ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക് , തുടര്‍ച്ചയായി നാല് അവധി ദിനങ്ങള്‍ വരുന്നു

ബാങ്ക് ഇടപാടുകാര്‍ മുന്‍കരുതല്‍ എടുക്കുകയ അടുത്തയാഴ്ച തുടര്‍ച്ചയായി നാല് ദിവസം ബാങ്ക് അവധിയാണ്. ഈമാസം 29, 30 തീയതികളില്‍ മഹാനവമി, വിജയദശമി പ്രമാണിച്ച് ബാങ്കുകള്‍ക്ക് അവധിയാണ്. അടുത്ത ദിവസം, ഒക്‌ടോബര്‍ ഒന്ന് ഞായറാഴ്ച. രണ്ടിന് തിങ്കളാഴ്ച ഗാന്ധി ജയന്തി; അന്നും ബാങ്ക് അവധി. ബാങ്കുകളില്‍ നേരിട്ടെത്തി ഇടപാടുകള്‍ നടത്തേണ്ടവര്‍ പ്രത്യേകം കരുതണം.
എ.ടി.എമ്മിനെ ആശ്രയിക്കാമെന്നു വെച്ചാല്‍ അതിലും 'വരള്‍ച്ച'ക്ക് സാധ്യതയുണ്ട്. തുടര്‍ച്ചയായി നാല് ദിവസം അവധി വരുമ്പോള്‍ എ.ടി.എമ്മില്‍ പണം കഴിയുമെന്ന ആശങ്കയില്‍ നേരത്തേതന്നെ കൂടുതല്‍ തുക പിന്‍വലിക്കുന്നതാണ് പതിവ്.
https://www.facebook.com/Malayalivartha

























