ആദ്യം കളി അറിയാത്ത ആളെ പോലെ പ്രകടനം ; പിന്നെ ബാറ്റിംഗിലും ബൗളിംഗിലും തകർത്തു ; ക്രിക്കറ്റിൽ വിസ്മയം തീർത്ത ഇതിഹാസ താരത്തിന്റെ വേഷ പകര്‍ച്ചയില്‍ അമ്പരന്ന് കായിക ലോകം
കുട്ടികളുടെ ഇടയിൽ സന്ന്യാസിയുടെ രൂപത്തിൽ ക്രിക്കറ്റ് കളിച്ച് ഇതിഹാസ താരം ബ്രെറ്റ് ലീ. മുഷിഞ്ഞ വസ്ത്രധാരിയായി കുട്ടികളുടെ മുന്നിലെത്തിയ സന്ന്യാസി ക്രിക്കറ്റ് കളിച്ച് കൊണ്ടിരിക്കുന്ന കുട്ടികളോട് എങ്ങനെയാണ് കളിക്കുന്നതെന്ന് ചോദിച്ചു. പിന്നീട് സന്ന്യാസി അവരുടെ കൂടെ കളിക്കാന്‍ തുടങ്ങി. ആദ്യം കളി അറിയാത്ത ആളെ പോലെയായിരുന്നു പ്രകടനം. പിന്നെ ബാറ്റിംഗിലും ബൗളിംഗിലും തകർത്തു. അമ്പരന്നു നിൽക്കുന്ന കുട്ടികളുടെ മുന്നിൽ മേക്കഅപ്പ് അഴിച്ചു മാറ്റിയപ്പോളാണ് സന്ന്യാസി സാക്ഷാല്‍ ബ്രെറ്റ് ലീയാണെന്ന് എല്ലാവര്ക്കും മനസിലായത്.
യോര്‍ക്കറുകളും മണിക്കൂറില്‍ 90 കി.മീറ്ററിലധികം വേഗത്തില്‍ തീതുപ്പുന്ന പന്തുമായി തിളങ്ങി നിന്ന ഇതിഹാസ താരം സന്ന്യാസിയുടെ വേഷത്തില്‍ പന്ത് അതിര്‍ത്തി കടത്തിയത് കണ്ട് കുട്ടികള്‍ അമ്പരന്നു. ബോള്‍ ചെയ്ത സന്ന്യാസി നിഷ്പ്രയാസം വിക്കറ്റ് നേടിയതും അവരെ ഞെട്ടിച്ചു. മത്സരം കഴിഞ്ഞു മാത്രമാണ് താരം സ്വയം വെളിപ്പെടുത്തന്നതിന് തയ്യാറയത്.
നിലവില്‍ ഐപിഎല്ലില്‍ കമന്റേറ്ററായി സേവനം ചെയ്യുകയാണ് താരം. 41 കാരനായ താരം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് എട്ടു വര്‍ഷം മുമ്പയായിരുന്നു. 380 വിക്കറ്റുകളാണ് ഏകദിനത്തില്‍ ഈ ഓസീസ് ഫാസ്റ്റ് ബൗളറുടെ അക്കൗണ്ടിലുള്ളത്. ടെസ്റ്റില്‍ 310, ട്വന്റി20യില്‍ 25 വിക്കറ്റുകളുമുണ്ട്. യോര്‍ക്കറുകളും മണിക്കൂറില്‍ 90 കി.മീറ്ററിലധികം വേഗത്തില്‍ തീതുപ്പുന്ന പന്തുമായി തിളങ്ങി നിന്ന ഇതിഹാസ താരം സന്ന്യാസിയുടെ വേഷത്തില്‍ പന്ത് അതിര്‍ത്തി കടത്തിയത് കണ്ട് കുട്ടികള്‍ക്ക് അമ്പരപ്പായിരുന്നു.
https://www.facebook.com/Malayalivartha