രാഹുലിന്റെ നെഹ്രുവിയൻ ലെഫ്റ്റ് നിലപാടുകളോട് എനിക്കെതിർപ്പാണ്; എന്നാലും രാഹുലിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ഒരു വ്യക്തിയാണ് താൻ; രാഹുൽ മാങ്കൂട്ടത്തിനെ പ്രശംസിച്ച് രാഹുൽ ഈശ്വർ

രാഹുൽ മാങ്കൂട്ടത്തിനെ വാനോളം പൊക്കി രാഹുൽ ഈശ്വർ. രാഹുലിന്റെ വാക്കുകൾ ഇങ്ങനെ;- രാഹുൽ "തരംഗം, മത്സരിക്കാതെ, തിരിച്ചു വരവിനു കാത്തിരിക്കുന്ന ജനത. രാഹുലിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ഒരു സാധാരണ മലയാളിയാണ് ഞാൻ. രാഹുലിന്റെ നെഹ്രുവിയൻ ലെഫ്റ്റ് നിലപാടുകളോട് എനിക്കെതിർപ്പാണ്, ഞാൻ ഗാന്ധിയൻ റൈറ്റ് ആണ്.. പക്ഷെ അനീതിയാൽ വേട്ടയാടപ്പെട്ട രാഹുൽ തിരിച്ചു വരണം, ഈ നാടിൻറെ നായകൻ ആകണം.
സാധാരണ മത്സരിക്കുന്നവരാണ് തരംഗം ഉണ്ടാക്കുന്നത് പക്ഷേ ഇവിടെ രാഹുൽ മങ്കുട്ടത്തിലാണ് തരംഗം ആയിരിക്കുന്നത്. രാഹുൽ സമൂഹം മാധ്യമങ്ങളിൽ സൂപ്പർസ്റ്റാർ ആണ് . സാധാരണക്കാരനായ ഒരു നേതാവിനെ ജനങ്ങൾ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്നതിന് തെളിവാണ് ഇത് . നിങ്ങൾക്കിടയിൽ എത്രമാത്രം സ്വാധീനം ഒരു വ്യക്തിക്ക് ഉണ്ടാക്കാൻ സാധിക്കും എന്നതിന് തെളിവായി മുഖ്യധാര മാധ്യമങ്ങൾ തന്നെ ആ വിവരം പുറത്തുവിട്ടിരിക്കുകയാണ് എന്നും രാഹുൽ ഈശ്വർ പറഞ്ഞു.
https://www.facebook.com/Malayalivartha
























