രൂപക്ക് സമ്മർദം ... ഇന്ത്യൻ രൂപക്ക് റെക്കോഡ് തകർച്ച...

ഇന്ത്യൻ രൂപക്ക് റെക്കോഡ് തകർച്ച. വെള്ളിയാഴ്ച വൻ നഷ്ടത്തോടെയാണ് രൂപ വ്യാപാരം തുടങ്ങിയത്. ഇന്ത്യ-യു.എസ് വ്യാപാര കരാർ യാഥാർത്ഥ്യമാവാത്തതാണ് രൂപക്ക് സമ്മർദം സൃഷ്ടിക്കുന്നത്.
വ്യാപാര കരാർ യാഥാർഥ്യമാകാത്തതിനാൽ വൻതോതിൽ ഓഹരി വിപണിയിൽ നിന്ന് ഉൾപ്പടെ വിദേശമൂലധനം പുറത്തേക്ക് ഒഴുകുന്നുണ്ട്. ഇത് കടുത്ത സമ്മർദമാണ് രൂപക്ക് സൃഷ്ടിക്കുന്നത്. ഇന്ന് ഡോളറിനെതിരെ 90.56ലാണ് രൂപ വ്യാപാരം ആരംഭിച്ചത്. ഇതിന് മുമ്പ് 90.46ലേക്ക് ഇടിഞ്ഞതാണ് രൂപയുടെ ഏറ്റവും വലിയ തകർച്ച.
അതേസമയം സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 175 രൂപയുടെ വർധനയാണ് ഇന്ന്ഉണ്ടായത്. 12,160 രൂപയായാണ് ഇന്ന് സ്വർണവില വർധിച്ചത്. പവന് 1400 രൂപയുടെ വർധനയാണ് ഉണ്ടായത്. 97,280 രൂപയായാണ് സ്വർണവില വർധിച്ചത്.
"
https://www.facebook.com/Malayalivartha



























