വാഴകള്‍ക്കും സ്‌പ്രേ

എന്താ വാഴകള്‍ക്കും സ്‌പ്രേ ഉപയോഗിച്ചുകൂടേ ? ദാ പുതിയ ഒരു തരം സ്‌പ്രേ നിലവില്‍ വന്നു. ഹസ്റ്റര്‍ഘട്ടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ച് തയ്യാറാക്കിയതാണ് ഈ പുതിയ തരം സ്‌പ്രേ. വാഴകളുടെ സുഗമമായ വളര്‍ച്ചയ്‌ക്കും നല്ല കായ്‌ഫലത്തിനും വേണ്ടി സൂക്ഷ്‌മ മൂലകങ്ങള്‍ ചേര്‍ത്താണ് ഉണ്ടാക്കുന്നത്. ഇതെങ്ങനെയാണെന്നു നോക്കാം.
50 ഗ്രാം സ്‌പെഷല്‍, ഒരു ഷാമ്പൂപായ്‌ക്കറ്റ്(സാഷെ), ഒരു ചെറുനാരങ്ങയുടെ നീര് 10 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയത് എന്നിവയെല്ലാം ഒരുമിച്ച് കലര്‍ത്തുക. വാഴ നട്ട് അഞ്ചാം മാസം മുതല്‍ ഓരോമാസം ഇടവിട്ട് ഇടവിട്ട് ഇത് വാഴകളില്‍ തളിക്കണം. പത്തുമാസം വരെ ഇതു തുടരാം. കുലയുടെ വലിപ്പ വര്‍ദ്ധനവിന് ഈ സ്‌പ്രേ സഹായിക്കും. ഈ സമയത്ത് വാഴയ്‌ക്ക് ചേര്‍ക്കുന്ന വളത്തിന്റെ അളവ് കുറഞ്ഞാലും കുഴപ്പമില്ല.
ആകര്‍ഷകമായ നിറത്തില്‍ പല വലിയ പടലകളുണ്ടാകും. ബനാന സ്‌പെഷ്യലിലെ ചേരുവകളാണ് സിങ്ക്, മാംഗനീസ്, ബോറോണ്‍, ഇരുമ്പുസത്ത് തുടങ്ങിയവ. നിങ്ങളും ശ്രമിച്ചു നോക്കൂ. നിങ്ങളുടെ വാഴത്തോട്ടവും അതിമനോഹരമാക്കാം.
https://www.facebook.com/Malayalivartha
























