നടുറോഡില്‍ യുവതിയുടെ പരാക്രമം...
വാഹനാപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ വന്ന പോലീസുകാരന് നടുറോഡില്‍ ചുംബനം നല്കി യുവതി. യുവതി ഓടിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കൊല്‍ക്കത്തയിലെ ബിദന്‍നഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനോടാണ് 38കാരിയായ യുവതി മോശമായി പെരുമാറിയത്. യുവതി മദ്യലഹരിയിലായിരുന്നു. അപകട സമയത്ത് യുവതിയുടെ കാറില്‍ ഒരു പുരുഷനും മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു.
യുവതിയുടെ കാര്‍ ആദ്യം ബൈപാസ് റോഡിലെ ഡിവൈഡറില്‍ തട്ടി. ഈ സമയം ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച ടാക്സി ഡ്രൈവറെ ഇവര്‍ മര്‍ദ്ദിച്ചു. ഇതേതുടര്‍ന്നാണ് സ്ഥലത്ത് പൊലീസ് എത്തിയത്. ആളുകള്‍ നോക്കി നില്‍ക്കേ യുവതി പൊലീസ് ഉദ്യോഗസ്ഥനെ കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു. മദ്യലഹരിയില്‍ വാഹനമോടിച്ചതിനും നിയന്ത്രണമില്ലാതെ പെരുമാറിയതിനും യുവതിക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha