രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയഭാവി തുലാസിലേക്ക്. ഇപ്പോഴത്തെ നിലയില്‍ ഏഴു വര്‍ഷത്തോളം ജനപ്രതിനിധിയെന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് മത്സരിക്കാനാവില്ല. മോദി പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ വിധിയില്‍ രാഹുല്‍ ഗാന്ധിക്ക് സ്റ്റേ കിട്ടാതെ വന്നതോടെ കേസ് അനന്തമായി നീളുമെന്ന് വ്യക്തമായി...

രാഹുല്‍ ഗാന്ധിജിയുടെ രാഷ്ട്രീയഭാവി തുലാസിലേക്ക്. ഇപ്പോഴത്തെ നിലയില്‍ ഏഴു വര്‍ഷത്തോളം ജനപ്രതിനിധിയെന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് മത്സരിക്കാനാവില്ല.മോദി പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ വിധിയില്‍ രാഹുല്‍ ഗാന്ധിക്ക് സ്റ്റേ കിട്ടാതെ വന്നതോടെ കേസ് അനന്തമായി നീളുമെന്ന് വ്യക്തമായി.
ഹര്‍ജി വേനലവധിക്കുശേഷം അതായത് മൂന്നു മാസത്തിനുശേഷം വിധി പറയാന്‍ ഗുജറാത്ത് ഹൈക്കോടതി മാറ്റിയതോടെ കേസില്‍ തീരുമാനമുണ്ടാകാനുള്ള സാധ്യത മങ്ങുകയാണ്. ഇടക്കാല സ്റ്റേ വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തിരിക്കുന്നു. രണ്ടു മാസമായി കോണ്‍ഗ്രസ് നടത്തിവരുന്ന നിയമനീക്കങ്ങള്‍ക്കെല്ലാം തിരിച്ചടി നേരിടുകയാണ്. മാത്രവുമല്ല ജനപ്രതിനിധിയെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടെന്ന് കോടതികള്‍ തുടരെ ആവര്‍ത്തിക്കുകയും ചെയ്യുന്നു. ഇനി സുപ്രീം കോടതിയില്‍ തലനാരിഴ കീറിയ നിയമപോരാട്ടം നടത്തുകയല്ലാതെ രാഹുലിന് ആശ്വാസം ലഭിക്കാനുള്ള സാധ്യത വിദൂരമാണെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
അപകീര്‍ത്തി കേസില്‍ രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിച്ച സൂറത്ത് മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് രാഹുല്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചതും രാഹുലിന് അനുകൂലമല്ലാത്ത വിധിയുണ്ടായതും.എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം എങ്ങനെയാണ് മോദി വന്നത് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കര്‍ണാടകയിലെ കോലാറില്‍ നടന്ന റാലിയിലായിരുന്നു രാഹുലിന്റെ ഈ വാക്കുകള്‍. ഈ കേസിലാണ് മാര്‍ച്ച് 23ാം തീയതി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷാവിധിക്ക് പിന്നാലെ രാഹുലിന്റെ ലോക്സഭാംഗത്വവും റദാക്കിയിരുന്നു.
നിലവില്‍ 52 എംപിമാരുള്ള ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയെ നയിക്കാനുള്ള സാധ്യത ഇന്ന് രാഹുലിനില്ല. നിലവിലെ സാഹചര്യത്തില്‍ അതിന് സാഹചര്യവുമില്ല.
രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തികേസിലുണ്ടായ വിധി നടപ്പാക്കാന്‍ ബിജെപി സര്‍ക്കാര്‍ കാണിച്ച ആവേശം അങ്ങേയറ്റം അതിശയകരം തന്നെ.
സൂററ്റ് കോടതിയുടെ വിധി അടിയന്തിരമായി മോദി സര്‍ക്കാര്‍ അപ്പോള്‍തന്നെ നടപ്പാക്കുകയും ചെയ്തു. അടുത്ത വര്‍ഷം ലോക് സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഹൂലിന്റെ സാന്നിധ്യംതന്നെ ഇല്ലാതാക്കാനാണ് ബിജെപിയുടെ നീക്കം.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന ഓരോ പ്രസംഗവും തലനാരിഴ കീറിയാല്‍ ഒട്ടേറെപ്പേരെ ഇത്തരത്തില്‍ അയോഗ്യരാക്കേണ്ടവരുമെന്ന് തീര്‍ച്ചയാണ്. മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി നടപടി അങ്ങേയറ്റം കടന്ന കൈയാണെന്ന് രാഷ്ട്രീയം അറിയാവുന്നവര്‍ക്കൊക്കെ വ്യക്തമാണുതാനും.
