Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

ഞാന്‍ ഒരുതരം ശബ്ദം കേള്‍ക്കുന്നുണ്ട്"... ജയയുടെ മരണത്തിനുപിന്നിലെ ദുരൂഹതകളെക്കുറിച്ചുള്ള അന്വേഷണം; ജയലളിതയുടെ ആശുപത്രിസംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ട് ജസ്റ്റിസ് ആറുമുഖസ്വാമി കമ്മിഷൻ

27 MAY 2018 09:12 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണത്തിനു മുന്‍പുള്ള ശബ്ദരേഖകള്‍ പുറത്ത്. ജയലളിതയുടെ മരണം സംബന്ധിച്ച്‌ അന്വേഷണം നടത്തുന്ന ഏകാംഗ കമ്മീഷന്‍ ജസ്റ്റിസ് അറുമുഖസ്വാമിയാണ് ശബ്ദരേഖകള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയത്.

ജയലളിതയുടെ കൂട്ടുകാരി ശശികലയുടെ ബന്ധുവായ ഡോ. പി. ശിവകുമാറാണ് ഈ ശബ്ദരേഖ കമ്മിഷനു സമര്‍പ്പിച്ചത്. ജയലളിത ഡോ. ശിവകുമാറിനോടും അപ്പോളോ ആശുപത്രിയിലെ വനിതാ ഡോക്ടറോടും നടത്തുന്ന സംഭാഷണമാണ് ശബ്ദരേഖയിലുള്ളത്. സ്വന്തം കൈപ്പടയില്‍ ജയലളിത എഴുതിയതെന്നുപറയപ്പെടുന്ന, ഭക്ഷണക്രമനിര്‍ദേശമടങ്ങിയ കുറിപ്പുകളും പുറത്തുവിട്ടിട്ടുണ്ട്. 52 സെക്കന്‍ഡു നീളുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ശ്വസനസംബന്ധമായി അനുഭവപ്പെടുന്ന ബുദ്ധിമുട്ടിനെക്കുറിച്ചുപറയുന്നതും സംഭാഷണം റെക്കോഡ് ചെയ്യുന്നതിനെക്കുറിച്ചു ചോദിക്കുന്നതും ഇതിലുണ്ട്.

രക്തസമ്മര്‍ദനിലയെക്കുറിച്ചു ജയ ആരായുന്നതും അതിനുള്ള ഡോക്ടറുടെ മറുപടിയും റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. 2016 സെപ്റ്റംബര്‍ 27-ന് റെക്കോഡ് ചെയ്ത ശബ്ദരേഖയാണിതെന്ന് ശശികലയുടെ അഭിഭാഷകന്‍ രാജസെന്തൂര്‍പാണ്ഡ്യന്‍ അറിയിച്ചു. സംസാരിക്കുമ്ബോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സിക്കുന്ന ഡോ. നരസിംഹന് വ്യക്തമാക്കിക്കൊടുക്കുന്നതിനുവേണ്ടിയാണ് സംഭാഷണം റെക്കോഡ് ചെയ്യാന്‍ ജയ നിര്‍ദേശിച്ചതെന്നും പാണ്ഡ്യന്‍ പറഞ്ഞു.

2016 ഓഗസ്റ്റ് രണ്ട് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന കുറിപ്പില്‍, പുലര്‍ച്ചെ അഞ്ചുമുതല്‍ വൈകീട്ട് 7.15 വരെ കഴിക്കാനുള്ള ഭക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡോക്ടര്‍മാരെ കാണിക്കുന്നതിനായി ജയതന്നെയാണ് ഈ കുറിപ്പുകള്‍ എഴുതിയതെന്നാണ് ശശികലയുടെ അഭിഭാഷകന്‍ പറയുന്നത്.

ശബ്ദരേഖയിലെ സംഭാഷണത്തില്‍നിന്ന്;

ജയലളിത: (ചുമയ്ക്കുന്നു) ''ഭയങ്കരമായ ശ്വാസതടസ്സം. സിനിമാ തിയേറ്ററിനുള്ളിലെ ആദ്യവരിയില്‍ ഇരിക്കുന്ന ആരാധാകന്‍ വിസില്‍ അടിയ്ക്കുന്നപോലെ.''

ജയലളിത: ''രക്തസമ്മര്‍ദനില എത്രയാണ്?''

വനിതാ ഡോക്ടര്‍: ''140''

ജയലളിത : ''140-ഉം...?''

വനിതാ ഡോക്ടര്‍: ''140-ഉം 80-ഉം''

ജയലളിത: ''ഇത് കുഴപ്പമില്ല; സാധാരണനിലയാണ്''

ജയലളിത: ''റെക്കോഡ് ചെയ്തത് കേള്‍ക്കുന്നുണ്ടോ?''

ഡോ. ശിവകുമാര്‍: ''ശരിക്കും ഇല്ല? വി.എല്‍.സി. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ്''

ജയലളിത: ''ചെയ്യാന്‍ പറ്റില്ലെങ്കില്‍ വിട്ടുകളയൂ. ഇതുകൊണ്ടാണ് നേരത്തേ വിളിച്ചത്. അപ്പോഴേ ഞാന്‍ പറഞ്ഞതല്ലേ, നടക്കില്ലെന്ന്. ഒന്നു പറയും, മറ്റൊന്നു ചെയ്യും.''

ഡോ. ശിവകുമാര്‍: ''ശരി, ശരി...''

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (3 minutes ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (14 minutes ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (39 minutes ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (50 minutes ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (57 minutes ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (1 hour ago)

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...  (1 hour ago)

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്  (1 hour ago)

കുടുംബസമേതം പോളിങ് ബൂത്തിലെത്തി.... കുടുംബ സമേതം രാവിലെ വോട്ട് ചെയ്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി....  (2 hours ago)

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തു  (2 hours ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്  (3 hours ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍  (3 hours ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി....മോക്ക് പോളിങ് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി... ചിലയിടങ്ങളില്‍ വിവിപ  (3 hours ago)

Malayali Vartha Recommends