നഷ്ടം നേരിട്ട ഓഹരി വിപണി തിരിച്ചുകയറി... ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് മുന്നേറി

തുടര്‍ച്ചയായി മൂന്ന് ദിവസം നഷ്ടം നേരിട്ട ഓഹരി വിപണി തിരിച്ചുകയറി. ഇന്ന് വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് ആണ് മുന്നേറിയത്.
അമേരിക്കയിലെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതും അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാര്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയും വിപണിയില്‍ പ്രതിഫലിക്കുകയും ചെയ്തു.
ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ ഏറ്റവുമധികം താത്പര്യം കാണിച്ചത് ഐടി, ഓട്ടോ, മെറ്റല്‍, റിയല്‍റ്റി, ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് മേഖഖലകളിലാണ്. മെറ്റല്‍ ഓഹരികള്‍ മാത്രം ഒരു ശതമാനമാണ് ഉയര്‍ന്നത്.
"
https://www.facebook.com/Malayalivartha
























