെ മറ്റൊരു മുതിർന്ന നേതാവ് വലിയ പരാതി ഉന്നയിക്കുകയും പുറത്ത് മാധ്യമങ്ങളോട് അത് നിഷേധിക്കാതിരിക്കുകയും ചെയ്ത സ്ഥിതിയെ കാര്യമായി തന്നെ പാർട്ടി നേതാക്കൾ കാണുന്നു. തെറ്റ് തിരുത്തലിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പൂർണ്ണ പിന്തുണയോടെയാണ് പി ജയരാജൻറെ പരാതി എന്നാണ് സൂചനകൾ.

 

ഇതിനിടെ മൊറാഴയിലെ ആയുർവേദ റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന ഇപി ജയരാജന്റെ വാദം പൊളിഞു.. തലശേരി സ്വദേശി കെപി രമേഷ് കുമാറാണ് റിസോർട് ഉടമയെന്നായിരുന്നു ഇപി പറഞ്ഞത്. എന്നാൽ ഇപി ജയരാജന്റെ മകൻ ജെയ്സൺ റിസോർട്ടിന്റെ സ്ഥാപക ഡയറക്ടറാണ്. കമ്പനി രജിസ്ട്രേഷൻ രേഖകൾ പുറത്തു വന്നു. മെമ്മോറാണ്ടം ഓഫ് അസോസിയേഷന്റെ വിശദാംശങ്ങളാണ് പുറത്തുവന്നത് . ഇപിയുടെ മകൻ പികെ ജെയ്സണും വ്യവസായി കെപി രമേശ് കുമാറും ചേർന്നുള്ള സംരംഭമാണ് ഇതെന്ന് വ്യക്തമാക്കുന്നതാണ് രേഖകൾ. 2014 ൽ രജിസ്റ്റർ ചെയ്യുമ്പോൾ ഈ രണ്ടുപേർ മാത്രമാണ് കമ്പനിയുടെ ഡയറക്ടർമാരായിരുന്നത്. വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് നിർണായകമാവും.


ഇ പി ജയരാജനെതിരായ പി ജയരാജന്‍റെ സ്വത്ത് സമ്പാദന ആരോപണം പാര്‍ട്ടിയിലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളുടെ തുടക്കമായി കൂടി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. അഴിമതി വിരുദ്ധ നിലപാടുകാരനായ എംവി ഗോവിന്ദനെ കേന്ദ്രബിന്ദുവാക്കി പാര്‍ട്ടിയില്‍ ശുദ്ധീകരണ പ്രക്രിയ തുടങ്ങുകയാണെന്നാണ് പൊതു വിലയിരുത്തല്‍. ഉള്‍പാര്‍ട്ടി സമരത്തിന്‍റെ ഭാഗമാണ് ഇപ്പോഴത്തെ ചര്‍ച്ചകളെന്ന പി ജയരാജന്‍റെ പരസ്യപ്രസ്താവന പലതിന്‍റെയും തുടക്കമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.


കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറി പദം ആഗ്രഹിച്ച ഇപി, അത് കിട്ടാതായതോടെ നേതൃത്വവുമായി പിണങ്ങിയിരുന്നു. എംവി ഗോവിന്ദന്‍ തന്നേക്കാള്‍ ജൂനിയറാണെന്നും അങ്ങനെയൊരാൾ നയിക്കുന്ന കമ്മിറ്റിയിലേക്ക് താനില്ലെന്നും ഇപി ചിലരോട് പറഞ്ഞിരുന്നു. ഇത് പിണറായി വിജയനടക്കം നേതാക്കളെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെയാണ് നേരത്തെ തന്നെ പല നേതാക്കള്‍ക്കും അറിയാമായിരുന്ന റിസോർട്ട് വിഷയം തെറ്റ്തിരുത്തല്‍രേഖാ ചര്‍ച്ചയുടെ ഭാഗമായി ഉയര്‍ന്ന് വന്നത്.


പുഴയോട് ചേർന്നുള്ള കുന്നുകളാണ് ഉടുപ്പ പ്രദേശത്തുള്ളത്. ഉടുപ്പ കുന്ന് ഇടിച്ചാൽ പ്രദേശത്ത് വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാകും. മണ്ണെടുത്ത് തുടങ്ങിയതോടെ ഇക്കാര്യം പ്രദേശവാസികളാണ് ആദ്യമായി പരിഷത്തിനെ അറിയിക്കുന്നത്. അന്ന് പരിഷത്ത് വിഷയത്തിൽ ഇടപെടുമ്പോൾ ഇപി ജയരാജൻ മുൻ കൈ എടുത്തുള്ള റിസോർട്ട് ആണെന്ന് അറിയില്ലായിരുന്നു. പിന്നീട് ചില ഇടപെടൽ മറുഭാഗത്ത് നിന്നും അത്തരത്തിൽ ഉണ്ടായി. കളക്ടർക്ക് പരാതി നൽകിയതോടെ തഹസിൽദാറോട് കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു.

