തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്‌റ്റോയിനിസ് കളം നിറഞ്ഞു... ആവേശപ്പോരിനൊടുവില്‍ സ്വന്തം തട്ടകത്തില്‍ തോല്‍വിയേറ്റുവാങ്ങി ചെന്നൈ
തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്‌റ്റോയിനിസ് കളം നിറഞ്ഞു... ആവേശപ്പോരിനൊടുവില്‍ സ്വന്തം തട്ടകത്തില്‍ തോല്‍വിയേറ്റുവാങ്ങി ചെന്നൈ.
ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈയ്‌ക്കെതിരെ ലക്‌നൗവിന് 6 വിക്കറ്റിന്റെ ജയം. 63 പന്തില്‍ 124 റണ്‍സാണു സ്‌റ്റോയിനിസ് അടിച്ചുകൂട്ടിയത്. 6 സിക്‌സും 13 ഫോറും ഉള്‍പ്പെട്ട ഇന്നിങ്‌സ് ലക്‌നൗവിന്റെ നെടുംതൂണായി. സ്‌കോര്‍: ചെന്നൈ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ്. ലക്‌നൗ: 19.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 213.
അതേസമയം മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലക്‌നൗ നിരയില്‍ നിക്കോളാസ് പുരാന്‍ (34), ദീപക് ഹൂഡ (17), കെ.എല്‍.രാഹുല്‍ (16), ദേവദത്ത് പടിക്കല്‍ (13) എന്നിവരും മികച്ച പ്രകടനമായിരുന്നു. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദിന്റെ ബാറ്റിങ് കരുത്തില്‍ ലക്‌നൗവിന് 211 റണ്‍സ് വിജയലക്ഷ്യമാണു ചെന്നൈ കുറിച്ചത്. 60 പന്തില്‍നിന്ന് 108 റണ്‍സുമായി പുറത്താകാതെ നിന്ന ഗെയ്ക്‌വാദിനു അതേനാണയത്തില്‍ മറുപടി നല്‍കി സ്‌റ്റോയിനിസ് വിജയം സ്വന്തമാക്കുകയായിരുന്നു .
https://www.facebook.com/Malayalivartha