വൈദികന്‍ അത്യുല്‍പാദനശേഷിയുള്ള റബര്‍ തൈ വികസിപ്പിച്ചെടുത്തു

അത്യുല്‍പാദനശേഷിയുള്ള റബര്‍ തൈ വികസിപ്പിച്ച് റബര്‍ വിലയിടിവില്‍ നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് കൈത്താങ്ങായി ഇടുക്കിയിലെ വൈദികന്‍. തടത്തില്‍ എന്ന് പേരിട്ടിരുന്ന റബര്‍ മരത്തില്‍ നിന്ന് കുറഞ്ഞത് അരലിറ്റര്‍ പാല്‍, ലഭിക്കുമെന്ന കാര്യം ഉറപ്പാണെന്ന് കര്‍ഷകനായ വൈദീകന്‍ നല്‍കുന്നു.
ഇടുക്കി ചീനിക്കുഴിയിലെ ഫാദര്‍ ജോസ് തടത്തില്‍ വികസിപ്പിച്ചെടുത്ത റബര്‍ തൈയാണ് അത്യല്‍പാദനശേഷികൊണ്ട് അല്‍ഭുതപ്പെടുത്തുന്നത്. അരലിറ്റര്‍ മുതല്‍ ഒന്നേകാല്‍ ലിറ്റര്‍ വരെ ഓരോ റബര്‍ മരത്തില്‍ നിന്നും ലഭിക്കും. 150 റബര്‍ മരങ്ങളാണ് ഈ തോട്ടത്തിലുള്ളത്. ഒരു വെട്ടിന് കുറഞ്ഞത് കിട്ടുന്നത് 37 ഷീറ്റ്.
ഫാദര്‍ ജോസ്, മൂന്നര പതിറ്റാണ്ട് നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തടത്തില്‍ എന്ന് പേരിട്ട റബര്‍ തൈ വികസിപ്പിച്ചത്. പട്ടമരപ്പ് പതിവായതോടെ മുമ്പുണ്ടായിരുന്ന തോട്ടത്തിലെ ഏറ്റവും മികച്ച റബര്‍ മരം കണ്ടെത്തി ബഡ്ഡ് ചെയ്യുകയായിരുന്നു.
തടത്തില്‍ റബറിന് പട്ടമരപ്പ് ഉള്‍പ്പെടെ രോഗങ്ങളും കുറവെന്ന് ഫാ.ജോസ് സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഈ ഇനം പ്രോല്‍സാഹിപ്പിക്കാന്‍ റബര്‍ബോര്‍ഡ് തയാറാകുന്നില്ലെന്നാണ് പരാതി.
https://www.facebook.com/Malayalivartha