വിളവെടുപ്പിനൊരുങ്ങി... ഓണത്തെ വരവേല്‍ക്കാനൊരുങ്ങി ഗ്രാമപഞ്ചായത്തിലെ പൂപ്പാടങ്ങള്‍...
വിളവെടുപ്പിനൊരുങ്ങി... ഓണത്തെ വരവേല്‍ക്കാനൊരുങ്ങി ഗ്രാമപഞ്ചായത്തിലെ പൂപ്പാടങ്ങള്‍... 2024-'25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂപ്പൊലി പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്ത ചെണ്ടുമല്ലി തോട്ടങ്ങളാണ് വിളവെടുപ്പിനൊരുങ്ങിയത്. ഒറ്റക്കും സംഘമായും കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കാണ് ഗുണനിലവാരമുള്ള 25,000 ഹൈബ്രിഡ് തൈകള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്തത്.
കുടുംബശ്രീ ഓണച്ചന്ത സെപ്റ്റംബര്‍ ആദ്യയാഴ്ച ആരംഭിക്കുന്നതോടെ കര്‍ഷകരുടെ വിപണന കേന്ദ്രവും ഗ്രാമപഞ്ചായത്ത് ഒരുക്കിക്കൊടുക്കുന്നുണ്ട്.
വള്ളിക്കുന്നിലെ തരിശു ഭൂമികള്‍ കൃഷിയോഗ്യമാക്കി കര്‍ഷകരെ കൃഷിയിലേക്ക് ആകര്‍ഷിക്കുകയും ഓണത്തിന് പൂക്കളുടെ വിപണന സാധ്യത ഉപയോഗപ്പെടുത്തുകയുമാണ് പൂപ്പൊലി പദ്ധതിയില്‍ ലക്ഷ്യം വെക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് .
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതലാണ് ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂപ്പൊലി പദ്ധതി ആരംഭിച്ചത്.
ഇത്തവണ ജൂലൈ മാസത്തിലെ ശക്തമായ മഴ വില്ലനായെങ്കിലും ഇതിനെയെല്ലാം തരണം ചെയ്ത് ചെണ്ടുമല്ലി ഗ്രാമമാവാന്‍ തയ്യാറെടുക്കുകയാണ് വള്ളിക്കുന്ന്.
"
https://www.facebook.com/Malayalivartha