ചൈനയിലെ കർഷകർ ബി എം ഡബ്ള്യു കാറിൽ സഞ്ചരിക്കുമ്പോൾ കേരളത്തിൽ കർഷകർക്ക് ആത്‍മഹത്യ ചെയ്യേണ്ടിവരുന്ന സാഹചര്യമാണുള്ളതെന്നു നടൻ ശ്രീനിവാസൻ

കുമരകം മെത്രാൻ കായലിൽ കൊയ്ത്തുത്സവത്തിൽ മെത്രാൻ കായൽ റൈസ് ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്രീനിവാസൻ . ചൈന സർക്കാർ കാർഷിക ഉൽപ്പന്നങ്ങൾക്ക് താങ്ങുവില നിശ്ചയിച്ചുട്ടുള്ളതിനാൽ കർഷകർക്ക് ന്യായമായ വില ഉൽപ്പന്നങ്ങൾക്ക് ലഭിക്കുന്നു.ഇവിടെ അതല്ല സ്ഥിതി. കർഷരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാത്തതിനാൽ കർഷകർ കൃഷി ചെയ്യുന്നില്ല
കേരളത്തിൽ ഇപ്പോൾ കിട്ടുന്നത് തമിഴ്‌നാട്ടിൽനിന്നും കൊണ്ടുവരുന്ന വിഷം മുക്കിയ പച്ചക്കറികളാണ്. അമേരിക്കയിൽ തിങ്ക് ടാങ്ക് എന്നൊരു സംഘടനയുണ്ട്. അമേരിക്കക്കാർക്ക് ഗുണകരമാകുന്ന കാര്യങ്ങൾ ആലോചിച്ച നടപ്പിലാക്കുകയാണ് ഇവരുടെ ലക്‌ഷ്യം.
കുറച്ചുപേർക്കെങ്കിലും പ്രചോദനമാകാർട്ടെ എന്ന് കരുതിയാണ് താൻ കാർഷിക വൃത്തിയിലേക്ക് തിരിഞ്ഞതെന്നു ശ്രീനിവാസൻ പറഞ്ഞു. സുബാഷ് പലേക്കർ പറയുന്നത് കേട്ടപ്പോളാണ് കൃഷി ചെയ്യാൻ കീടനാശിനിയുടെ ആവശ്യമില്ല എന്ന് ബോധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധനമന്ത്രി തോമസ് ഐസക്ക്, കെ.സുരേഷ് കുറുപ്പ് എംഎല്‍എ, നടന്‍ ശ്രീനിവാസന്‍, സിപിഐഎം ജില്ലാസെക്രട്ടറി വി.എന്‍ വാസവന്‍ എന്നിവരടക്കം നിരവധി പേരാണ് ചടങ്ങിനെത്തിയത്.മെത്രാന്‍കായലില്‍ ആദ്യംവിതച്ച 25 ഏക്കറിലെ കൊയ്ത്തുത്സവമാണ് ഇപ്പോൾ നടന്നത്.
https://www.facebook.com/Malayalivartha