Widgets Magazine
21
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലയിൽ നാളെ തീർത്ഥാടകർക്ക് നിയന്ത്രണം...രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി, നിലയ്ക്കൽ മുതൽ സന്നിധാനം വരെ ട്രയൽ റൺ ഇന്ന് നടക്കും


നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും.... തലസ്ഥാനത്തും ഗതാഗത, പാർക്കിംഗ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു


  കേരളത്തിൽ വിവിധ ഭാ​ഗങ്ങളിൽ കനത്ത മഴ തുടരുന്നു... വരുന്ന നാല് ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചു...  


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..

കൃഷിയിടങ്ങളിലിറങ്ങി വിളവ് നശിപ്പിക്കുന്ന കുരങ്ങന്‍മാരെ തുരത്താന്‍ ജൈവ പ്രതിരോധ ലായനി, ചെലവ് വെറും 350 രൂപ!

06 NOVEMBER 2020 01:00 PM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ ജില്ലയിലെ ജൈവകര്‍ഷകന്‍ തെരുവംകുന്നേല്‍ കുര്യാച്ചന്‍ ഇപ്പോള്‍ കര്‍ഷകര്‍ക്കിടയില്‍ താരമാണ്. കുര്യാച്ചന്‍ നിര്‍മിച്ച ജൈവ പ്രതിരോധ ലായനി കുരങ്ങുകളെ കൃഷിയിടത്തില്‍ നിന്നു അകറ്റി നിര്‍ത്താന്‍ പര്യാപ്തമാണെന്നു ലായനി ഉപയോഗിച്ച കര്‍ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നു.

ജൈവ ലായനി പൂര്‍ണ വിജയമാണെന്നു തെളിഞ്ഞതോടെ ആവശ്യക്കാരുടെ എണ്ണവും വര്‍ധിച്ചു. ഇപ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ഒട്ടേറെ കര്‍ഷകരാണു കുര്യാച്ചന്റെ സഹായം തേടിയെത്തുന്നത്. നേരിട്ടു വരുന്നവര്‍ക്ക് ജൈവ ലായനി നിര്‍മിച്ചു നല്‍കുകയും, ദൂരെയുള്ളവര്‍ക്കു ലായനിയുടെ നിര്‍മാണ രീതി പറഞ്ഞു കൊടുക്കുകയുമാണു ചെയ്യുന്നത്. ഇതിനു പ്രതിഫലമൊന്നും വാങ്ങാറില്ല.

പച്ച മത്സ്യവും മറ്റു 7 ലേറെ ചേരുവകളും ഉപയോഗിച്ചാണു ലായനി തയാറാക്കുന്നത്. ദിവസങ്ങളോളം മൂടി സൂക്ഷിക്കുന്ന ലായനിക്ക് രൂക്ഷഗന്ധമുണ്ടാകും. കര്‍ണാടക വനത്തില്‍ നിന്നു കൂട്ടമായി എത്തുന്ന കുരങ്ങുകള്‍ കൃഷികള്‍ വ്യാപകമായി നശിപ്പിച്ചിട്ടും, അധികൃതരുടെ ഭാഗത്തു നിന്നു നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണു കുര്യാച്ചന്‍ ജൈവ പ്രതിരോധ ലായനി സ്വയം നിര്‍മിച്ചത്. നിര്‍മ്മിച്ച ലായനിയില്‍ നിശ്ചിത അളവില്‍ വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചാണു കാര്‍ഷിക വിളകളില്‍ തളിക്കുന്നത്. ലായനിയുടെ രൂക്ഷ ഗന്ധം ആഴ്ചകളോളം നിലനില്‍ക്കും. ഇതോടെ കുരങ്ങുകള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങാന്‍ മടിക്കും.

കര്‍ണാടക വനത്തിനോട് ചേര്‍ന്നുള്ള രണ്ടര ഏക്കര്‍ സ്ഥലത്ത് കുര്യാച്ചന്റെ അയല്‍വാസി വാഴക്കൃഷി നടത്തിയിരുന്നു. എന്നാല്‍ വാഴകള്‍ മുളച്ചുപൊങ്ങിയതോടെ കുരങ്ങുകള്‍ കൂട്ടത്തോടെ എത്തി കൃഷി നശിപ്പിക്കാന്‍ തുടങ്ങി. ഇക്കാര്യം സുഹൃത്ത് കുര്യാച്ചനുമായി പങ്കുവച്ചു. ഇതോടെയാണു കുര്യാച്ചന്‍ പ്രതിരോധ ലായനി നിര്‍മിക്കാനുള്ള ശ്രമം തുടങ്ങിയത്. നിര്‍മിച്ചെടുത്ത ലായനി സുഹൃത്തിന്റെ കൃഷിയിടത്തില്‍ തന്നെ ആദ്യം പ്രയോഗിച്ചു. ക്യഷിയിടത്തില്‍ ഇറങ്ങുന്ന കുരങ്ങുകള്‍ സാധാരണ വാഴകള്‍ വലിച്ചു കീറി ഉള്‍ഭാഗം തിന്നുകയാണു ചെയ്യുന്നത്. എന്നാല്‍ മിശ്രിതം തളിച്ചതിനു ശേഷം കൃഷിയിടങ്ങളില്‍ എത്തുന്ന കുരങ്ങുകള്‍ വാഴകളില്‍ തൊടുമ്പോള്‍ തന്നെ ലായനി കൈകളില്‍ പറ്റും. ഇത് മണത്തു നോക്കുന്നതോടെ കുരങ്ങുകള്‍ കൃഷിയിടത്തില്‍ നിന്നു പിന്‍തിരിയുകയാണു ചെയ്യുന്നത്.

പിന്നെ കുരങ്ങുകള്‍ വാഴകൃഷിയുടെ സമീപത്തുപോലും വരികയില്ല. രണ്ടര ഏക്കര്‍ സ്ഥലത്ത് തളിക്കാനുള്ള ലായനി ഉണ്ടാക്കുന്നതിനു വെറും 350 രൂപ മാത്രമാണു ചെലവ്. 3 മാസത്തിലൊരിക്കല്‍ മിശ്രിതം തളിക്കണം. കാട്ടാന ശല്യം മൂലം ജീവിതം വഴിമുട്ടിയ മലയോര കര്‍ഷകര്‍ക്ക് ഏറെ താമസിക്കാതെ തന്നെ ഒരുസന്തോഷ വാര്‍ത്ത പ്രതീക്ഷിക്കാമെന്നു കുര്യാച്ചന്‍ ഉറപ്പു നല്‍കുന്നു. ഫോണ്‍: 9744976118.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു  (20 minutes ago)

ചൊവ്വാഴ്ച ഉച്ചക്ക് 1.45 മുതൽ 2.45 വരെയാണ് ഈ വർഷം മുഹൂർത്ത വ്യാപാരം...  (39 minutes ago)

കാസർകോട് സ്വദേശിയായ യുവാവ് അടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം  (50 minutes ago)

തീ പടർന്ന് വയോധികയ്ക്കും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ  (58 minutes ago)

കുട്ടികൾക്കിടയിലെ മത്സരം ആണ് പ്രമേയം  (1 hour ago)

13 ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കിയിട്ടും മുല്ലപ്പെരിയാ‌ർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞിട്ടില്ല    (1 hour ago)

പൊളിച്ചു മാറ്റി ട്രംപ്  (1 hour ago)

സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട കേസ് ഇന്ന് ഹൈക്കോടതി  (1 hour ago)

സ്വർണ്ണം, വെള്ളി ബാറുകൾ, മറ്റ് നിധികൾ എന്നിവ കണ്ടെത്തി  (1 hour ago)

ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന ഈ മേളയുടെ  (1 hour ago)

വിദേശ യാത്രകൾക്കും വിദേശത്ത് താമസിക്കാനുള്ള അവസരങ്ങൾക്കും യോഗം കാണുന്നു.  (2 hours ago)

ഹമാസിന് നേരെ ഭീഷണിയുമായി ട്രംപ്  (2 hours ago)

നടക്കുന്നത് സംശയനിവാരണം  (2 hours ago)

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി,  (2 hours ago)

രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന്  (2 hours ago)

Malayali Vartha Recommends