സന്തോഷ് ട്രോഫി കിരീടമുയര്‍ത്തിയ ആദ്യ കേരള ടീമിലെ അംഗമായിരുന്ന ചേക്കു അന്തരിച്ചു
സന്തോഷ് ട്രോഫി കിരീടമുയര്‍ത്തിയ ആദ്യ കേരള ടീമിലെ അംഗമായിരുന്ന മക്കരപ്പറമ്പ് സ്വദേശി കെ.ചേക്കു (77) അന്തരിച്ചു. 1973ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടമുയര്‍ത്തുമ്പോള്‍ ടീമിലെ ഏക മലപ്പുറം സാന്നിധ്യമായിരുന്നു ചേക്കു. കൊച്ചിയില്‍ നടന്ന ഫൈനലില്‍ കേരളത്തിന്റെ പ്രതിരോധനിരയില്‍ പാറപോലെ ഉറച്ചുനിന്നവരുടെ കൂട്ടത്തില്‍ ചേക്കുവുമുണ്ടായിരുന്നു.
മലപ്പുറത്തു കളി പഠിച്ചു വളര്‍ന്ന ചേക്കു പിന്നീടു പട്ടാളത്തിന്റെ ടീമിനൊപ്പമെത്തി. അവിടെ എംആര്‍സി വെല്ലിങ്ടണിനുവേണ്ടി ബൂട്ടണിഞ്ഞു. 1969ല്‍ സര്‍വീസസ് ടീമിനൊപ്പവും സന്തോഷ് ട്രോഫി കളിച്ചു. എംആര്സിയില്നിന്നു വിട്ടശേഷം തിരുവനന്തപുരം ടൈറ്റാനിയത്തിനായി കളിച്ചു. ഭാര്യ: സക്കീന. ഏഴു മക്കളുണ്ട്.
ഏറെക്കാലമായി അസുഖബാധിതനായിരുന്നു. മക്കരപ്പറമ്പിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. രാവിലെ എട്ടരയോടെയാണു മരണം.
https://www.facebook.com/Malayalivartha