ലോക്‌സഭാ സെക്രട്ടേറിയറ്റിന്റേതാണ് ഈ തീരുമാനമെങ്കിലും തെരഞ്ഞെടുപ്പ് സംവിധാനവും ഭരണവും കൈയാളുന്നത് ബിജെപിയാണെന്ന് ഏവര്‍ക്കും വ്യക്തമാണ്. നിലവില്‍ വയനാട് ലോക്‌സഭാ സീറ്റില്‍ നിന്നുള്ള എംപി സ്ഥാനം രാഹുല്‍ ഗാന്ധിക്ക് നഷ്ടമായിരിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ വയനാട് ലോക്‌സഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉടന്‍തന്നെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് പൊതു വിലയിരുത്തല്‍. ഇത്തരത്തില്‍ രാഹുലിനെ രാഷ്ട്രീയ ചിത്രത്തില്‍ നിന്നുതന്നെ മായിച്ചുകളയാനുള്ള നീക്കത്തിലാണ് ബിജെപിയെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
അതേ സമയം കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാവുകയും കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തുകയും ചെയ്യുന്ന സാഹചര്യം മോദിയുടെ സദ്‌പേരിനെ ബാധിച്ചേക്കാം. മോദി പരാമര്‍ശത്തിന്റെ പേരില്‍ രാഹുലിനെ ബിജെപി രാഷ്ട്രീയമായി കുരുതി കൊടുത്തതായി ഒരു വിഭാഗം വോട്ടര്‍മാര്‍ വിലയിരുത്തുന്നു.
ഇലക്ഷന്‍ പ്രചാരണവേളയില്‍ എതിര്‍ ചേരിയിലെ നേതാക്കള്‍ ഇതിനേക്കാള്‍ മോശമായതും ആക്ഷേപകരവുമായ പ്രതികരണങ്ങള്‍ മുന്‍പും നടത്തിയിട്ടുണ്ട്. നിലവില്‍ കര്‍ണാടക ഇലക്ഷന്‍ പ്രചാരണത്തില്‍ ബിജെപി നേതാക്കള്‍ നടത്തുന്ന ആക്ഷേപങ്ങളും ഒരു പരിധിവരെ രാഹുലിന്റെ മോദി പ്രയോഗത്തിന് സമാനമാണ്.
എന്നാല്‍ മോദി പ്രായോഗം പോലെ വെല്ലുവിളി ഉയര്‍ത്തി മറ്റൊരു മാനനഷ്ട കേസ് രാഹുലിനെതിരെ ഉയര്‍ന്നിരിക്കുകയാണ്.
വിനായക് ദാമോദര്‍ സവര്‍ക്കറുടെ ചെറുമകനാണ് ഇത്തവണ രാഹുലിനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
രാഹുല്‍ ഗാന്ധി നിരന്തരം തന്റെ പ്രസംഗങ്ങളില്‍ സവര്‍ക്കറിനെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാണ് ആരോപണം. വിനായക് ദാമോദര്‍ സവര്‍ക്കറുടെ ചെറുമകന്‍ സത്യകി സവര്‍ക്കറാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ പൂനെ കോടതിയെ സമീപിച്ചത്. ജയിലില്‍ നിന്ന് പുറത്തുകടക്കാന്‍ സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞു എന്ന് രാഹുല്‍ ഗാന്ധി പലപ്പോഴും ആരോപിക്കാറുണ്ട് എന്നും, അത് കൂടാതെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് മാപ്പ് പറയണമെന്ന ബിജെപിയുടെ ആവശ്യത്തെ നിരാകരിച്ച് കൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞത് അദ്ദേഹം ഗാന്ധിയാണെന്നും മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ല എന്നുമായിരുന്നു. ഈ പ്രസ്താവനകളിലൂടെ രാഹുല്‍ ഗാന്ധി ഹിന്ദുത്വ സൈദ്ധാന്തികനെ അവഹേളിച്ചതായി സത്യകി സവര്‍ക്കര്‍ ആരോപിക്കുന്നു. ഈ കേസും രാഹുലിന് വിനയാകുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha

