 

സി പി എം നേതാക്കൾക്ക് കള്ള കച്ചവടങ്ങളിൽ വൻ നിക്ഷേപമുണ്ടെന്ന വാർത്തകൾ സജീവമാണ്. സ്വർണ കടത്ത് ആരോപണം ഉയർന്നപ്പോഴും ഇത്തരം പ്രചരണങ്ങൾ സജീവമായിരുന്നു. സി പി എമ്മിനുള്ളിൽ നിന്നു തന്നെ കലഹമുണ്ടാകുന്നത് പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ. ആരോപണ പ്രത്യാരോപണങ്ങളിൽ പെട്ട് സി പി എം സ്വയം നശിക്കട്ടെ എന്ന ചിന്തയിലാണ് കേന്ദ്ര സർക്കാർ .മുമ്പ് ഊരാളുങ്കലിനെതിരെ സമാന ആരോപണം ഉയർന്നിരുന്നു. ഊരാളുങ്കൽ സി പി എമ്മിൻ്റെ കള്ള പണം വെളുപ്പിക്കൽ സ്ഥപനമാണെന്നാണ് ആരോപണം. കോടികൾ അഴിമതി പണമായി എത്തുമ്പോൾ അത് വെളുപ്പിക്കാൻ സ്ഥാപനം വേണ്ടത് സ്വാഭാവികം മാത്രമാണ്.

ഇ.പി, ബി ജെ പിയിലെത്തിയില്ലെങ്കിൽ അതോടെ അദ്ദേഹത്തിൻ്റെ കരിയർ അവസാനിക്കും .ഇ പി ക്കൊപ്പം മറ്റു നേതാക്കളും അ വിഹിത സ്വത്ത് സമ്പാദനത്തിന് ജയിലിലാവും. ഇ.പി എന്നായാലും ബി ജെ പിയിൽ തന്നെയെത്തുമെന്ന കാര്യത്തിൽ സംശയമില്ല. വാചകങ്ങൾ അടിക്കുമെങ്കിലും പിണറായിക്കും ഇത് സന്തോഷമായിരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി  (30 minutes ago)

സിഖ്സ് ഫോര്‍ ജസ്റ്റിസി'ല്‍ നിന്ന് ധനസഹായം സ്വീകരിച്ചുവെന്ന ആരോപണത്തില്‍ അരവിന്ദ് കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ  (53 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം നാളെ... 93 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക  (1 hour ago)

ചലച്ചിത്ര താരം കനകലത അന്തരിച്ചു...  (1 hour ago)

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു... ഹരികുമാര്‍ അന്തരിച്ചുഅര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....  (5 hours ago)

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്, മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി വിധിയിലെ വിശദാംശങ്ങൾ പുറത്തുവന  (6 hours ago)

ഭക്തര്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും വിഷമുണ്ടെന്നതിന് ശാസ്ത്രീയ തെളിവുമായി വരൂ, എന്നിട്ട് അരളിപ്പൂ വിലക്കാം എന്ന നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടക്കം അചഞ്ചലരായി നില്‍ക്കുന്നു.! എന്  (6 hours ago)

പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നും നാളെയും പുതുപ്പള്ളി ടൗൺ ഭാഗത്തേക്ക് പോലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി  (6 hours ago)

സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിക്കാനിയില്ല... ഐ എൻ ടി യു സിയും സ്വതന്ത്ര സംഘടനകളും ചേർന്ന് ടെസ്റ്റ് വിവിധയിടങ്ങളിൽ തടഞ്ഞു...  (6 hours ago)

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി  (6 hours ago)

ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (6 hours ago)

സ്വകാര്യസന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യാത്രതിരിച്ചത് അവധിക്കാല വിശ്രമം കൂടി ലക്ഷ്യമിട്ട്.... തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിൽനിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്....  (6 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാര്‍ഡ് മോഷണത്തിനും ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു ,തിങ്കളാഴ്ച പരിഗണിക്കും  (6 hours ago)

ഗസ്സയിലെ കിഴക്കൻ റഫ ഒഴിയാൻ ഇസ്രായേൽ സേനയുടെ ഭീഷണി... ഒരു ലക്ഷത്തിലധികം ഫലസ്തീനികളോടാണ് കിഴക്കൻ റഫയിൽ നിന്ന് ഒഴിയാൻ ഇസ്രായേൽ സേന ഉത്തരവിട്ടത്... വെടിനിർത്തലിനായി ഈജിപ്തിലെ കെയ്റോയിൽ നടന്ന ചർച്ച പരാജയപ  (6 hours ago)

യുവാവിനെ മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസ്; മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

Malayali Vartha Recommends