കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ഭാഗമായി 15 ദിവസങ്ങളിലധികമായി പെട്രോള്‍ ഡീസല്‍ വില മരവിപ്പിക്കുകയും പിന്നീട് തെരഞ്ഞെടുപ്പിനു ശേഷം എന്തുകൊണ്ട് വില ഉയര്‍ത്തുകയും ചെയ്തു എന്ന് മാധ്യമ പ്രവർത്തകൻ ; ചോദ്യത്തോടുള്ള അമിത് ഷായുടെ പ്രതികരണം ഇങ്ങനെ...
പെട്രോള്‍ വിലവര്‍ധനവിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി അമിത് ഷാ. പത്രസമ്മേളനത്തിനിടെയിൽ പെട്രോള്‍ വിലവര്‍ധനവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ക്ഷുഭിതനായി പ്രതികരിച്ചത്. നിങ്ങളുടെ അജണ്ടയെന്താണെന്ന് എനിക്ക് മനസിലാവും എന്നു പറഞ്ഞ അമിത് ഷാ ചോദ്യത്തോട് പ്രതികരിക്കാതിരിക്കുകയായിരുന്നു
കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്കു കഴിയാത്തതിന് പിന്നാലെയാണ് അമിത് ഷാ തിങ്കളാഴ്ച വാര്‍ത്താ സമ്മേളനം വിളിച്ചു ചേർത്തത്. പെട്രോൾ വില വർദ്ധനവിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാതെ അമിത് ഷാ പറഞ്ഞു; ' കര്‍ണാടകയെക്കുറിച്ചു മാത്രമേ ഇന്നു പറയൂ. നിങ്ങളുടെ അജണ്ട എനിക്കു മനസിലാകും. ഈ ചോദ്യത്തിന് മറുപടി തരും. പക്ഷേ ഇന്നല്ല.'
കര്‍ണാടക തെരഞ്ഞെടുപ്പോടടുപ്പിച്ച് 15 ദിവസങ്ങളിലധികമായി പെട്രോള്‍ ഡീസല്‍ വില മരവിപ്പിക്കുകയും പിന്നീട് തെരഞ്ഞെടുപ്പിനു ശേഷം എന്തുകൊണ്ട് വില ഉയര്‍ത്തുകയും ചെയ്തു എന്ന എന്‍ഡിറ്റിവി ലേഖകന്റെ ചോദ്യത്തിനാണ് അമിത് ഷാ ഒഴിഞ്ഞുമാറിയത്.
https://www.facebook.com/Malayalivartha