ഹൈദരാബാദിൽ കുട്ടികള്‍ വാഹനമോടിച്ചു; 26 രക്ഷിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു
കുട്ടികള്‍ ഗതാഗത നിയമം ലംഘിച്ച് വാഹനമോടിക്കുന്നതിനെതിരേ ശക്തമായ നടപടിയുമായി ഹൈദരാബാദ് ട്രാഫിക്ക് പോലീസ്. കുട്ടികള്‍ വാഹനമോടിച്ചാല്‍ രക്ഷിതാക്കള്‍ അകത്താവും. നിയമം പ്രാബല്യത്തില്‍ വന്നതോടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ 26 രക്ഷിതാക്കളാണ് ഹൈദരാബാദില്‍ പോലീസിന്റെ പിടിയിലായത്.
കുട്ടികള്‍ വാഹനം ഓടിച്ചുണ്ടാകുന്ന അപകടം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് നിയമം ശക്തമാക്കാന്‍ തീരുമാനിച്ചത്. കുട്ടികള്‍ വാഹനമോടിക്കുന്നത് അവരുടെ ജീവനെന്ന പോലെ മറ്റുള്ളവരുടെ ജീവനും അപകടത്തിലാവും. ഇക്കാര്യം രക്ഷിതാക്കളെ കൂടെ ബോധ്യപ്പെടുത്തിക്കൊടുക്കാനാണ് നിയമം ശക്തമാക്കിയതെന്ന് പോലീസ് പറഞ്ഞു.
പോലീസ് പിടിയിലാവുന്ന രക്ഷിതാക്കള്‍ക്ക് നിര്‍ബന്ധിത കൗണ്‍സിലിങ്ങും, ബോധവത്കരണവും നല്കി മാത്രമാണ് പറഞ്ഞ് വിടുന്നത്.
https://www.facebook.com/Malayalivartha