ആരാധകർക്ക് ആശങ്ക; കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം മാറ്റി വെക്കണമെന്ന ആവശ്യവുമായി പോലീസ്
ഡിസംബർ 31നു നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു എഫ്സി ഐഎസ്എൽ മൽസരം മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി പൊലീസ്. പുതുവർഷ രാവായതിനാൽ കൂടുതൽ പോലീസുകാരെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ വിന്യസിക്കേണ്ടി വരും. അതിനാൽ മൽസരം നടക്കുന്ന സ്റ്റേഡിയത്തിനുള്ളിൽ മതിയായ സുരക്ഷ ഒരുക്കാൻ ആവശ്യമായ പോലീസിനെ നിയോഗിക്കാൻ സാധിക്കില്ലെന്നും പോലീസ് അറിയിച്ചു.
കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോടാണ് പോലീസ് ആവശ്യമുന്നയിച്ചിരിക്കുന്നത്. പുതുവർഷമായതിനാൽ ഫോർട്ട് കൊച്ചി അടക്കമുള്ള സ്ഥലങ്ങളിൽ വലിയ ആഘോഷ പരിപാടികൾ നടക്കുന്നുണ്ട് അതിനാൽ തന്നെ ജില്ലയിൽ കൂടുതൽ പോലീസിനെ വിന്യസിക്കേണ്ടിവരുമെന്നതും മത്സരത്തിന്റെ സുരക്ഷയെ ബാധിക്കും. മത്സരക്രമത്തിൽ മാറ്റമുണ്ടാകാൻ സാധ്യത ഉള്ളതിനാൽ ബ്ലാസ്റ്റേഴ്സ് ആരാധകാർ ആശങ്കയിലാണ്.
https://www.facebook.com/Malayalivartha