മകനെ സിദാന് വിറ്റു!
ഏറെ നാളത്തെ ആലോചനകള്‍ക്കൊടുവില്‍ സ്വന്തം മകന് എന്‍സോയെ വില്ക്കാന് തന്നെ സിദാന് തീരുമാനിച്ചു. വില്‍ക്കാനും വാങ്ങാനും സിദാന്റെ സമ്മതം വേണമായിരുന്നു. റിയല്‍ മാഡ്രിഡില്‍ നിന്നും സ്പാനിഷ് ക്ലബ്ബ് തന്നെയായ അലാവസിനാണ് മൂന്ന് വര്‍ഷത്തെ കരാറിന് 22-കാരന് മകനെ വിറ്റത്. വിറ്റേ പറ്റൂ! അല്ലെങ്കില്‍ മകന്റെ ഭാവി റിയല്‍ മാഡ്രിഡിലെ ബെഞ്ചില്‍ ഒതുങ്ങുമെന്ന് ഈ അച്ഛനറിയാം. ഫ്രാന്‍സ് അണ്ടര്‍ 19 ടീമിന് വേണ്ടി കളിച്ചിട്ടുള്ള എന്‍സോ റിയല്‍ മാഡ്രിഡിന്റെ കോച്ചിങ് അക്കാഡമിയിലൂടെയാണ് വളര്‍ന്നത്. അവിടുത്തെ കാസ്റ്റില്ല അക്കാഡമിയില്‍ കളിച്ച എന്‍സോ 78 മത്സരങ്ങളില്‍ നിന്നും 7 ഗോളുകള്‍ നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha