പച്ചക്കറികളും റെഡിമെയ്ഡായി...

വീട്ടമ്മമാര്‍ക്ക് ആശ്വാസമായിതാ പച്ചക്കറികളും റെഡിമെയ്ഡായി ലഭ്യമാകുന്നു. ഇറച്ചിയും മീനും മാത്രമല്ല, പച്ചക്കറികളും ഇനി നുറുക്കി കിട്ടും. വീട്ടമ്മമാര്‍ക്ക് ജോലി എളുപ്പമായി. കയ്യുറയും കത്തിയുമില്ലാതെ ഇഷ്ടവിഭവങ്ങള്‍ ഒരുക്കാനും കഴിയും. പച്ചക്കറി അരിയുമ്പോള്‍ കൈമുറിയുമെന്ന ആശങ്കകളൊന്നും വേണ്ടാ. സംസ്ഥാന കൃഷി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരള (വിഎഫ്പിസികെ)യുടെ കുന്നന്താനത്തെ കട്ട് വെജിറ്റബിള്‍സ് പ്രോസസിങ് സെന്ററിലാണ് ഗുണമേന്മയുള്ള നാടന്‍ പച്ചക്കറികള്‍ കേരളീയ അഭിരുചിക്കനുസരിച്ച് നുറുക്കി പായ്ക്കറ്റുകളിലാക്കി 'റെഡി ടു കുക്ക്' എന്ന പേരില്‍ വിതരണം നടത്തുന്നത്.
സാമ്പാര്‍, അവിയല്‍ തുടങ്ങിയ വിഭവങ്ങള്‍ ഒരുക്കാന്‍ 400 ഗ്രാം പായ്ക്കറ്റും വിവിധ തോരന്‍, തീയല്‍, മെഴുക്കുപുരട്ടി എന്നിവയ്ക്ക് 300 ഗ്രാം പായ്ക്കറ്റും ലഭ്യമാണ്. സുരക്ഷിത ആഹാരമെന്ന രീതിയില്‍ ഉപഭോക്താക്കള്‍ക്ക് ഓര്‍ഡറനുസരിച്ച് മിതമായ നിരക്കില്‍ എത്തിച്ചു കൊടുക്കുന്നു. പച്ചക്കറികള്‍ കഴുകി പ്രത്യേകം തയ്യാറാക്കിയ ലായനിയില്‍ വിഷവിമുക്തമാക്കിയ ശേഷമാണ് നുറുക്കി പായ്ക്ക് ചെയ്യുന്നത്. പച്ചക്കറികള്‍ കൂടാതെ പഴങ്ങളും പായ്ക്കറ്റുകളിലാക്കി വിതരണം നടത്തുന്നുണ്ട്.
വാണിജ്യാടിസ്ഥാനത്തില്‍ പഴം, പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്ത് ഉപജീവനം നടത്തുന്ന കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്നതാണ് ലക്ഷ്യമെന്നു വിഎഫ്പിസികെ ജില്ലാ മാനേജര്‍ പറഞ്ഞു. അതാതു ദിവസത്തെ വിപണി വിലയിലും കുറച്ചാണ് ഇവ വിതരണം ചെയ്യുന്നത്. വിവിധ തൊഴിലുമായി ബന്ധപ്പെട്ട് സമയത്തോടു മത്സരിക്കുന്ന വീട്ടമ്മമാര്‍ക്കും ഹോട്ടലുകള്‍, കന്റീന്‍ എന്നിവ ഉള്‍പ്പെടെയുള്ളവര്‍ക്കും 'റെഡി ടു കുക്ക്' ആശ്വാസമാകും. ഫോണ്‍: 8547 60 0268.
https://www.facebook.com/Malayalivartha