കോര്‍പ്പറേറ്റ് വായ്പ എഴുതി തള്ളില്ലെന്ന് ധനമന്ത്രി

ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടക്കിയ കമ്പനികള്‍ക്ക് യാതൊരുവിധ ആശ്വാസവും നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും കോര്‍പ്പറേറ്റ് വായ്പകള്‍ എഴുതിത്തള്ളുന്നുവെന്നത് വ്യാജ പ്രചാരണം മാത്രമാണെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. വായ്പ എടുത്തശേഷം തിരിച്ചടയ്ക്കാതെ കിട്ടാക്കടമാക്കി മാറ്റിയ കമ്പനികളുടെ, വായ്പകള്‍ ബാങ്കുകള്‍ എഴുതിത്തള്ളുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
2008- 2014 കാലയളവില്‍ നല്‍കിയ കോര്‍പ്പറേറ്റ് വായ്പകളാണ് വന്‍തോതില്‍ കിട്ടാക്കടമായി മാറിയത്. ഡിഫോള്‍ട്ടര്‍മാര്‍ക്കെതിരെ (വായ്പയെടുത്ത് മനഃപൂര്‍വം തിരിച്ചടയ്ക്കാത്തവര്‍) കര്‍ശന നടപടി എടുക്കുന്നതിനു പകരം, വായ്പയില്‍ പുനഃക്രമീകരണം നടത്തി അത്തരക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന നടപടിയാണ് കഴിഞ്ഞ സര്‍ക്കാരെടുത്തത്. എന്‍.ഡി.എ സര്‍ക്കാര്‍ പിന്നീട് നടത്തിയ അസറ്റ്് ക്വാളിറ്റി റിവ്യൂവിലാണ് (എ.ക്യൂ.ആര്‍) കിട്ടാക്കടത്തിന്റെ വ്യാപ്തി വെളിവായത്. കിട്ടാക്കടമായി മാറിയ 4.54 ലക്ഷം കോടി രൂപയുടെ വായ്പകള്‍ റിവ്യൂവില്‍ കണ്ടെത്തി.
ഭേദഗതി ചെയ്ത പാപ്പരത്ത നിയമപ്രകാരം നാഷണല്‍ കമ്പനി ലോ െ്രെടബ്യൂണലില്‍ 12 കോര്‍പ്പറേറ്റ് കമ്പനികള്‍ക്കെതിരെ ഈ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ കമ്പനികളുടെ വകയാണ് ബാങ്കുകളുടെ മൊത്തം കിട്ടാക്കടത്തില്‍ 25 ശതമാനം (1.75 ലക്ഷം കോടി രൂപ). കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ വിവിധ ഘട്ടങ്ങളിലായി നടക്കുകയാണ്.
കിട്ടാക്കട വര്‍ദ്ധനമൂലം പ്രതിസന്ധിയിലായ ബാങ്കുകളെ ശാക്തീകരിക്കാനുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. രണ്ടുവര്‍ഷത്തിനകം 2.11 ലക്ഷം കോടി രൂപയുടെ മൂലധന സഹായമാണ് സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കുന്നത്. വായ്പാ വിതരണം കാര്യക്ഷമമാകാനും അതുവഴി വ്യവസായ വാണിജ്യ രംഗം ഉണര്‍വിലേക്ക് എത്താനും ഇതു സഹായകമാകും. കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കും ഇതു വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha