കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി
കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഇടക്കാല വിധിയിലൂടെ സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്ക് ആധാറുമായി ബന്ധിപ്പിക്കാന്‍ സെപ്റ്റംബര്‍ 30 വരെ സമയം നീട്ടിയ നല്കിയ സാഹചര്യത്തിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സാമൂഹ്യപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്പോഴാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ക്ഷേമപദ്ധതികളുടെ പ്രയോജനം നിഷേധിക്കപ്പെട്ടത് ആര്‍ക്കാണെന്ന് വ്യക്തമാകാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ല. ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കെങ്കിലും ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടാല്‍ തെളിവു സഹിതം കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ജൂലൈ ഏഴിന് വീണ്ടും വാദം കേള്‍ക്കും.
https://www.facebook.com/Malayalivartha