Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ജെൻ‌സി‌സ് 2026 കോൺഫറൻസ് സെപ്റ്റംബർ 5,6 തീയതികളിൽ യു എസ് ടി തിരുവനന്തപുരം കാമ്പസിൽ...

31 AUGUST 2026 04:12 PM IST
മലയാളി വാര്‍ത്ത

പ്രമുഖ എ ഐ, ടെക്നോളജി ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി സംഘടിപ്പിക്കുന്ന ജെൻസിസ് 2026 ആഗോള എ ഐ , സൈബർ സുരക്ഷാ കോൺഫറൻസ് സെപ്റ്റംബർ 5, 6 തീയതികളിൽ കമ്പനിയുടെ തിരുവനന്തപുരം കാമ്പസിൽ നടക്കും. 2025 ൽ നടന്ന ഉദ്ഘാടന പതിപ്പിന്റെ വിജയത്തിന്റെ തുടർച്ചയായി സംഘടിപ്പിക്കുന്ന ഈ വർഷത്തെ സമ്മേളനത്തിൽ സാങ്കേതിക രംഗത്തെ പ്രമുഖർ, എ ഐ വിദഗ്ധർ, സുരക്ഷാ വിദഗ്ധർ, ഗവേഷകർ, ഡെവലപ്പർമാർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കും. കൃത്രിമ ബുദ്ധിയുടെയും സുരക്ഷയുടെയും വികസിച്ചുകൊണ്ടിരിക്കുന്ന മേഖലകളിലേയ്ക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന സമ്മേളനമായിരിക്കും ഈ വർഷത്തേത്.


നവീന കാലത്തെ കൃത്രിമ ബുദ്ധിയുടെയും ശക്തമായ സുരക്ഷാ പ്രവർത്തനങ്ങളുടെയും സംയോജനത്തെ കേന്ദ്രീകരിച്ചുള്ള പ്രഭാഷണങ്ങൾ, സാങ്കേതിക സെഷനുകൾ, പാനൽ ചർച്ചകൾ, പ്രായോഗിക ശില്പശാലകൾ എന്നിവ ഈ ഫ്രീ-ഹൈബ്രിഡ് സമ്മേളനത്തിന്റെ ഭാഗമായിരിക്കും. ജെൻസിസ് 2026ൽ പങ്കെടുക്കുന്നവർക്ക് വ്യവസായരംഗത്തെ വിദഗ്ധരിൽ നിന്ന് നേരിട്ട് പഠിക്കാനും ആശയങ്ങൾ കൈമാറാനും സൈബർ സുരക്ഷാ മേഖലയിൽ എ ഐ കൊണ്ടുവരുന്ന പരിവർത്തനങ്ങളെപ്പറ്റി കൂടുതൽ മനസിലാക്കാനും സാധിക്കും.

വളർന്നുവരുന്ന എ ഐ സാങ്കേതികവിദ്യകൾ, വർധിക്കുന്ന സുരക്ഷാ വെല്ലുവിളികൾ, സുരക്ഷിത നവീകരണത്തിന്റെ ഭാവി എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം, വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ മേഖലയിൽ സുരക്ഷിതമായാ രീതിയിൽ മുന്നോട്ടുള്ള യാത്ര സാധ്യമാക്കാൻ പങ്കാളികളാകുന്ന ഏവരെയും പ്രാപ്തരാക്കുക എന്നതാണ് ജെൻസിസ് 2026 ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമുള്ള 1,500-ലധികം പേർ പങ്കെടുത്ത യു എസ് ടി യുടെ ക്യാപ്ചർ-ദി-ഫ്ലാഗ് സൈബർ സുരക്ഷാ മത്സരത്തിലെ ഫൈനലിസ്റ്റുകളെ ഒരുമിച്ച് കൊണ്ടുവരുന്ന ജെൻസിസ് സിടിഎഫ് ഫൈനലുകളും ഈ സമ്മേളനനത്തിന്റെ ഭാഗമായി നടക്കും.

തിരുവനന്തപുരത്ത് എത്തി സമ്മേളനത്തിന്റെ ഭാഗമാകാൻ കഴിയാത്തവർക്ക് ഓൺലൈൻ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. പങ്കെടുക്കുന്ന ഏവർക്കും സൗജന്യ രജിസ്ട്രേഷനും ലഭ്യമാക്കും. രണ്ട് ദിവസാം നീണ്ടുനിൽക്കുന്ന പഠന പ്രക്രിയ, അർത്ഥവത്തായ ഇടപെടൽ, ആവേശകരമായ കണ്ടെത്തൽ എന്നിവ അനുഭവിക്കാൻ ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, സാങ്കേതിക പ്രേമികൾ എന്നിവരെ ജെൻസിസ് 2026 സ്വാഗതം ചെയ്യുന്നു.

ഈ ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാനാകും - https://events.ust.com/gencys2026

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (9 minutes ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (12 minutes ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (15 minutes ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (23 minutes ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (28 minutes ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (31 minutes ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (38 minutes ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (53 minutes ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (1 hour ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (3 hours ago)

കാട്ടാക്കടയില്‍നിന്ന് കാണാതായ ദമ്പതികളും മകളും എറണാകുളത്തുണ്ടെന്ന് വിവരം  (4 hours ago)

ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളി  (4 hours ago)

കൂടുതൽ ടൂറിസം സർക്യൂട്ടുകൾ പരിഗണനയിൽ : മന്ത്രി പി.സി വിഷ്ണുനാഥ്  (4 hours ago)

അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകള്‍, ടൂറിസം ഡാറ്റാ സര്‍വേ, ജൈവവൈവിധ്യം; ബ്രാന്‍ഡ് വയനാട് പ്രഖ്യാപന വേദിയില്‍ നിര്‍ദ്ദേശങ്ങളുമായി വിദഗ്ധര്‍  (4 hours ago)

ഹോണ്ട എക്‌സ്ആർ300 എൽ, എക്‌സ്ആർ300 റാലി വില പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends