കോഴിക്കോട് വിമാനത്താവളത്തില്‍ ചരക്കു കയറ്റിറക്കുമതിക്ക് അനുമതി നല്കി

കോഴിക്കോട് വിമാനത്താവളത്തില്‍ ചരക്കു കയറ്റിറക്കുമതിക്ക് അനുമതി നല്‍കിയതായി വിദേശ വ്യാപാര നയത്തില്‍ (2015-2020) പ്രഖ്യാപിച്ചു. പ്രധാന വിപണികളിലേക്കു കയറ്റുമതി ആനുകൂല്യം നല്‍കുന്ന ഉല്‍പന്നങ്ങളില്‍ റബറിനെ ഉള്‍പ്പെടുത്തിയതായി വിദേശ വ്യാപാര നയം അവതരിപ്പിച്ച കേന്ദ്ര വാണിജ്യ മന്ത്രി അറിയിച്ചു.
തേയില, കാപ്പി, സുഗന്ധ വ്യഞ്ജനങ്ങള്‍, സമുദ്രോല്‍പന്നങ്ങള്‍, കയര്‍, കൈത്തറി തുടങ്ങിയവയ്ക്ക് ആഗോള വിപണികളിലേക്കെല്ലാം കയറ്റുമതി ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. നേരത്തേ കയറ്റുമതി ആനുകൂല്യങ്ങളില്‍ നിന്നൊഴിവാക്കിയിരുന്ന പഴം, പച്ചക്കറി, പാലുല്‍പന്നങ്ങള്‍, ആയുഷ് - ഔഷധ ഉല്‍പന്നങ്ങള്‍, പേപ്പര്‍ തുടങ്ങിയവയെ ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























