ഫിഫ ലോകകപ്പ് വിജയികളായ ഫ്രാൻസ് ടീമിന് അഭിനന്ദനവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാന മന്ത്രി നരേന്ദ്ര മോഡിയും
ഫിഫ ലോകകപ്പ് വിജയികളായ ഫ്രാൻസ് ടീമിന് അഭിനന്ദനവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദും. പ്രധാന മന്ത്രി നരേന്ദ്ര മോഡിയും. ട്വിറ്ററിലൂടെയാണ് ഇരുവരും ടീമിന് ആശംസ നേർന്നത്. ലോക കപ്പ് വിജയിച്ച ഫ്രാൻസിനും മികച്ച പ്രകടനം കാഴ്ച വച്ച ക്രൊയേഷ്യക്കും അഭിനന്ദനങ്ങളെന്ന് രാഷ്ട്രപതി കുറിച്ചു.
പ്രധാന മന്ത്രി നരേന്ദ്രമോഡി ഫ്രാൻസിനെ അഭിനന്ദിക്കുന്നതിനൊപ്പം ലോകകപ്പിൽ ചരിത്രം കുറിച്ച ക്രൊയേഷ്യയെയും അഭിനന്ദിച്ചു. മികച്ച രീതിയിൽ ലോകകപ്പിന് വേദിയൊരുക്കിയ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനെയും റഷ്യൻ ജനതെയും അഭിനന്ദിക്കാനും പ്രധാനമന്ത്രി മറന്നില്ല.
https://www.facebook.com/Malayalivartha